അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മഹാകാരുണ്യവാനായ ദൈവവും മണ്മയനായ മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പല രീതികളില്‍ തിരുവചനത്തില്‍ ഉപമിച്ചിട്ടുണ്ട്. ബലഹീനരായ മനുഷ്യരെ ആടുകളായും അത്യുന്നതനായ ദൈവം അവയെ മേയിക്കുന്ന ഇടയനായും തിരുവചനം പലപ്പോഴും പ്രതിപാദിക്കുന്നു. ദൈവത്തിന്റെ ഓമനപ്പുത്രന്‍ ഈ ലോകത്തിലേക്കു കടന്നുവന്നപ്പോള്‍ ''അവന്‍ ജനക്കൂട്ടത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ തളര്‍ന്നവരും ചിതറിയവരുമായി കണ്ട് അവരെക്കുറിച്ചു മനസ്സലിഞ്ഞു'' (മത്തായി 9 : 36) അവരോട് ''ഞാന്‍ നല്ല ഇടയനാകുന്നു'' (യോഹന്നാന്‍ 10 : 11) എന്ന് അരുളിച്ചെയ്യുന്നു. അനേക ആട്ടിന്‍പറ്റങ്ങളും ഇടയന്മാരുമുള്ള പലസ്തീന്‍നാട്ടിലെ മേച്ചില്‍പ്പുറങ്ങളില്‍ അവയുടെ ഇടയന്റെ ശബ്ദം മുഴങ്ങിക്കേള്‍ക്കുമ്പോള്‍ ആ ശബ്ദം തിരിച്ചറിഞ്ഞ് അവയുടെ ഇടയനെ അനുഗമിക്കുന്നു. അത് ആലയില്‍ എത്തുമ്പോള്‍, ഇടയന്‍ അവയെ ഒന്നൊന്നായി പരിശോധിക്കുന്നു. തന്റെ ആട്ടിന്‍പറ്റത്തില്‍ രോഗം ബാധിച്ചതിനെ ചികിത്സിക്കുകയും ഒടിഞ്ഞുപോയതിന്റെ മുറിവുകെട്ടുകയും ബലഹീനമായതിനെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. ഇടയന്‍ തന്റെ ആടുകളുടെ അവസ്ഥ മനസ്സിലാക്കി അവയെ ശുശ്രൂഷിക്കുകയും പരിലാളിക്കുകയും ചെയ്യുന്നതുപോലെ തന്റെ വിളികേട്ടു തന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും, വ്യാധികളും വ്യാകുലങ്ങളും വ്യക്തിപരമായി താന്‍ അറിയുകയും, അവര്‍ക്ക് ആശ്വാസവും സൗഖ്യവും നല്‍കുകയും ചെയ്യുമെന്ന് കര്‍ത്താവ് വ്യക്തമാക്കുന്നു. താന്‍ അവര്‍ക്കുവേണ്ടി ജീവനെ കൊടുക്കുന്ന നല്ല ഇടയനാകുന്നുവെന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു.
സഹോദരാ! സഹോദരീ! നിന്നെ തേടിവന്ന് പലപ്പോഴും സ്‌നേഹമധുരമായി ഓമനപ്പേരു ചൊല്ലി നിന്നെ വിളിച്ചിട്ടുള്ള നല്ല ഇടയനായ കര്‍ത്താവിന്റെ ശബ്ദത്തെ തിരിച്ചറിയുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? ആ ശബ്ദത്തെ അനുസരിച്ച് അവനെ അനുഗമിക്കുവാന്‍ നിനക്കു ഈ സമയംവരെ കഴിഞ്ഞിട്ടുണ്ടോ? ഇപ്പോള്‍ അവന്‍ വീണ്ടും നിന്നെ വിളിക്കുന്നു... അവന്‍ നിന്നെ അറിയുന്നു... നീ ഈ നിമിഷംതന്നെ സ്‌നേഹസ്വരൂപനായ യേശുവിനെ അനുഗമിക്കുവാന്‍ തീരുമാനിക്കുമോ?
യേശുവിന്‍ വിളിയെ കേള്‍ക്കുമോ നീ
യേശുവിന്നരികില്‍ വരുമോ?
ജീവിത ഭാരങ്ങളാല്‍ നിന്‍
പാദങ്ങളിടറുന്നുവോ? യേശുവിന്‍ വിളിയെ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com