അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ജീവിതത്തില്‍ നേരിടുന്ന പ്രയാസപ്രതിസന്ധികള്‍ ഒഴിവാക്കുവാനും അവയില്‍നിന്നു വിമോചനം നേടുവാനുമുള്ള പ്രാര്‍ത്ഥനകള്‍ക്ക് കര്‍ത്താവില്‍നിന്നും മറുപടി ലഭിക്കാതെ വരുമ്പോള്‍ പലരുടെയും വിശ്വാസം തണുത്തുപോകും. സ്‌നേഹമാകുന്ന ദൈവം, തീകൊണ്ട് ഉത്തരമരുളുന്ന ദൈവം, കഷ്ടങ്ങളുടെ നടുവില്‍ കടന്നുവന്നു കോരിയെടുക്കുന്ന ദൈവം തുടങ്ങിയ അനേക വിശേഷണങ്ങള്‍ ഉള്ള ദൈവം എന്തുകൊണ്ട് തങ്ങളുടെ സങ്കടയാചനകള്‍ക്കു മുമ്പില്‍ മൗനമവലംബിച്ചു എന്ന ചോദ്യം അവരുടെ ആത്മിക ജീവിതത്തെപ്പോലും മുരടിപ്പിക്കും. ദൈവം മൗനമായിരിക്കുന്നു എന്നു തോന്നുന്ന ദുര്‍ഘടമേടുകളെ, താന്‍ സ്‌നേഹിക്കുന്ന മക്കള്‍ വിജയപ്രദമായി തരണംചെയ്ത്, വിശ്വാസത്തില്‍ ഉറച്ചവരായി പൊന്നുപോലെ പുറത്തു വരുവാന്‍ സ്‌നേഹവാനായ ദൈവം കാത്തിരിക്കുകയാണെന്ന് നാം ഓര്‍ക്കാറില്ല. ഗെത്ത്‌ശെമനയില്‍ മരണവേദനപോലെ അതിദു:ഖിതമായ മനസ്സോടെ മുട്ടുകുത്തി, കവിണ്ണു വീണ്, മണിക്കൂറുകള്‍ക്കകം താന്‍ നേരിടുവാന്‍ പോകുന്ന ഭീകരവും അതിക്രൂരവുമായ കുരിശുമരണത്തിനു മുമ്പില്‍ ദൈവത്തിന്റെ ഓമനപ്പുത്രന്‍ ''പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നു നീക്കണമേ'' എന്നു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ തന്റെ ഓമനപ്പുത്രന്‍ നേരിടേണ്ട നിഷ്ഠൂരമായ കഷ്ടതകള്‍ ഒഴിവാക്കുകയല്ല, പിന്നെയോ അവനെ ശക്തീകരിക്കുവാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതനെ അയയ്ക്കുകയാണ് പിതാവാം ദൈവം ചെയ്തത്. കാരണം യേശു ദൈവപുത്രനെന്ന് ലോകത്തിനു ബോദ്ധ്യപ്പെടണമെങ്കില്‍ അവന്‍ ക്രൂശിക്കപ്പെട്ട് ഉയിര്‍ത്തെഴുന്നേല്ക്കണം. തന്റെ ഓമനപ്പുത്രന്‍ മരണത്തെ ജയിക്കേണ്ടിയിരുന്നതുകൊണ്ടാണ് സ്‌നേഹധനനായ പിതാവാം ദൈവം മൗനം അവലംബിച്ചത്.
ദൈവത്തിന്റെ പൈതലേ! കഷ്ടനഷ്ടങ്ങളുടെ നെരിപ്പോടില്‍ നീറിപ്പുകയുന്ന നിന്റെ പ്രാര്‍ത്ഥനകള്‍ക്കു മറുപടി ലഭിക്കാതെ നിരാശയോടെയാണോ ഈ നിമിഷത്തില്‍ കര്‍ത്തൃസന്നിധിയില്‍ ഇരിക്കുന്നത്? നിന്റെ കണ്ണുനീര്‍ കര്‍ത്താവ് കാണുന്നുണ്ട്! എന്നാല്‍ ഈ തീയിലൂടെ നിന്നെ കടത്തിവിടുന്നത് അവന്റെ മൂര്‍ച്ചയുള്ള അമ്പാക്കി തീര്‍ക്കുവാനാണെന്ന് നീ ഈ സമയത്ത് മനസ്സിലാക്കുമോ? കര്‍ത്താവിന്റെ ഇഷ്ടം നിന്നില്‍ നിറവേറുവാന്‍ നിന്നെത്തന്നെ സമര്‍പ്പിക്കുമോ?
സത്യത്തിനാത്മാവേ പരിശുദ്ധാത്മാവേ
ആവസിച്ചേഴയില്‍ ശക്തി പകര്‍ന്നീടുക
ശക്തിയെ നല്‍കണമേ ശക്തിയെ നല്‍കണമേ
യേശുവിന്‍ സാക്ഷിയാകാന്‍ ശക്തിയെ നല്‍കണമേ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com