അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മഹാകാരുണ്യവാനായ ദൈവം മനുഷ്യന്റെ അതിക്രമവും പാപവും നിമിത്തം ഉടനടി അവനെ ശിക്ഷിക്കാതെയിരിക്കുമ്പോള്‍ ദൈവത്തിന് തങ്ങള്‍ക്കെതിരേ യാതൊന്നും പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ലെന്ന് മൂഢനായ മനുഷ്യന്‍ കരുതുന്നു. കാലം കഴിയുന്തോറും തങ്ങളുടെ ശിക്ഷ ഒഴിഞ്ഞുപോയി എന്നാണ് അവന്‍ കരുതുന്നത്. മനുഷ്യന്‍ അവന്റെ അതിക്രമങ്ങളെയും പാപങ്ങളെയും ഉപേക്ഷിച്ച് തങ്കലേക്കു മടങ്ങിവരുവാനാണ് കാരുണ്യസാഗരമായ ദൈവം ദീര്‍ഘക്ഷമയോടെ കാത്തിരിക്കുന്നതെന്ന് മനുഷ്യന്‍ മനസ്സിലാക്കുന്നില്ല. മഹാനഗരമായിരുന്ന നീനെവേയുടെ ദുഷ്ടത ദൈവത്തിന്റെ സന്നിധിയില്‍ എത്തിയപ്പോള്‍ ദൈവം തന്റെ പ്രവാചകനായ യോനായെ നീനെവേയിലേക്ക് അയച്ച്, ''ഇനി 40 ദിവസങ്ങള്‍ കഴിഞ്ഞാല്‍ നീനെവേ ഉന്മൂലമാകും'' എന്ന് അവര്‍ക്കു മുന്നറിയിപ്പു നല്‍കി. അപ്പോള്‍ ആബാലവൃദ്ധം നീനെവേനിവാസികള്‍ പരുക്കന്‍ വസ്ത്രം ധരിച്ച് ചാരത്തില്‍ ഇരുന്ന് ഉപവസിച്ച് അവരുടെ ദുര്‍മ്മാര്‍ഗ്ഗം ഉപേക്ഷിച്ചപ്പോള്‍ ദൈവം അവര്‍ക്കു വരുത്തുമെന്നു പറഞ്ഞ അനര്‍ത്ഥം വരുത്തിയില്ല. ദൈവത്തിന്റെ ശിക്ഷ ഒഴിവായി പതിറ്റാണ്ടുകള്‍ മുമ്പോട്ടു പോയപ്പോള്‍ നീനെവേ വീണ്ടും ദൈവത്തെ ഉപേക്ഷിച്ച് മ്ലേച്ഛതയിലേക്കും പാപങ്ങളിലേക്കും വീണുപോയി. അവരെ ശിക്ഷിക്കുന്നതിന് മുമ്പ് തന്റെ പ്രവാചകനായ യോനായെ അവരുടെ അടുക്കലേക്ക് അയച്ച് അവരെ രക്ഷിച്ചത് അവര്‍ മറന്നുപോയി. ദൈവത്തിന്റെ ദീര്‍ഘക്ഷമ മനസ്സിലാക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. സുശക്തരായ തങ്ങളെ ആര്‍ക്കും ആക്രമിച്ചു കീഴടക്കുവാന്‍ കഴിയുകയില്ലെന്ന് അവര്‍ ധരിച്ചു. അവരെ ശിക്ഷിക്കാതെ അവരുടെ തിരിച്ചുവരവിനുവേണ്ടി ദീര്‍ഘക്ഷമയോടെ കാത്തിരുന്ന ദൈവത്തിന്റെ സന്നിധിയിലേക്ക് അവര്‍ മടങ്ങിവരാതിരുന്നതുകൊണ്ട് നീനെവേയെ ദൈവം സമ്പൂര്‍ണ്ണമായി തകര്‍ത്തുകളഞ്ഞു.
സഹോദരാ! സഹോദരീ! പാപത്തെക്കുറിച്ച് അനുതപിച്ച് ദൈവസന്നിധിയിലേക്കു മടങ്ങിവരുമ്പോള്‍ ദൈവം നിന്നെ ശിക്ഷിക്കാതെ തന്റെ മറോടണയ്ക്കും. എന്നാല്‍ നീനെവേക്കാരെപ്പോലെ വീണ്ടും നീ പാപത്തിലേക്കു തിരിയുമ്പോള്‍ ദൈവം ശിക്ഷിക്കാതിരിക്കുന്നത് താന്‍ ദീര്‍ഘക്ഷമയോടെ നിനക്കായി കാത്തിരിക്കുന്നതുകൊണ്ടാണെന്നു നീ ഓര്‍ക്കുമോ? നീ വീണ്ടും ദൈവസന്നിധിയിലേക്കു മടങ്ങിവരുന്നില്ലെങ്കില്‍ അവന്‍ നിന്നെ തകര്‍ത്തുകളയുമെന്നു നീ ഓര്‍ക്കുമോ?
പാപിയാം ഏഴയെ സ്‌നേഹിച്ചു
ശുദ്ധീകരിച്ചേഴയെ നിന്‍ രക്തത്താല്‍
പാപമെല്ലാം പോക്കി എന്നെ
മാറോടണച്ച സ്‌നേഹമേ സാത്താന്റെ....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com