അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തില്‍ വിശ്വസിക്കുകയും ദൈവത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ദൈവത്തിന്റെ അനന്തമായ പരിശുദ്ധാത്മകൃപകള്‍ പ്രാപിക്കുവാന്‍ അന്തര്‍ദാഹമുള്ളവരാണ്. കര്‍ത്താവിനായി ആത്മാക്കളെ നേടുന്നതിനുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനും രോഗികളെ സൗഖ്യമാക്കുവാനുമുള്ള പരിശുദ്ധാത്മകൃപകള്‍ പലരും ആഗ്രഹിക്കാറുണ്ട്. ദൈവത്തില്‍നിന്ന് അമാനുഷികമായ അനുഗ്രഹങ്ങള്‍ പ്രാപിച്ചു സമസൃഷ്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാനാഗ്രഹിക്കുന്ന കൊരിന്തിലെ വിശ്വാസികളോട് മക്കെദോന്യസഭകള്‍ക്ക് ലഭിച്ച ദൈവകൃപയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് വിവരിക്കുന്നു. യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചതു നിമിത്തം യെഹൂദാസഭയില്‍നിന്നും സമൂഹത്തില്‍നിന്നും പുറന്തള്ളപ്പെട്ട് ദാരിദ്ര്യത്തിലും കഷ്ടതയിലുമായ സഹോദരങ്ങള്‍ക്കുവേണ്ടി അപ്പൊസ്തലന്‍ നടത്തിയ ധര്‍മ്മശേഖരത്തില്‍ മക്കെദോന്യയിലെ വിശ്വാസികള്‍ തങ്ങളുടെ കഴിവിനപ്പുറമായി ഔദാര്യം കാട്ടിയതാണ്, അഥവാ സാമ്പത്തിക സഹായം നല്‍കിയതാണ് അവര്‍ക്കു ലഭിച്ച ദൈവകൃപ. എന്തെന്നാല്‍ അവര്‍ മഹാദാരിദ്ര്യത്തിലും കഷ്ടതയുടെ കഠിന ശോധനയിലുമായിരുന്നിട്ടും സമൃദ്ധിയായ സന്തോഷത്തോടെയാണ് തങ്ങളുടെ സഹോദരങ്ങള്‍ക്കുവേണ്ടിയുള്ള ധര്‍മ്മശേഖരത്തില്‍ പങ്കാളികളായത്. മഹാദാരിദ്ര്യത്തിലും കഷ്ടത്തിലും നെടുവീര്‍പ്പിടുമ്പോള്‍ അവയില്‍നിന്നും മോചനം നേടുവാനുള്ള ദൈവകൃപയ്ക്കുവേണ്ടിയാണ് മിക്കവരും ആഗ്രഹിക്കുന്നത്. തങ്ങള്‍ മഹാദാരിദ്ര്യത്തില്‍ ആയിരുന്നിട്ടും മഹാദാരിദ്ര്യത്തില്‍ വലയുന്നവരെ സന്തോഷത്തോടെ സഹായിക്കുവാനുള്ള ആഴമേറിയ കരുതലും സ്‌നേഹവും അവരില്‍ വ്യാപരിക്കുന്ന ദൈവകൃപയുടെ പ്രദര്‍ശനമാണെന്ന് അപ്പൊസ്തലന്‍ വ്യക്തമാക്കുന്നു.
ദൈവത്തിന്റെ പൈതലേ! ദൈവത്തില്‍നിന്ന് അനേക കൃപകളും കൃപാവരങ്ങളും നീ പ്രാപിച്ചിരിക്കാം! എന്നാല്‍ കഷ്ടത്തിലും ദാരിദ്ര്യത്തിലുമായിരിക്കുന്ന നിന്റെ സഹോദരങ്ങള്‍ക്കുവേണ്ടി മക്കെദോന്യയിലെ വിശ്വാസികളെപ്പോലെ ദാരിദ്ര്യത്തിലാണെങ്കിലും നിന്റെ കഴിവനുസരിച്ച് എന്തെങ്കിലും ചെയ്യുവാന്‍ നിനക്കു കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍, മഹാദാരിദ്ര്യത്തിലും ഒന്നുമില്ലായ്മയിലും സന്തോഷത്തോടെ ദാനം ചെയ്ത് ദൈവസ്‌നേഹം പകരുന്ന മക്കെദോന്യസഭയ്ക്കു ലഭിച്ച ദൈവകൃപ നിനക്കും പ്രാപിക്കുവാന്‍ നീ പ്രാര്‍ത്ഥിക്കുമോ?
ആര്‍ദ്രതയിന്നാഴമേ
ആശ്വാസത്തിന്നാശ്രയമേ
യേശുവേ നിന്നാത്മാവാല്‍
നിറയ്‌ക്കേണമേഴയേ ആത്മാവാല്‍.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com