അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മനുഷ്യന്‍ തനിക്ക് സുരക്ഷിതത്വവും പ്രബലതയും നല്‍കുന്ന സങ്കേതങ്ങളെ ആശ്രയിക്കുന്നതു സാധാരണയാണ്. പ്രാചീനകാലത്ത് രാജാക്കന്മാരുടെ സൈനിക ബലം നിര്‍ണ്ണയിച്ചിരുന്നത് അവര്‍ക്കുണ്ടായിരുന്ന രഥങ്ങളെയും കുതിരകളെയും കണക്കിലെടുത്തായിരുന്നു. രഥങ്ങളെയും കുതിരകളെയും പ്രതിരോധത്തിനെന്നപോലെ ആക്രമണത്തിനും ഉപയോഗിച്ചിരുന്നതിനാല്‍ പലരും ആശ്രയിച്ചിരുന്നത് അവയുടെ ബലത്തിലായിരുന്നു. മിസ്രയീംരാജാവായ ഫറവോന്‍ താന്‍ വിട്ടയച്ച യിസ്രായേല്‍മക്കളെ വിശേഷപ്പെട്ട അറുന്നൂറു രഥങ്ങളോടൊപ്പം മിസ്രയീമിലെ സകല രഥങ്ങളുമായി പിന്തുടര്‍ന്നപ്പോള്‍ കുതിരകളോ രഥങ്ങളോ ഇല്ലാതിരുന്ന യിസ്രായേല്‍മക്കള്‍ക്ക് ആശ്രയിക്കുവാന്‍ യഹോവ മാത്രമാണുണ്ടായിരുന്നത്. ഫറവോനെയും അവന്റെ വിശേഷപ്പെട്ട രഥങ്ങളെയും സൈന്യത്തെയും യഹോവ ചെങ്കടലില്‍ എന്നെന്നേക്കുമായി താഴ്ത്തിക്കളഞ്ഞു. കനാന്യരാജാവായ യാബീന്റെ സേനാപതിയായ സീസെരാ തൊള്ളായിരം ഇരുമ്പുരഥങ്ങളുമായി യിസ്രായേല്‍മക്കളെ ആക്രമിച്ചപ്പോഴും അവര്‍ യഹോവയോടു നിലവിളിച്ചു. ദൈവത്തിന്റെ കല്പനയനുസരിച്ച് ബാരാക്കിന്റെയും ദെബോരായുടെയും നേതൃത്വത്തില്‍ സീസെരായെ നേരിട്ടപ്പോള്‍ അവര്‍ ആശ്രയംവച്ച യഹോവ പേമാരിയും മിന്നലും കൊടുങ്കാറ്റുമയച്ച് അവര്‍ക്കുവേണ്ടി പൊരുതി. കീശോന്‍തോട് അവരെ ഒഴുക്കിക്കളഞ്ഞു. ഇങ്ങനെയുള്ള പൂര്‍വ്വകാല അനുഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ് രഥങ്ങളെയും കുതിരകളെയും തകര്‍ക്കുന്ന ദൈവമായ യഹോവയെ ദാവീദ് കീര്‍ത്തിക്കുന്നത്. അതോടൊപ്പം, ഭൗതികമായ ശക്തിയിലും ബലത്തിലും ആശ്രയിക്കുന്ന അഥവാ രഥങ്ങളിലും കുതിരകളിലും ആശ്രയിക്കുന്നവര്‍ വീണുപോയതായി ദാവീദ് പ്രഖ്യാപിക്കുന്നു: ''അവര്‍ കുനിഞ്ഞു വീണുപോയി'' (സങ്കീര്‍ത്തനങ്ങള്‍ 20 : 8)
സഹോദരാ! സഹോദരീ! നീ ആശ്രയംവയ്ക്കുന്ന നിന്റെ കുതിരകളും രഥങ്ങളും എന്തൊക്കെയാണെന്നു നീ ചിന്തിക്കുമോ? നിന്റെ സമ്പാദ്യങ്ങളിലും നീ ബദ്ധപ്പെട്ടു വളര്‍ത്തുന്ന നിന്റെ മക്കളിലും ഒന്നും പ്രത്യാശ വയ്ക്കാതെ നിന്റെ അമ്മയുടെ ഉദരംമുതല്‍ നിന്നെ വളര്‍ത്തിയ ദൈവത്തില്‍ പ്രത്യാശ വയ്ക്കുമോ? ലോകത്തിന്റെ രഥങ്ങളിലും കുതിരകളിലും ആശ്രയിക്കാതെ ഈ നിമിഷംമുതല്‍ അത്യുന്നതനായ ദൈവത്തെ മാത്രം ആശ്രയിക്കുമെന്ന് നീ തീരുമാനിക്കുമോ?
നീ മാത്രമെന്‍ നാഥന്‍ നീ മാത്രമെന്‍ ജീവന്‍
നീയാണെന്‍ ദൈവം നീയാണെന്‍ പാറ
യേശു മഹോന്നതന്‍
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com