അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

വിശ്വാസികള്‍ എന്നു വിളിക്കപ്പെടുന്ന ക്രൈസ്തവ സഹോദരങ്ങളുടെ വിശ്വാസം എങ്ങനെയുള്ളതെന്ന്, അപ്രകാരം വിളിക്കുന്നവരോ വിളിക്കപ്പെടുന്നവരോ, ഏറെ ചിന്തിക്കാത്ത ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ലോകം കടന്നുപോകുന്നത്. നൂറ്റാണ്ടുകളുടെ ക്രൈസ്തവ പാരമ്പര്യം അവകാശപ്പെടുന്നതുകൊണ്ട് വിശ്വാസികളാണെന്ന് അഭിമാനിക്കുന്നവരും പാരമ്പര്യ വിശ്വാസങ്ങള്‍ക്കുവേണ്ടി പടപൊരുതിയതുകൊണ്ട് വിശ്വാസികളെന്നു വിളിക്കപ്പെടുന്നവരും ജീവിതത്തില്‍ ക്രിസ്തുവിനെ രുചിച്ചറിഞ്ഞു അവനെ അനുസരിച്ച് ജീവിക്കുന്നതുകൊണ്ട് തങ്ങള്‍ വിശ്വാസികളെന്നു വിശ്വസിക്കുന്നവരുമെല്ലാം ഈ കൂട്ടത്തിലുണ്ട്. എന്നാല്‍ ''ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെയുള്ള വിശ്വാസം ശരിയായ വിശ്വാസമല്ല'' എന്ന് യാക്കോബ്ശ്ലീഹാ ചൂണ്ടിക്കാണിക്കുന്നു. ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഒരു വ്യക്തിക്കു ചെയ്യുവാന്‍ കഴിയണമെങ്കില്‍ ആ വ്യക്തിയില്‍ ദൈവം വസിക്കണം. ''നിങ്ങള്‍ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും നിങ്ങള്‍ അറിയുന്നില്ലയോ?'' (1 കൊരിന്ത്യര്‍ 3 : 16) എന്നാണ് അപ്പൊസ്തലനായ പൗലൊസ് ചോദിക്കുന്നത്. വിശ്വാസ സംരക്ഷണത്തിനുവേണ്ടി പടവാളുയര്‍ത്തുകയോ പോര്‍വിളികള്‍ നടത്തുകയോ വ്യവഹാരത്തിലേര്‍പ്പെടുകയോ ചെയ്യുന്നതല്ല വിശ്വാസത്തിന്റെ പ്രവൃത്തിയെന്ന് യാക്കോബ് ശ്ലീഹാ ചൂണ്ടിക്കാണിക്കുന്നു. പരിശുദ്ധാത്മശക്തിയാല്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ക്ഷമയുടെയും സൗമ്യതയുടെയും നല്ല പ്രവൃത്തികള്‍ പുറപ്പെടുവിക്കുകയാണ് വിശ്വാസത്തിന്റെ മുഖമുദ്ര. ദൈവത്തില്‍ സമ്പൂര്‍ണ്ണമായി വിശ്വസിച്ച് പരിശുദ്ധാത്മാവില്‍ നിറഞ്ഞു പ്രവര്‍ത്തിക്കുന്നതാണ് ശരിയായ വിശ്വാസമെന്ന് യാക്കോബ്ശ്ലീഹാ ഉദ്‌ബോധിപ്പിക്കുന്നു.
സഹോദരാ! സഹോദരീ! വിശ്വാസിയെന്നു നീ അഭിമാനിക്കുന്നുവെങ്കില്‍ ദൈവം ആഗ്രഹിക്കുന്ന എന്തെങ്കിലും നല്ല കാര്യങ്ങള്‍ നിനക്കു ചെയ്യുവാന്‍ കഴിയുന്നുണ്ടോ? ദൈവം ആഗ്രഹിക്കുന്ന നല്ല പ്രവൃത്തികള്‍ പരിശുദ്ധാത്മനിറവില്‍ ഉരുത്തിരിയുന്ന സ്‌നേഹത്തില്‍നിന്നും സഹിഷ്ണുതയില്‍നിന്നും സമാധാനത്തില്‍നിന്നും അത്യന്ത ദൈവശക്തിയില്‍നിന്നുമാണ് പുറപ്പെടുന്നതെന്ന് നീ മനസ്സിലാക്കുമോ? ദൈവത്തിലുള്ള നിന്റെ വിശ്വാസം പ്രവൃത്തികളിലൂടെ പ്രകടമാക്കുവാന്‍ ഈ സമയംമുതല്‍ നീ ശ്രദ്ധിക്കുമോ?
സഹനത്തെ നല്‍കണമേ വിശ്വാസത്തെ വളര്‍ത്തണമേ
ഏഴയിന്‍ പ്രത്യാശയെ വര്‍ദ്ധിപ്പിക്കണമേ സ്‌നേഹമാം നിന്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com