അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 275 ദിവസം

അത്യുന്നതനായ ദൈവത്തിന്റെ വിളികേട്ട് അവനെ മാത്രം സമ്പൂര്‍ണ്ണമായി ആശ്രയിച്ച് അനുസരണത്തോടെ മുമ്പോട്ടു പോകുന്ന മണ്‍മയനായ മനുഷ്യന്റെ വാക്ക് ദൈവം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് നാം പലപ്പോഴും ഓര്‍ക്കാറില്ല. ദൈവപുരുഷനായ മോശെയുടെ മരണശേഷം യിസ്രായേലിനെ നയിക്കുവാന്‍ ദൈവം യോശുവയെ തിരഞ്ഞെടുത്തു. യോശുവ ഹായിപട്ടണം പിടിച്ചു നിര്‍മ്മൂലമാക്കി കനാനിലേക്കു മുന്നേറുമ്പോള്‍, ഗിബെയോന്‍നിവാസികള്‍ യിസ്രായേല്‍മക്കളുമായി സഖ്യമുണ്ടാക്കി എന്നറിഞ്ഞ അഞ്ച് അമോര്യരാജാക്കന്മാര്‍ ഒരുമിച്ചുകൂടി ഗിബെയോന്യരോട് യുദ്ധം ചെയ്തു. ഗിബെയോന്യര്‍ യോശുവയോടു സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ യഹോവ യോശുവയോട് ''അവരെ ഭയപ്പെടരുത്; ഞാന്‍ അവരെ നിന്റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു'' എന്നരുളിച്ചെയ്തു. യിസ്രായേലിന്റെ ആക്രമണത്തില്‍ പിന്തിരിഞ്ഞോടിയ അമോര്യരുടെമേല്‍ ''യഹോവ ആകാശത്തുനിന്നു വലിയ കല്ലുകള്‍ വര്‍ഷിപ്പിച്ച് അവരെ കൊന്നു.'' തങ്ങള്‍ക്കു ചിരപരിചിതമല്ലാത്ത സ്ഥലങ്ങളിലേക്കു മുന്നേറുമ്പോഴേക്കും നേരം വൈകിപ്പോയതുകൊണ്ട് യോശുവ യഹോവയോടു സംസാരിച്ചു; യിസ്രായേല്‍മക്കള്‍ കേള്‍ക്കെ: ''സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോന്‍താഴ്‌വരയിലും നില്‍ക്കുക'' എന്നു പറഞ്ഞു. ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യന്‍ നിന്നു; ചന്ദ്രന്‍ നിശ്ചലമായി (യോശുവ  10 : 12 - 13). യഹോവയുടെ വാക്കനുസരിച്ച് ഭയപ്പെടാതെ അഞ്ച് അമോര്യരാജാക്കന്മാരെ നേരിട്ട യോശുവ, തന്റെ വിജയത്തിന് ആവശ്യമായ പ്രകാശത്തിന് സൂര്യനോടും ചന്ദ്രനോടും നിശ്ചലമായി നില്‍ക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദൈവം അത് അനുവദിച്ചു. കാരണം യോശുവ ദൈവത്തെ അനുസരിച്ചാണ് ഇറങ്ങിത്തിരിച്ചത്. അങ്ങനെ തന്റെ ജനത്തിന്റെ വിജയത്തിനായി സൗരയൂഥത്തിലെ പ്രകാശഗോളങ്ങളായ സൂര്യനെയും ചന്ദ്രനെയും ഒരു ദിവസം മുഴുവന്‍ യോശുവയുടെ വാക്കനുസരിച്ചു സര്‍വ്വശക്തനായ ദൈവം നിശ്ചലമായി നിര്‍ത്തി. 

                              ദൈവത്തിന്റെ പൈതലേ! തന്റെ വിളികേട്ട് തന്നില്‍ സമ്പൂര്‍ണ്ണമായി വിശ്വസിക്കുന്നവരുടെ വാക്കിനെ ദൈവം ഇന്നും അനുസരിക്കുന്നു എന്നു നീ മനസ്സിലാക്കുമോ? തന്റെ ഭക്തന്മാരുടെ വാക്കിനെ അത്യുന്നതനായവന്‍ ഇന്നും ആദരിക്കുന്നത് നിന്റെയും അനുഭവമാകണമെങ്കില്‍ ഈ നിമിഷങ്ങളില്‍ അവന്റെ കരങ്ങളില്‍ നിന്നെത്തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കൂ! 

യഹോവാ വഴിനടത്തും.. യഹോവാ വഴിനടത്തും 

മേഘസ്തംഭമായ് അഗ്‌നിസ്തംഭമായ്

യഹോവാ നമ്മെ വഴിനടത്തും                            മതിലുകള്‍...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com