അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനെക്കുറിച്ചോ ന്യായവിധിയെക്കുറിച്ചോ ചിന്തിക്കുവാന്‍ ക്രൈസ്തവലോകത്തെ അനേക സഹോദരങ്ങള്‍ക്ക് കഴിയാറില്ല. അവര്‍ക്ക് കര്‍ത്താവിനെക്കുറിച്ചോ കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനെക്കുറിച്ചോ ഒന്നും ചിന്തിക്കുവാന്‍ സമയമില്ല. കര്‍ത്താവിനെ അനുഗമിക്കുവാന്‍ ഇറങ്ങിത്തിരിക്കുന്ന ഒരു ദൈവപൈതലിന്റെ പ്രത്യാശ ഭൂമിയില്‍ ചെലവഴിക്കേണ്ട എഴുപതോ എണ്‍പതോ സംവത്സരങ്ങളെക്കുറിച്ചല്ല, പിന്നെയോ വേഗം വരുമെന്നു പറഞ്ഞ കര്‍ത്താവിനോടുകൂടെയുള്ള വാസമാണ്. കര്‍ത്താവിന്റെ വിളികേട്ട് കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ക്കു ലഭിക്കുന്നത് പട്ടുപരവതാനി വിരിച്ച വിശാലമായ വീഥിയിലൂടെയുള്ള ജൈത്രയാത്രയല്ല, പ്രത്യുത കഷ്ടങ്ങളും വേദനകളും നിറഞ്ഞ ഇടുങ്ങിയതും ഞെരുങ്ങിയതുമായ വഴിത്താരയാണ്. കര്‍ത്താവിനുവേണ്ടി ഈ ലോകത്തു ലാഭമായത് ചേതമെന്നെണ്ണി പ്രവര്‍ത്തിച്ച ഒരു വലിയ ജനക്കൂട്ടത്തെ യോഹന്നാന്‍ശ്ലീഹാ കാണുന്നു. ''...സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നുള്ളതായി, ആര്‍ക്കും എണ്ണുവാന്‍ കഴിയാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ച് കൈയില്‍ കുരുത്തോലയുമായി സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്‍ക്കുന്നത് ഞാന്‍ കണ്ടു.'' അവര്‍ മഹാകഷ്ടത്തില്‍നിന്നു വന്നവരാണ്. കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു. പാപത്തിന്റെ ഒരു കറുത്ത പൊട്ടുപോലുമില്ലാത്ത അവര്‍ ''ദൈവത്തിന്റെ സിംഹാസനത്തിനു മുമ്പില്‍ ഇരുന്ന് അവന്റെ ആലയത്തില്‍ രാപ്പകല്‍ അവനെ ആരാധിക്കുന്നു'' (വെളിപാട് 7 : 15). ഭൂമിയിലെ സഭകളുടെയോ ഭാഷകളുടെയോ രാജ്യങ്ങളുടെയോ വര്‍ണ്ണങ്ങളുടെയോ വ്യത്യാസമില്ലാതെ ദൈവത്തെ ആരാധിക്കുന്ന അവര്‍ക്ക് പൊതുവായി ഉണ്ടായിരുന്നത് കുഞ്ഞാടിന്റെ രക്തത്തില്‍ അലക്കി വെളുപ്പിച്ചിരുന്ന പാപക്കറ പുരളാത്ത വെള്ളനിലയങ്കി മാത്രമായിരുന്നു.
ദൈവത്തിന്റെ പൈതലേ! കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയതുമുതല്‍ നേരിടുന്ന കഷ്ടങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും നീ ഭാരപ്പെടുന്നുവോ? ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് ചൂണ്ടിക്കാണിക്കുന്ന വെള്ളനിലയങ്കി ധരിച്ച, മഹാകഷ്ടത്തില്‍നിന്നു വന്നവരുടെ സമൂഹത്തില്‍ നിനക്കും ചേരുവാന്‍ കഴിയണമെങ്കില്‍ അവനായി കഷ്ടതകള്‍ സഹിക്കണമെന്നോര്‍ക്കുമോ?
പീഡനങ്ങള്‍ പെരുകും നാളുകളില്‍
വേദനകള്‍ ഏറും വേളകളില്‍
സഹനവും നിന്‍ സഹിഷ്ണതയുമെല്ലാം
യേശുവേ ഏഴയ്‌ക്കേകണമേ അഭിഷേകം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com