അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അന്ധകാരത്തില്‍നിന്നു സകലത്തെയും മനുഷ്യനേത്രങ്ങള്‍ക്ക് ഗോചരമാക്കിത്തീര്‍ക്കുന്നത് വെളിച്ചമാണ്. രോഗങ്ങളുടെയും പൈശാചിക ബന്ധനങ്ങളുടെയും കഷ്ടതകളുടെയും നിരാശയുടെയും അന്ധകാരത്തില്‍ തപ്പിത്തടഞ്ഞവര്‍ക്ക് വെളിച്ചമായി കര്‍ത്താവ് ഈ ലോകത്തില്‍ പ്രവര്‍ത്തിച്ചു. ''ഞാന്‍ ലോകത്തില്‍ ആയിരിക്കുന്നിടത്തോളം ലോകത്തിന്റെ വെളിച്ചമാകുന്നു'' (യോഹന്നാന്‍ 9 : 5) എന്നരുളിച്ചെയ്ത കര്‍ത്താവ്, തന്റെ പ്രിയ ശിഷ്യന്മാരോട് ''നിങ്ങള്‍ ലോകത്തിന്റെ വെളിച്ചമാകുന്നു'' എന്ന് അരുളിച്ചെയ്തു. കര്‍ത്താവിനുവേണ്ടി, കര്‍ത്താവിന്റെ വെളിച്ചമായി തന്നെ അനുഗമിക്കുന്നവര്‍ ലോകത്തില്‍ പ്രകാശിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. തന്നെ അനുഗമിക്കുന്നവര്‍ ഒരു പ്രത്യേക സഭയുടെയോ ശുശ്രൂഷയുടെയോ ദേശത്തിന്റെയോ ഭാഷയുടെയോ വെളിച്ചമല്ല, പ്രത്യുത അവര്‍ ലോകത്തിന്റെ വെളിച്ചമാകുന്നു എന്നാണ് കര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നത്. ഇരുള്‍ നിറഞ്ഞ ലോകത്തില്‍ കര്‍ത്താവിന്റെ ആശ്വാസവും സൗഖ്യവും സമാധാനവും വിടുതലും നല്‍കി അനേകരെ കര്‍ത്താവിങ്കലേക്കു നയിക്കുന്ന പ്രകാശഗോപുരങ്ങളായി തന്നെ അനുഗമിക്കുന്നവര്‍ പ്രവര്‍ത്തിക്കണം. വെളിച്ചം മുമ്പിലുള്ള അപകടങ്ങളെയും അനര്‍ത്ഥങ്ങളെയും കാണിച്ചുകൊടുക്കുന്നതുപോലെ യേശുവിന്റെ വെളിച്ചമായി പ്രകാശിക്കുന്നവര്‍, പാപം സൃഷ്ടിക്കുന്ന ആപത്തുകളെയും അനര്‍ത്ഥങ്ങളെയും അപകടങ്ങളെയും മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കണം. ഇന്നത്തെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യേശുവിനെ ലോകത്തിന് കാണിച്ചുകൊടുക്കുവാന്‍ കഴിയാത്തത് ഇരുട്ടിനെ കുത്തിത്തുളയ്ക്കുന്ന വെളിച്ചമായി നാം തീരാത്തതുകൊണ്ടാണ്. നമ്മില്‍ കര്‍ത്താവ് വസിച്ച് നാം ലോകത്തിന്റെ വെളിച്ചമായി മാറുമ്പോള്‍ നമ്മെ ലോകത്തിന് ദര്‍ശിക്കുവാന്‍ കഴിയും. നമ്മിലൂടെ എല്ലാവര്‍ക്കും എല്ലാറ്റിലും കര്‍ത്താവിനെ കാണുവാന്‍ കഴിയും.
സഹോദരാ! സഹോദരീ! ഒരു ദൈവപൈതലെന്നു നീ അഭിമാനിക്കുന്നുവെങ്കില്‍ നീ ലോകത്തിന്റെ വെളിച്ചമാകണമെന്നോര്‍ക്കുമോ? നീയാകുന്ന വെളിച്ചത്തിലൂടെ മറ്റുള്ളവര്‍ക്ക് കര്‍ത്താവിനെ കണ്ടെത്തുവാന്‍ കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ നിന്റെ വെളിച്ചം സമ്പൂര്‍ണ്ണമല്ലെന്നു നീ മനസ്സിലാക്കുമോ? കര്‍ത്താവിന്റെ വെളിച്ചം നിന്നില്‍ സമ്പൂര്‍ണ്ണമായി പ്രകാശിക്കുവാന്‍ ഈ അവസരത്തില്‍ നീ കര്‍ത്താവിനോടു യാചിക്കുമോ?
ലോകത്തിന്‍ വെളിച്ചമേ യേശുവേ എന്‍ നായകാ
ആത്മാവിന്നഗ്‌നിയാല്‍ ഞാന്‍ പ്രകാശിച്ചീടുവാന്‍ യേശുവെന്റെ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com