അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 303 ദിവസം

പൂന്തോട്ടങ്ങള്‍ കണ്ണിനും കരളിനും ഒരുപോലെ കുളിര്‍മ പകരുന്നു. അതിന്റെ മനോഹരത്വം അതിലെ ചെടികളെ ആശ്രയിച്ചിരിക്കുന്നു. അവയുടെ സൗരഭ്യം ആനന്ദവും ആശ്വാസവും വിശ്രമവും തേടിയിറങ്ങുന്ന മനുഷ്യരെ ആകര്‍ഷിക്കുന്നു. അത്യുന്നതനായ ദൈവത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച് അവനായി ജീവിക്കുന്നവരൊക്കെയും അവന്റെ തോട്ടത്തിലെ നടുതലകളാണ്. പരിശുദ്ധാത്മാവാകുന്ന കാറ്റ്, കര്‍ത്താവിന്റെ സഭകളും ശുശ്രൂഷകളുമാകുന്ന തോട്ടങ്ങളിന്മേല്‍ വീശുമ്പോഴാണ് അവയുടെ സുഗന്ധം അനേകരെ ആ തോട്ടങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ ഇടയാകുന്നത്. അതുകൊണ്ടാണ് തോട്ടത്തിന്മേല്‍ വീശുവാന്‍ സുശക്തമായ വടക്കന്‍കാറ്റിനെ അയയ്ക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നത്. പരിശുദ്ധാത്മാവിന്റെ സുശക്തമായ വടക്കന്‍കാറ്റ് ആഞ്ഞടിക്കുമ്പോള്‍ അത് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധംവരുത്തി തോട്ടത്തെ ശുദ്ധീകരിക്കുന്നു. ആശ്വാസപ്രദനായ തെക്കന്‍കാറ്റ് തോട്ടത്തിന്മേല്‍ വീശി ആശ്വാസവും സമാധാനവും പ്രത്യാശയും പകര്‍ന്ന് തോട്ടത്തിന്റെ പരിമളം പാരെങ്ങും പരത്തുന്നു. പെന്തിക്കോസ്തുനാള്‍ കര്‍ത്താവിന്റെ വാഗ്ദത്തത്തിനായി കാത്തിരുന്ന ഏകദേശം നൂറ്റി ഇരുപതു പേരുടെമേല്‍ ഈ കാറ്റുകള്‍ വീശിയപ്പോള്‍ ആ കൊച്ചു തോട്ടത്തിന്റെ പരിമളത്താല്‍ അപ്പോള്‍ത്തന്നെ മൂവായിരംപേര്‍ കര്‍ത്താവിങ്കലേക്ക് ആകര്‍ഷിക്കപ്പെട്ടു. കര്‍ത്താവിനുവേണ്ടി വളര്‍ത്തിയെടുത്ത തോട്ടങ്ങള്‍ക്ക് ഇന്ന് ആരെയും ആകര്‍ഷിക്കുവാന്‍ കഴിയാത്തത് പരിശുദ്ധാത്മാവാകുന്ന കാറ്റ് അതിന്മേല്‍ വീശുന്നില്ല എന്നതിനാലാണ്. പരിശുദ്ധാത്മാവാകുന്ന വടക്കന്‍കാറ്റിനു മാത്രമേ മുരടിച്ച അവസ്ഥയിലായിരിക്കുന്ന തോട്ടങ്ങളില്‍ പാപബോധമുളവാക്കി, ചെത്തി വെടിപ്പാക്കി, അവയെ തളിര്‍ക്കുന്ന അവസ്ഥയിലേക്കു മടക്കി അവയില്‍നിന്നും സുഗന്ധം പരത്തുന്ന മനോഹര പുഷ്പങ്ങളെ ഉളവാക്കുവാന്‍ കഴിയുകയുള്ളൂ. ആ സുഗന്ധം വീണ്ടും അനേകരെ തോട്ടത്തിലേക്ക് ആകര്‍ഷിക്കും. 

                  ദൈവത്തിന്റെ പൈതലേ! ദൈവത്തിന്റെ വിലയേറിയ തോട്ടത്തില്‍ നട്ടിരിക്കുന്ന നിനക്ക് ഇന്ന് സൗരഭ്യം പരത്തുവാന്‍ കഴിയുന്നുണ്ടോ? പരിശുദ്ധാത്മാവാകുന്ന വടക്കന്‍കാറ്റ് നിന്റെമേല്‍ വീശാതെ നിനക്ക് പരിമളം പരത്തുവാന്‍ കഴിയുകയില്ലെന്നു മനസ്സിലാക്കുമോ? പാപംകൊണ്ടു നീ മുരടിച്ചുപോയി എന്ന് സമ്മതിച്ച് ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കുമോ? 

കര്‍ത്താവിന്‍ വരവിനായി ആത്മാക്കളെ നേടിടുവാന്‍

പാപത്തിന്‍ ശാപത്തില്‍നിന്നും പാപിയെ

ആത്മാവിന്‍ കൃപകളാല്‍ വീണ്ടെടുപ്പാന്‍

പരിശുദ്ധാത്മ കൃപകളാല്‍ വീണ്ടെടുപ്പാന്‍

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com