അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അനുദിന ജീവിതത്തെ അലോരസപ്പെടുത്തുന്ന അനാരോഗ്യത്തെക്കുറിച്ച് ദു:ഖിക്കാത്തവര്‍ ചുരുക്കമാണ്. വിദഗ്ദമായ ചികിത്സകള്‍ക്കു സൗഖ്യം പകരുവാന്‍ കഴിയാതെ വരുമ്പോഴാണ് അനേകര്‍ ദൈവസന്നിധിയിലേക്കു കടന്നു വരുന്നത്. ആഗ്രഹിക്കുന്ന രീതിയിലുള്ള സൗഖ്യം അവിടെനിന്നു ലഭിക്കുന്നില്ലെങ്കില്‍ പലരുടെയും ദൈവത്തിലുള്ള വിശ്വാസംപോലും തണുത്തുപോകുന്നു. ദൈവം അറിയാതെയല്ല തങ്ങള്‍ രോഗികളായിത്തീര്‍ന്നിരിക്കുന്നതെന്നും തങ്ങളുടെ രോഗത്തെക്കുറിച്ച് ദൈവത്തിന് പ്രത്യേകമായ ഉദ്ദേശ്യമുണ്ടെന്നും മനസ്സിലാക്കുവാന്‍ ഇങ്ങനെയുള്ളവര്‍ക്കു കഴിയാറില്ല. കര്‍ത്താവിനുവേണ്ടി അനേക കാര്യങ്ങള്‍ ചെയ്തിട്ടും, തങ്ങളുടെ രോഗത്തെ കര്‍ത്താവ് സൗഖ്യമാക്കിയില്ലല്ലോ എന്ന മനോഭാവമാണ് പലര്‍ക്കുമുണ്ടാകുന്നത്. അങ്ങനെയുള്ളവര്‍ക്ക് റോമാപൗരനും, ഗമാലീയേലിന്റെ പാദപീഠത്തില്‍ ഇരുന്ന് പഠിച്ചവനും പരീശനും യെഹൂദാസഭയിലെ നേതാവുമായിരുന്ന പൗലൊസ് മാതൃകയാകണം. തന്നെ കാര്‍ന്നുതിന്നുന്ന രോഗത്തിന്റെ സൗഖ്യത്തിനായി അപ്പൊസ്തലനായ പൗലൊസ് അപേക്ഷിക്കുമ്പോള്‍ കര്‍ത്താവിന്റെ മറുപടി ''എന്റെ കൃപ നിനക്കു മതി'' എന്നായിരുന്നു. തനിക്ക് ഉടനടി സമ്പൂര്‍ണ്ണമായ സൗഖ്യം കര്‍ത്താവ് നല്‍കാതിരുന്നത് തനിക്കു ലഭിച്ചിരുന്ന കൃപകളുടെ ആധിക്യത്താല്‍ താന്‍ നിഗളിച്ചുപോകാതിരിക്കുവാന്‍ വേണ്ടിയാണെന്ന് പൗലൊസ് പ്രസ്താവിക്കുന്നു. അതോടൊപ്പം അനാരോഗ്യത്താല്‍ അവന്‍ ബലഹീനനായി കര്‍ത്താവിനോട് നിലവിളിക്കുമ്പോള്‍ മാത്രമാണ് ദൈവകൃപ അവനില്‍ പ്രാവര്‍ത്തികമാകുന്നത്. പൗലൊസ് നിഗളത്തില്‍ വീണുപോകാതിരിക്കുവാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നതുകൊണ്ടാണ് ''എന്റെ കൃപ നിനക്കു മതി'' എന്നു അരുളിച്ചെയ്യുന്നത്.
ദൈവത്തിന്റെ പൈതലേ! നിന്റെ അനാരോഗ്യത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയോടുകൂടിയാണോ നീ ഈ വരികള്‍ വായിക്കുന്നത് ? നീ പല പ്രാവശ്യം പ്രാര്‍ത്ഥിച്ചിട്ടും ദൈവദാസന്മാരെക്കൊണ്ട് പ്രാര്‍ത്ഥിപ്പിച്ചിട്ടും നിന്റെ രോഗത്തിന് കര്‍ത്താവ് സൗഖ്യം നല്‍കിയില്ലല്ലോ എന്ന് നീ സങ്കടപ്പെടുന്നുണ്ടോ? എങ്കില്‍ ഈ നിമിഷം ''എന്റെ കൃപ നിനക്കു മതി'' എന്ന് പൗലൊസിനോടു അരുളിച്ചെയ്ത കര്‍ത്താവിന്റെ കരങ്ങളിലേക്ക് നിന്നെത്തന്നെ സമര്‍പ്പിക്കുമോ? അപ്പോള്‍ നിനക്കു ബലഹീനതയില്‍ തികഞ്ഞുവരുന്ന കര്‍ത്താവിന്റെ അതുല്യശക്തി രുചിച്ചറിയുവാന്‍ കഴിയും.
എന്റെ കൃപ നിനക്കു മതി
എന്റെ ശക്തി ബലം നല്‍കി വഴിനടത്തും
എന്നരുളിയ നിന്റെ വാഗ്ദത്തത്താല്‍
യേശുവേ നിന്റെ കൃപ എനിക്കു മതി
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com