അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തിന്റെ വേലയെയും വേലക്കാരെയും അനേക സഹോദരങ്ങള്‍ വാക്കുകള്‍കൊണ്ട് പ്രോത്സാഹിപ്പിക്കാറുണ്ട്. പലപ്പോഴും തങ്ങളുടെ സുഖസൗകര്യങ്ങള്‍ വെടിഞ്ഞുകൊണ്ടുള്ള പ്രോത്സാഹനങ്ങള്‍ക്ക് അധികമാരും മുതിരാറില്ല. ദൈവത്തെയും ദൈവത്തിന്റെ വേലയെയും സ്‌നേഹിക്കുന്നവര്‍ക്കു മാത്രമേ തങ്ങളുടെ സുഖസൗകര്യങ്ങള്‍ ദൈവത്തിനുവേണ്ടി ത്യജിക്കുവാന്‍ കഴിയുകയുള്ളു. എഫെസൊസിലെ പള്ളിയില്‍വച്ച് അലെക്‌സന്ത്രിയക്കാരനായ അപ്പൊല്ലോസ് പ്രാഗത്ഭ്യത്തോടെ നടത്തിയ പ്രസംഗത്തില്‍ യേശുവിന്റെ വസ്തുത സൂക്ഷ്മമായി പ്രസ്താവിച്ചതു ശ്രദ്ധിച്ച അക്വിലാസും പ്രിസ്‌കില്ലയും അവനെ അവരുടെ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അപ്പൊല്ലോസ് വാഗ്വൈഭവവും തിരുവെഴുത്തുകളില്‍ സാമര്‍ത്ഥ്യവുമുള്ളവനായിരുന്നെങ്കിലും യോഹന്നാന്റെ സ്‌നാനത്തെക്കുറിച്ചു മാത്രമേ അറിഞ്ഞിരുന്നുള്ളു. കര്‍ത്താവിന്റെ മാര്‍ഗ്ഗത്തെക്കുറിച്ച് സ്പഷ്ടമായി മനസ്സിലാക്കിയാല്‍ കര്‍ത്താവിനുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ അപ്പൊല്ലോസിനു കഴിയുമെന്ന് ബോദ്ധ്യമായതുകൊണ്ട് അക്വിലാസും പ്രിസ്‌കില്ലയും അവനെ തങ്ങളുടെ ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത്. തങ്ങളുടെ കുടുംബജീവിതത്തിന്റെ സുഖവും സ്വൈരതയും വെടിഞ്ഞ് അവനെ തങ്ങളുടെ ഭവനത്തില്‍ താമസിപ്പിച്ച് അവര്‍ യേശുക്രിസ്തുവിനെക്കുറിച്ച് അവന് സമ്പൂര്‍ണ്ണമായി മനസ്സിലാക്കിക്കൊടുത്തു. അത് യേശുവിനുവേണ്ടി അനേകരെ നേടുന്നതിന് അപ്പൊല്ലോസിനു മുഖാന്തരമൊരുക്കി.
ദൈവത്തിന്റെ പൈതലേ! ദൈവത്തിന്റെ വേലയുടെ വളര്‍ച്ചയ്ക്കായി അക്വിലാസിനെയും പ്രിസ്‌കില്ലയെയുംപോലെ നിനക്കു തുണയായി തന്ന ഇണയുമായി ഒരുമനസ്സോടെ, ഒരേ ആത്മാവില്‍ കര്‍ത്താവിനായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? നിന്റെ കുടുംബജീവിതത്തിന്റെ ഒരല്പം സുഖവും സ്വകാര്യതയും കര്‍ത്താവിനുവേണ്ടി ത്യജിച്ചുകൊണ്ട് അവന്റെ വേലയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ നിനക്കു കഴിയുമോ? കര്‍ത്താവിനെ ജീവിതത്തില്‍ മറ്റെല്ലാറ്റിനെക്കാളുമുപരിയായി സ്‌നേഹിക്കുന്ന ദമ്പതികള്‍ക്കു മാത്രമേ അതു സാദ്ധ്യമാകുകയുള്ളുവെന്ന് നീ ഓര്‍ക്കുമോ? ഇത്തരുണത്തില്‍ നിന്റെ തുണയുമായി ഒരുമനസ്സോടെ കര്‍ത്താവിന്റെ സന്നിധിയില്‍ സമര്‍പ്പിക്കുവാന്‍ നിനക്കു കഴിയുമോ?
യേശുവിന്‍ സാക്ഷിയായ് ഞാന്‍
ആയുസ്സിന്‍ നാളൊക്കെയും
പോയിടും സ്‌തോത്രസ്തുതികളാല്‍
പോയിടും സ്‌തോത്രസ്തുതികളാല്‍
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com