അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

വചനഘോഷണങ്ങള്‍ ശ്രവിക്കുവാന്‍ കണ്‍വെന്‍ഷന്‍പന്തലുകളിലും ധ്യാനസമ്മേളനങ്ങളിലും തടിച്ചുകൂടുന്നവര്‍ അനേകരാണ്. സ്‌നേഹബന്ധങ്ങള്‍ പുതുക്കുവാനും, ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുവാനും, ലാഭകരമായി പുസ്തകങ്ങളും അസുലഭമായി മാത്രം ലഭിക്കുന്ന സാധനങ്ങളും മറ്റും വാങ്ങുവാനും, വിവാഹാലോചനകള്‍ നടത്തുവാനുമൊക്കെയുള്ള വിവിധോദ്ദേശ്യങ്ങളുമായി വചനഘോഷണ മഹാമേളകളില്‍ പങ്കെടുക്കുന്നവരാണ് അധികവും. പരിശുദ്ധാത്മ പ്രേരണയാല്‍ ആരംഭംകുറിച്ച് കഴിഞ്ഞകാലങ്ങളില്‍ അനേകായിരങ്ങള്‍ പരിശുദ്ധാത്മ ശക്തിയില്‍ നിറഞ്ഞ ഇത്തരം വേദികളില്‍നിന്നു കേള്‍ക്കുന്ന ദൈവത്തിന്റെ വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നില്ലെങ്കില്‍ അവര്‍ കേള്‍ക്കുന്ന വചനം അവരെ ന്യായം വിധിക്കുമെന്ന് യാക്കോബ്ശ്ലീഹാ മുന്നറിയിപ്പു നല്‍കുന്നു. ഭക്തിയുടെ മുഖംമൂടിയുമായി, കേള്‍ക്കുന്ന ദൈവവചനം അനുസരിക്കാതെ, വീണ്ടും വീണ്ടും കേള്‍ക്കുക മാത്രം ചെയ്യുന്നവര്‍ തങ്ങളെത്തന്നെ വഞ്ചിക്കുന്നു. കേള്‍ക്കുന്ന ദൈവവചനത്തെ അനുസരിക്കാതിരിക്കുന്നത് സ്‌നേഹവാനായ ദൈവത്തെയാണ് തള്ളിക്കളയുന്നതെന്ന് ഓര്‍ക്കാറില്ല. വചനം കേട്ടുകൊണ്ടിരിക്കുമ്പോള്‍ മാത്രമാണ് അവര്‍ ദൈവത്തെക്കുറിച്ച് ചിന്തിക്കുന്നത്. കേള്‍ക്കുന്ന വചനമനുസരിച്ച് കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് അനുതപിക്കുവാനോ പുതിയ സൃഷ്ടിയായി തീരുവാനോ കഴിയുന്നില്ലെങ്കില്‍ അവര്‍ ദൈവത്തെ തള്ളിക്കളയുന്നു. തന്റെ വചനത്തെ തള്ളിക്കളയുന്നവരെ ദൈവവും തള്ളിക്കളയുന്നു. അതുകൊണ്ടാണ് ''യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാന്‍ നിന്റെ വചനങ്ങള്‍ പ്രമാണിക്കും എന്ന് ഞാന്‍ പറഞ്ഞു'' (സങ്കീര്‍ത്തനങ്ങള്‍ 119 : 57) എന്ന് സങ്കീര്‍ത്തനക്കാരന്‍ പാടുന്നത്.
സഹോദരാ! സഹോദരീ! വചനം കേള്‍ക്കുവാനുള്ള അന്തര്‍ദാഹവുമായി കണ്‍വെന്‍ഷന്‍പന്തലുകളും, വചനശുശ്രൂഷ നടത്തപ്പെടുന്ന വേദികളും കയറിയിറങ്ങുന്ന നിനക്ക്, നീ കേട്ടിരിക്കുന്ന വചനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ നീ കേള്‍ക്കുന്ന വചനം നിന്നെ ന്യായം വിധിക്കുമെന്ന് നീ മനസ്സിലാക്കുമോ? കേള്‍ക്കുന്ന വചനം അനുസരിച്ച് ഇനിമേല്‍ ജീവിക്കുമെന്ന് ഈ സമയത്ത് ദൈവസന്നിധിയില്‍ നീ തീരുമാനിക്കുമോ?
വിവേകമേകും നിന്‍ വചനത്താല്‍
വ്യാജമാര്‍ഗ്ഗം ഞാന്‍ വെറുക്കുന്നു
തേനിനേക്കാള്‍ മാധുര്യമാണെന്‍
നാവിനെന്നും തിരുവചനം ദിവ്യമാം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com