അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കര്‍ത്താവിനുവേണ്ടിയുള്ള പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുവാന്‍ ഇന്ന് ഭൂമുഖത്ത് പതിനായിരക്കണക്കിന് സെമിനാരികളും വേദശാസ്ത്ര കലാശാലകളും ഉയര്‍ന്നിട്ടുണ്ട്. ദൈവശാസ്ത്രത്തില്‍ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും ഗവേഷണങ്ങളും നടത്തപ്പെടുന്നു. ദൈവം മോശെയിലൂടെ നല്‍കിയ ന്യായപ്രമാണത്തിന്റെ അനേക വിശദീകരണ ഗ്രന്ഥങ്ങളില്‍ അഗാധ ജ്ഞാനമുണ്ടായിരുന്ന റബ്ബിമാരുടെയും പരീശന്മാരുടെയും ശാസ്ത്രിമാരുടെയും മുമ്പില്‍ കര്‍ത്താവ് തന്റെ വേലയ്ക്കായി തിരഞ്ഞെടുത്തത് ആ സമൂഹത്തിലെ താഴേക്കിടയിലുള്ള ഒരു പറ്റം പാവപ്പെട്ട മനുഷ്യരെയായിരുന്നു. തന്റെ ക്രൂശുമരണത്തോടെ ശിഥിലമായിപ്പോയ പ്രവര്‍ത്തനങ്ങളെ പുനര്‍ജ്ജീവിപ്പിക്കുവാന്‍ ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് തന്റെ ശിഷ്യന്മാരോട് ''എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കണം'' എന്ന് ആവശ്യപ്പെടുന്നു. തന്റെ ക്രൂശുമരണത്തിനുമുമ്പ് കര്‍ത്താവ് അവരോട് പരിശുദ്ധാത്മാവ് എന്ന ആശ്വാസപ്രദന്‍ അവരുടെമേല്‍ വരുമ്പോള്‍ അവന്‍ സകലവും ഉപദേശിച്ചുതരുകയും താന്‍ അവരോട് പറഞ്ഞതൊക്കെയും അവരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും എന്ന് അരുളിച്ചെയ്തിരുന്നു. പിതാവിന്റെ വാഗ്ദത്തമായ പരിശുദ്ധാത്മാവു പ്രാപിക്കാതെ അവര്‍ക്ക് തനിക്കുവേണ്ടി യാതൊന്നും ചെയ്യുവാന്‍ കഴിയാത്തതിനാലാണ്, എന്നേക്കും അവരോടു കൂടെയിരുന്ന് സകല സത്യത്തിലും അവരെ വഴിനടത്തുവാന്‍ പരിശുദ്ധാത്മാവ് എന്ന ആശ്വാസപ്രദനുവേണ്ടി കാത്തിരിക്കുവാന്‍ കര്‍ത്താവ് ശിഷ്യന്മാരോടു കല്പിച്ചത്. കര്‍ത്താവിന്റെ വാക്കനുസരിച്ച് കാത്തിരുന്ന് പരിശുദ്ധാത്മശക്തി പ്രാപിച്ച അവര്‍ യേശുവിന്റെ സാക്ഷികളായി ലോകത്തെ യേശുവിങ്കലേക്ക് ആകര്‍ഷിച്ചു.
സഹോദരാ! സഹോദരീ! കര്‍ത്താവിനുവേണ്ടി പല രംഗങ്ങളിലും നീ പ്രവര്‍ത്തിക്കുന്നുണ്ടാവാം. പരിശുദ്ധാത്മാവ് പ്രാപിക്കാതെയും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാതെയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ത്താവിനായി ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ കഴിയുകയില്ലെന്ന് നീ മനസ്സിലാക്കുമോ? പിതാവിന്റെ വാഗ്ദത്തമായ പരിശുദ്ധാത്മാവിനായി കാത്തിരുന്ന് അതു പ്രാപിച്ചശേഷം തനിക്കുവേണ്ടി പ്രവര്‍ത്തിക്കുവാനാണ് കര്‍ത്താവ് തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടതെന്ന് നീ ഓര്‍മ്മിക്കുമോ?
പരിശുദ്ധാത്മാവില്‍ നിന്‍ ശക്തി പ്രാപിപ്പാന്‍
വിശുദ്ധിയിന്‍ ജീവിതം ഞാന്‍ നയിക്കുവാന്‍
യേശുവേ എന്നെ കാക്കുക
യേശുവേ നിന്നെ കാട്ടുവാന്‍ നിന്റെ കൃപയാല്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com