അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

പ്രപഞ്ചത്തെ മുഴുവന്‍ ജ്ഞാനംകൊണ്ടു കീഴടക്കുവാനുള്ള ആവേശത്തില്‍ മനുഷ്യന്‍ പരക്കംപായുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജ്ഞാനം ആധുനിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. എന്നാല്‍ ജ്ഞാനം വര്‍ദ്ധിക്കുമ്പോള്‍ അനേകര്‍ തങ്ങളുടെ ലൗകിക ജ്ഞാനംകൊണ്ട് അത്യുന്നതനായ ദൈവത്തെയും അവന്റെ വചനങ്ങളെയും ചോദ്യം ചെയ്യുവാന്‍ ശ്രമിക്കാറുണ്ട്. ദൈവശാസ്ത്രത്തില്‍ ഗവേഷണങ്ങള്‍ നടത്തി ചോദ്യങ്ങളുന്നയിക്കുന്ന, തങ്ങളുടെ ജ്ഞാനത്തിനൊത്തവണ്ണം ദൈവവിഷയങ്ങള്‍ക്ക് പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കുന്ന, സഹോദരങ്ങളും അനേകരാണ്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവരും നയിക്കപ്പെടുന്നവരുമായവര്‍പോലും ലോകത്തിന്റെ ജ്ഞാനത്തില്‍ നിന്നുമുയരുന്ന ചോദ്യങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട് അവ ആവര്‍ത്തിക്കാറുണ്ട്. അനേക തത്ത്വചിന്തകന്മാര്‍ വന്നുകൂടിയിരുന്ന കൊരിന്തില്‍ പരിശുദ്ധാത്മാവ് പ്രാപിച്ച സഹോദരങ്ങള്‍പോലും തങ്ങളുടെ ജ്ഞാനംകൊണ്ട് പലതിനെയും ചോദ്യം ചെയ്യുവാന്‍ തുടങ്ങി. ജ്ഞാനിയാണെന്നുള്ള തോന്നലില്‍ ചോദ്യങ്ങളുന്നയിക്കുന്നവന്‍ ജ്ഞാനിയാകേണ്ടതിന് ഭോഷനായിത്തീരട്ടെ എന്ന് അപ്പൊസ്തലനായ പൗലൊസ് കൊരിന്ത്യസഭയിലെ വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നു. അത്യുന്നതനായ ദൈവത്തെ അന്ധമായി വിശ്വസിക്കുവാനും ഉപാധിയില്ലാതെ അനുസരിക്കുവാനും ലൗകികജ്ഞാനം പലപ്പോഴും മനുഷ്യനെ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ടാണ് പൗലൊസ് ''ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയില്‍ ഭോഷത്തമത്രേ'' (1 കൊരിന്ത്യര്‍ 3 : 19) എന്ന് ഉദ്‌ബോധിപ്പിക്കുന്നത്. ''അവന്‍ ജ്ഞാനികളെ അവരുടെ കൗശലത്തില്‍ പിടിക്കുന്നു'' എന്ന് ഇയ്യോബ് ചൂണ്ടിക്കാണിക്കുന്നു (ഇയ്യോബ് 5 : 13)
സഹോദരാ! സഹോദരീ! ലോകത്തിന്റെ ജ്ഞാനത്തില്‍ ആശ്രയിച്ചുകൊണ്ട് നീ ദൈവത്തെക്കുറിച്ചും ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചോദ്യങ്ങളുന്നയിക്കാറുണ്ടോ? അങ്ങനെയെങ്കില്‍ ജ്ഞാനികളെ അവരുടെ കൗശലത്തില്‍ പിടിക്കുന്ന ദൈവത്തിന്റെ സന്നിധിയിലാണ് നീ ഈ അവസരം ഇരിക്കുന്നതെന്ന് ഓര്‍മ്മിക്കുമോ? ലോകത്തിന്റെ ജ്ഞാനത്തില്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവന് പരിശുദ്ധാത്മാവിന്റെ പരിജ്ഞാനം പ്രാപിക്കുവാന്‍ കഴിയുകയില്ലെന്നും ദൈവസന്നിധിയില്‍ ഭോഷനായി സ്വയം സമര്‍പ്പിക്കുമ്പോഴാണ് ദൈവം തന്റെ ജ്ഞാനത്താല്‍ നിന്നെ സമ്പൂര്‍ണ്ണനാക്കുന്നതെന്നും നീ മനസ്സിലാക്കുമോ?
ബുദ്ധിയില്‍ പുകഴുവാനെന്ത് ?
ശക്തിയില്‍ പുകഴുവാനെന്ത് ?
ബുദ്ധിയും ശക്തിയുമെല്ലാമെല്ലാം
കേവലശ്വാസമല്ലേ?.... എനിക്കൊന്നും....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com