അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മക്കളെ ശിക്ഷിക്കുവാന്‍ മാതാപിതാക്കള്‍ക്കു വൈമനസ്യം ഏറിവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ക്രൈസ്തവരാജ്യങ്ങളായ പല പാശ്ചാത്യനാടുകളിലും കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നില്ല. കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ മാതാപിതാക്കളെ ശിക്ഷിക്കുന്ന നിയമാവലിയുള്ള രാജ്യങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. ശിക്ഷണമില്ലാതെ വളര്‍ത്തപ്പെടുന്ന കുഞ്ഞുങ്ങള്‍ ദൈവഭയമോ ഭക്തിയോ ഇല്ലാതെ പാപത്തിലേക്കും മ്ലേച്ഛതയിലേക്കും വീണുപോകുന്നു. പുരോഹിതനായ ഏലിയുടെ മക്കളായ ഹൊഫ്‌നിയും ഫീനെഹാസും ഇതിനുദാഹരണങ്ങളാണ്. ''വടിയും ശാസനയും ജ്ഞാനം നല്‍കുന്നു; തന്നിഷ്ടത്തിനു വിട്ടിരുന്ന ബാലനോ അമ്മയ്ക്കു ലജ്ജ വരുത്തുന്നു'' (സദൃശവാക്യങ്ങള്‍ 29 : 15) എന്ന് ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന്‍ പ്രസ്താവിക്കുന്നു. അനേക മാതാപിതാക്കള്‍ക്കു തങ്ങളുടെ മക്കളോടുള്ള അമിതവാത്സല്യത്താല്‍ വടികൊണ്ട് അവരെ അടിക്കുവാന്‍ മടിയാണ്. ബാല്യത്തില്‍ വടി ഒഴിവാക്കിയാണ് മക്കളെ വളര്‍ത്തുന്നതെങ്കില്‍ അവരെ സ്‌നേഹിക്കുന്നതിനെക്കാളുപരി അവരെ വെറുക്കുകയാണ് ചെയ്യുന്നതെന്ന് (സദൃശവാക്യങ്ങള്‍ 13 : 24) ശലോമോന്‍ ഉദ്‌ബോധിപ്പിക്കുന്നു. ശിക്ഷയില്ലാതെ വളരുന്ന കുഞ്ഞുങ്ങളില്‍ മാതാപിതാക്കള്‍ ശിക്ഷിക്കുമെന്നുള്ള ഭയം ഇല്ലാത്തതിനാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുവാനുള്ള പ്രവണതയേറുന്നു. അങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക് അദ്ധ്യാപകരെയോ ദൈവത്തെയോ ഭയപ്പെടുവാന്‍ പ്രയാസമാണ്. എന്നാല്‍ ''വടികൊണ്ട് അവനെ അടിക്കുന്നതിനാല്‍ നീ അവന്റെ പ്രാണനെ പാതാളത്തില്‍നിന്നു വിടുവിക്കുന്നു'' എന്നു ചൂണ്ടിക്കാണിക്കുന്നതോടൊപ്പം ''അവനെ കൊല്ലുവാന്‍ തക്കവണ്ണം ഭാവിക്കരുത് '' (സദൃശവാക്യങ്ങള്‍ 19 : 18) എന്നും ശലോമോന്‍ ഓര്‍മ്മിപ്പിക്കുന്നു.
സഹോദരാ! സഹോദരീ! നിന്റെ മക്കളെ നീ വടി ഒഴിവാക്കിയാണോ വളര്‍ത്തുന്നത് ? വടി ഒഴിവാക്കുവാന്‍ നിന്നെ പ്രേരിപ്പിക്കുന്ന നിന്റെ മക്കളോടുള്ള അമിതമായ വാത്സല്യം അവരെ നിഷേധത്തിലേക്കും അനുസരണക്കേടിലേക്കുമാണ് കൊണ്ടുപോകുന്നതെന്നു ഈ അവസരം നീ മനസ്സിലാക്കുമോ? ശിക്ഷണമില്ലാതെ വളര്‍ത്തപ്പെടുന്ന മക്കള്‍ ദൈവഭയവും ഭക്തിയും ഇല്ലാതെ പാതാളത്തിന്റെ അവകാശികളായാണ് വളര്‍ത്തപ്പെടുന്നത് എന്നു നീ ഓര്‍മ്മിക്കുമോ?
അനുദിനം നമ്മെ അനുനിമിഷം
അനുഗ്രഹങ്ങള്‍ നല്കി വഴി നടത്തും
യേശുവേ നാം ഘോഷിക്കാം
ഘോഷിക്കാം... പ്രഘോഷിക്കാം...
യേശുവേ നാം ഘോഷിക്കാം
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com