അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ആധുനിക ക്രൈസ്തവ സമൂഹത്തില്‍, പിശാച് ഉണ്ടോ എന്നു ചോദിക്കുന്നവരും, ഇല്ലെന്നു വിശ്വസിക്കുന്നവരുമായ അനേകരുണ്ട്. അവരില്‍ പല വേദശാസ്ത്ര കേസരികള്‍പോലും ഉള്‍പ്പെട്ടിരിക്കുന്നു. യേശുവിനെക്കുറിച്ച് പ്രസംഗിക്കുന്ന ഇക്കൂട്ടര്‍ക്ക് യേശുവില്‍നിന്നു മനുഷ്യനെ അകറ്റുന്ന പിശാചിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ മനുഷ്യശരീരത്തെ പ്രവര്‍ത്തനരഹിതമാക്കുന്ന അവന്റെ ബന്ധനങ്ങളെക്കുറിച്ചോ ഒന്നും പറയുവാനില്ല. കാരണം പിശാചിനെ പ്രസംഗങ്ങള്‍കൊണ്ടോ ഉന്നത വേദശാസ്ത്ര ബിരുദങ്ങള്‍കൊണ്ടോ പുറത്താക്കുവാന്‍ കഴിയുകയില്ല. പിശാചിന് മനുഷ്യശരീരത്തില്‍ എപ്രകാരം പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്ന് കര്‍ത്താവിന്റെ അടുക്കല്‍ കൊണ്ടുവന്ന ചന്ദ്രരോഗിയായ ബാലനു നല്‍കിയ സൗഖ്യത്തില്‍നിന്നു മനസ്സിലാക്കും. ആ ബാലന്റെ ശരീരത്തെ പിശാച് (1) ഊമനാക്കി (2) ചെകിടനാക്കി (3) ബലഹീനമാക്കി വായില്‍നിന്നു നുര വരുത്തി (4) നിലത്തു വീഴ്ത്തി നുരച്ചു ഉരുട്ടി (5) പല്ലു കടിച്ചു വരണ്ടു പോകുന്ന അവസ്ഥയിലാക്കി (6) മരിച്ചവനെപ്പോലെ ആക്കിത്തീര്‍ത്തു (7) തീയിലും വെള്ളത്തിലും തള്ളിയിട്ട് ആത്മഹത്യാശ്രമം നടത്തിച്ചു (8) നിലവിളിക്കുവാന്‍ പീഡിപ്പിച്ചു (9) നിലത്തിട്ടു ഇഴച്ചു (മര്‍ക്കൊസ് 9 : 17 21). ഭൂതങ്ങളെ പുറത്താക്കുവാന്‍ യേശു അധികാരം കൊടുത്തിരുന്ന ശിഷ്യന്മാര്‍ക്ക് ആ ഭൂതത്തെ പുറത്താക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ''യേശു ഭൂതത്തെ ശാസിച്ചു; അത് അവനെ വിട്ടുപോയി; ബാലന് ആ നിമിഷംമുതല്‍ സൗഖ്യം ലഭിച്ചു'' (മത്തായി 17 : 18). തങ്ങള്‍ക്കു എന്തുകൊണ്ട് ആ ഭൂതത്തെ പുറത്താക്കുവാന്‍ കഴിഞ്ഞില്ല എന്നുള്ള ശിഷ്യന്മാരുടെ ചോദ്യത്തിന് ഇങ്ങനെ മനുഷ്യശരീരത്തിന്മേല്‍ ഭീകരമായി പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള പിശാചിനെ ഉപവാസത്താലും പ്രാര്‍ത്ഥനയാലുമല്ലാതെ കീഴടക്കുവാന്‍ കഴിയുകയില്ലെന്നു കര്‍ത്താവ് തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നു.
സഹോദരാ! സഹോദരീ! മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും ബാധിച്ച് അവയെ രോഗത്തിലാക്കുവാനും പ്രവര്‍ത്തനരഹിതമാക്കുവാനും കഴിവുള്ള പിശാചിനെക്കുറിച്ച് നീ മനസ്സിലാക്കുമോ? പിശാചിനെ നീ ഭയപ്പെടേണ്ട കാര്യമില്ല. എന്തെന്നാല്‍ ഉപവാസത്താലും പ്രാര്‍ത്ഥനയാലും അവനെ കീഴടക്കാമെന്നുള്ള കര്‍ത്താവിന്റെ വാഗ്ദത്തം നീ ഓര്‍ക്കുമോ? ഉപവാസത്തോടെയും പ്രാര്‍ത്ഥനയോടെയും കര്‍ത്താവിന്റെ സന്നിധിയിലേക്കു വരുവാന്‍ നീ തീരുമാനിക്കുമോ?
ഉപവസിക്കുമോ നീ പ്രാര്‍ത്ഥിക്കുമോ
അനുതപിച്ചു നീ പുതു സൃഷ്ടിയാകുമോ
വിട്ടിലും വെട്ടുക്കിളിയും, തുള്ളനും പച്ചപ്പുഴുവും
നശിപ്പിച്ച കാലങ്ങള്‍ക്ക് ദൈവം പകരം തരും
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com