അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തെ മറന്നുകൊണ്ടുള്ള മാതാപിതാക്കന്മാരുടെ ചെയ്തികള്‍ക്കു ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് തങ്ങളുടെ മക്കളാണെന്ന് പാപത്തിന്റെ നൈമിഷിക ദുര്‍ബ്ബലതകളില്‍ മാതാപിതാക്കള്‍ ഓര്‍ക്കാറില്ല. ഹൃദയത്തിന്റെ മനോഹരത്വംകൊണ്ട് പുല്‍മാലികളില്‍നിന്ന് യിസ്രായേലിന്റെ സിംഹാസനത്തിലേക്ക് ദൈവം ഉയര്‍ത്തിയ ഇടയച്ചെറുക്കനായിരുന്ന ദാവീദ് ഒരു ദുര്‍ബ്ബലനിമിഷത്തില്‍ തന്റെ ഭൃത്യനായ ഊരീയാവിന്റെ ഭാര്യ ബത്ത്-ശേബയുമായി പാപം ചെയ്തു. ആ പാപത്തിന്റെ ഫലത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നു രക്ഷപ്പെടുവാന്‍ കഴിയാതെവന്നപ്പോള്‍ അവളുടെ ഭര്‍ത്താവും തന്റെ പടയാളിയുമായ ഹിത്യനായ ഊരീയാവിനെ ചതിയില്‍ കൊന്നു. ബത്ത്-ശേബയുമായുളള വേഴ്ചയില്‍ അവനൊരു മകന്‍ ജനിച്ചപ്പോള്‍ ദൈവം തന്റെ പ്രവാചകനായ നാഥാനെ അവന്റെ അടുക്കല്‍ അയച്ച് അവന്റെ പാപത്തിനുള്ള ശിക്ഷാവിധി അവനെ അറിയിച്ചു. പാപംകൊണ്ട് മക്കള്‍ക്കുവേണ്ടി ദാവീദ് സമ്പാദിച്ചത് ഒരു ''വാള്‍'' ആയിരുന്നു. ബത്ത്-ശേബയുമായുള്ള വേഴ്ചയില്‍ ജനിച്ച കുഞ്ഞിനെ ''യഹോവ സന്ദര്‍ശിച്ചു.'' അത് മരിച്ചുപോയി. തന്റെ സഹോദരിയായ താമാരിനെ മാനഭംഗപ്പെടുത്തിയ ദാവീദിന്റെ മകനായ അമ്‌നോനെ മറ്റൊരു മകനായ അബ്ശാലോമിന്റെ ഉത്തരവനുസരിച്ച് ഭൃത്യന്മാര്‍ അടിച്ചുകൊന്നു. കരുവേലകത്തില്‍ തൂങ്ങിക്കിടന്ന അബ്ശാലോമിനെ യോവാബ് കൊന്നുകളഞ്ഞു. ദാവീദിന്റെ മറ്റൊരു മകനായ അദോനീയാവിനെ ശലോമോന്റെ ഉത്തരവനുസരിച്ച് വെട്ടിക്കൊന്നു. നിരപരാധിയും വിശ്വസ്തനുമായിരുന്ന ഊരീയാവിന്റെ കുടുംബജീവിതം ക്രൂരമായി തകര്‍ത്തതിന്റെ ശിക്ഷ ദാവീദിന്റെ തലമുറ അനുഭവിക്കേണ്ടിവന്നു.
സഹോദരാ! സഹോദരീ! നിന്റെ ചോരത്തിളപ്പില്‍ ദൈവത്തെ മറന്ന് നീ അന്യായവും അതിക്രമവും പ്രവര്‍ത്തിക്കുന്നയുടന്‍തന്നെ ദൈവം നിന്നെ ശിക്ഷിച്ചില്ലെന്നിരിക്കും. ദൈവം മിണ്ടാതെയിരിക്കുന്നതുകൊണ്ട് നിന്റെ അതിക്രമങ്ങളെ ദൈവം അംഗീകരിക്കുന്നു എന്നു കരുതി പാപബോധമോ മാനസാന്തരമോ ഇല്ലാതെ മുമ്പോട്ടു പോകുമ്പോള്‍, നിന്റെ മക്കള്‍ക്കുവേണ്ടി നീ നാശമാണ് സമ്പാദിക്കുന്നതെന്ന് ഓര്‍ക്കുമോ? ഇതുവരെയും നിന്റെ മക്കള്‍ക്കുവേണ്ടി ദൈവത്തിന്റെ സന്നിധിയില്‍ അനുഗ്രഹമാണോ, നാശമാണോ സമ്പാദിച്ചിട്ടുള്ളതെന്ന് ഈ അവസരത്തില്‍ നീ പരിശോധിക്കുമോ?
രക്താംബരംപോല്‍ നിന്‍ പാപങ്ങള്‍ ആകിലും
പഞ്ഞിപോലെ വെളുക്കും
ക്രൂശില്‍ ചിന്തിയ യേശുവിന്‍ രക്തത്താല്‍
ശുദ്ധനായ് തീര്‍ന്നിടുക യേശുവിന്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com