അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 239 ദിവസം

ആധുനിക വേദശാസ്ത്രഗവേഷകന്മാരില്‍ പലരും, ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്ന് അഭിമാനിക്കുന്നവരില്‍ അനേകരും, അശുദ്ധാത്മാക്കളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംശയമുള്ളവരാണ്. അശുദ്ധാത്മാവിന് മനുഷ്യശരീരത്തില്‍ പ്രവേശിക്കുവാനും അതിനെ വിട്ടുപോകുവാനും കഴിയുമെന്നുള്ള കര്‍ത്താവിന്റെ വാക്കുകളെ അവര്‍ മന:പൂര്‍വ്വം മറന്നുകളയുന്നു. അവയ്ക്കു നടക്കുവാനും സ്ഥലകാലഭേദങ്ങള്‍ മനസ്സിലാക്കുവാനും തീരുമാനങ്ങള്‍ എടുക്കുവാനും കഴിയുമെന്നും, അവ ദുഷ്ടത നിറഞ്ഞതാണെന്നും ശരീരത്തില്‍ പ്രവേശിച്ച് ഒരുവനെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുമെന്നും കര്‍ത്താവ് പഠിപ്പിക്കുന്നു (ലൂക്കൊസ് 11 : 26, 27). ''എങ്കിലും ഉപവാസത്താലും പ്രാര്‍ത്ഥനയാലും അല്ലാതെ ഈ ജാതി നീങ്ങിപ്പോകുകയില്ല എന്ന് സത്യമായിട്ട് ഞാന്‍ നിങ്ങളോടു പറയുന്നു'' എന്നരുളിച്ചെയ്ത കര്‍ത്താവ് പിശാചിന്റെ ശക്തിയെയും സ്വഭാവത്തെയുംകുറിച്ച് പഠിപ്പിക്കുകയും ഉപവാസപ്രാര്‍ത്ഥനയെന്ന മഹത്തായ ആയുധത്താല്‍ അവനെ കീഴടക്കുവാന്‍ നമ്മെ അഭ്യസിപ്പിക്കുകയും ചെയ്യുന്നു. ഉപവാസത്താലും പ്രാര്‍ത്ഥനയാലും പുറത്തുപോയ അശുദ്ധാത്മാവ് തന്നിലും ദുഷ്ടതയേറിയ ഏഴ് ആത്മാക്കളുമായി തിരിച്ചുവന്നു വീണ്ടും അതേ വീട്ടില്‍ അധിവസിക്കുവാനുള്ള കാരണം ആ വ്യക്തിയുടെ കര്‍ത്താവിലുള്ള ഭക്തി, ബാഹ്യപ്രകടനം മാത്രമായിത്തീരുന്നതുകൊണ്ടാണ്. ഉപവാസപ്രാര്‍ത്ഥനയാല്‍ ആന്തരിക പരിവര്‍ത്തനത്തോടെ വിശുദ്ധീകരിക്കപ്പെടുന്ന, ദൈവത്തിന്റെ മന്ദിരമായിത്തീരുന്ന, ശരീരത്തില്‍ പരിശുദ്ധാത്മാവ് വസിക്കുമ്പോള്‍, അതില്‍ അശുദ്ധാത്മാവിന് പ്രവേശിക്കുവാന്‍ കഴിയുകയില്ല... കാരണം അത് ദൈവത്തിന്റെ മന്ദിരമായിത്തീര്‍ന്നിരിക്കുന്നു. 

                             സഹോദരാ! സഹോദരീ! നിന്റെ ബാഹ്യമായ ഭക്തിപ്രകടനങ്ങള്‍ക്കോ നാമമാത്രമായ ആരാധനകള്‍ക്കോ അശുദ്ധാത്മാവിനെ നിന്നില്‍നിന്ന് ആട്ടിക്കളയുവാന്‍ സാധ്യമല്ലെന്ന് നീ മനസ്സിലാക്കുമോ? അശുദ്ധാത്മാവ് ഇല്ലെന്ന് നീ പറഞ്ഞാലും അവന്‍ നിന്നെ വിട്ടുപോകുകയില്ലെന്ന് നീ ഓര്‍ക്കുമോ? പരിശുദ്ധാത്മാവ് വസിക്കുന്ന ദൈവത്തിന്റെ മന്ദിരത്തില്‍ ഒരു അശുദ്ധാത്മാവിനും പ്രവേശിക്കുവാന്‍ കഴിയുകയില്ലെന്ന് നീ മനസ്സിലാക്കുമോ? പരിശുദ്ധാത്മാവ് വസിക്കുന്ന ദൈവത്തിന്റെ മന്ദിരമാക്കിത്തീര്‍ക്കുവാന്‍ ദൈവസന്നിധിയില്‍ നിന്നെത്തന്നെ സ്വയം സമര്‍പ്പിക്കുമോ? 

പിശാചിനെ തകര്‍ക്കും എന്റെ ദൈവം

സൈന്യങ്ങളുടെ ദൈവം 

യഹോവയാം എന്റെ ദൈവം                      എന്റെ രാജാവായ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com