അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കര്‍ത്താവിനായി നമ്മുടെ സമയവും സമ്പത്തും ആരോഗ്യവും ചെലവഴിക്കുമ്പോള്‍ കര്‍ത്താവ് അതിനെക്കുറിച്ച് മനസ്സിലാക്കുന്നുണ്ടോ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം. ഗലീലക്കടല്‍ക്കരയില്‍ തന്റെ ചുറ്റും കൂടിയിരുന്ന ജനക്കൂട്ടത്തെ ഉപദേശിക്കുവാന്‍ രാത്രിയിലെ അദ്ധ്വാനത്തിനുശേഷം വല കഴുകിക്കൊണ്ടിരുന്ന ശിമോന്റെ പടക് കര്‍ത്താവ് ആവശ്യപ്പെട്ടു. ശാരീരിക ക്ഷീണം വകവയ്ക്കാതെ, ഉറങ്ങുവാനായി ഭവനത്തിലേക്കു മടങ്ങുവാന്‍ കൂട്ടാക്കാതെ, കര്‍ത്താവ് ജനത്തെ ഉപദേശിച്ചു കഴിയുന്നതുവരെ പടകിനെ നിശ്ചലമായി ശിമോന്‍ വെള്ളത്തില്‍ നിര്‍ത്തി. ജനക്കൂട്ടത്തോട് സംസാരിച്ചു തീര്‍ന്നശേഷമാണ് തനിക്കു പടകു നല്‍കി ഉറക്കം ത്യജിച്ച് അതിനെ വെള്ളത്തില്‍ ഓളങ്ങളുടെമീതേ ബദ്ധപ്പെട്ട് നിര്‍ത്തിയ ശിമോനോട് ആഴത്തിലേക്ക് പടക് നീക്കി മീന്‍പിടിത്തത്തിന് വലയിറക്കുവാന്‍ കര്‍ത്താവ് ആവശ്യപ്പെട്ടത്. ആ കടലില്‍ രാത്രി മുഴുവന്‍ താന്‍ അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടാതിരുന്ന സാഹചര്യത്തില്‍ പകല്‍ വലയിറക്കിയാല്‍ എങ്ങനെ മീന്‍ ലഭിക്കുമെന്നുള്ള സംശയം ശിമോന്‍ പ്രകടിപ്പിച്ചുവെങ്കിലും കര്‍ത്താവിനെ അവന്‍ സമ്പൂര്‍ണ്ണമായി അനുസരിച്ചു. അവന്‍ വലയിറക്കിയപ്പോള്‍ വലയില്‍ അകപ്പെട്ട പെരുത്ത മീന്‍കൂട്ടം നിമിത്തം വല കീറാറായതിനാല്‍ അടുത്ത പടകിലുള്ള കൂട്ടാളികളുടെ സഹായത്തോടെ രണ്ടു പടകുകളും മുങ്ങാറാകുവോളം മീന്‍ നിറച്ചു. പ്രഭാതത്തില്‍ വെറുങ്കൈയോടെ കടലില്‍നിന്നു മടങ്ങിയ ശിമോന്‍ ആ സായാഹ്നത്തില്‍ മീന്‍പിടിത്തത്തിനു വീണ്ടും പോകണമെങ്കില്‍ ഉറക്കവും വിശ്രമവും ആവശ്യമായിരുന്നു. എന്നാല്‍ ജനക്കൂട്ടത്തെ ഉപദേശിക്കുവാനായി തന്റെ പടക് കര്‍ത്താവ് ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് ഉറക്കവും വിശ്രമവും ആവശ്യമാണെന്ന് ഒഴികഴിവ് പറയാതെ കര്‍ത്താവിനുവേണ്ടി അവ രണ്ടും ത്യജിച്ച് സ്വയം സമര്‍പ്പിച്ചപ്പോള്‍ അവന്റെ പ്രതീക്ഷകള്‍പ്പുറമായ മീന്‍കൂട്ടത്തെ കര്‍ത്താവ് അവനു നല്‍കി.
സഹോദരാ! സഹോദരീ! സമ്പാദ്യങ്ങള്‍ക്കായി രാപ്പകലില്ലാതെ അദ്ധ്വാനിക്കുന്ന നിന്റെ അല്പസമയം കര്‍ത്താവ് പലപ്പോഴും നിന്നോടു ചോദിച്ചിട്ടില്ലേ? കര്‍ത്താവിനുവേണ്ടി നിന്റെ സമയവും പ്രയത്‌നവും ഒരല്പമെങ്കിലും നല്‍കുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? കര്‍ത്താവിന് ജീവിതത്തില്‍ സ്ഥാനം നല്‍കാതെയുള്ള നിന്റെ അദ്ധ്വാനങ്ങള്‍ കഷ്ടവും ദു:ഖവും നിരാശയുമാണ് വരുത്തിവയ്ക്കുന്നതെന്നു നീ ഓര്‍മ്മിക്കുമോ?
തിരക്കുകളേറും ജീവിതയാനമിതില്‍ പ്രിയ സോദരരേ
ഒരിറ്റു സമയം നല്കിടുവിന്‍
യേശുവിനായ് നിങ്ങള്‍ യേശു സൗഖ്യ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com