അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 201 ദിവസം

അനുദിന ജീവിതത്തിന്റെ ഭാരങ്ങളെ നേരിടുവാന്‍ അതിരാവിലെ ആരംഭിക്കുന്ന മനുഷ്യന്റെ അദ്ധ്വാനം പലപ്പോഴും പകല്‍ കഴിഞ്ഞും നീണ്ടുപോകുന്നു. ശരീരത്തിന് ന്യായമായി ലഭിക്കേണ്ട വിശ്രമംപോലും ത്യജിച്ച് സ്വന്തം കഴിവുകള്‍കൊണ്ടും ബുദ്ധികൊണ്ടും ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിട്ട്, അവയെ പരിഹരിക്കുവാന്‍ തങ്ങളുടെ ആരോഗ്യത്തെപ്പോലും നശിപ്പിച്ചുകൊണ്ടുള്ള പ്രയത്‌നങ്ങള്‍ ചെയ്യുന്നത് വ്യര്‍ത്ഥമാണെന്ന് ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന്‍ ഉപദേശിക്കുന്നു. തന്റെ പിതാവിന്റെ അഭിലാഷമനുസരിച്ച് യഹോവയാം ദൈവത്തിനുവേണ്ടി മനോഹരമായ ആലയം പടുത്തുയര്‍ത്തിയ ശലോമോന്‍, തന്നോടു സംസാരിക്കുകയും തന്നെ സര്‍വ്വവിധജ്ഞാനത്താല്‍ നിറയ്ക്കുകയും ചെയ്ത ദൈവത്തെ മറന്ന്, അന്യദൈവങ്ങളെ ആരാധിക്കുന്നവരുമായി വിവാഹബന്ധങ്ങളിലേര്‍പ്പെട്ടു. മനോഹരമായ കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തുന്നതിലും വിശേഷപ്പെട്ട കുതിരകളെയും രഥങ്ങളെയും സമ്പാദിക്കുന്നതിലും മാത്രം അവന്റെ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനായി അത്യദ്ധ്വാനം ചെയ്തു. അവന്റെ ഭാര്യമാരുടെ സമ്മര്‍ദ്ദത്താല്‍ അവന്‍ അന്യദൈവങ്ങളെ ആരാധിച്ചു. തന്റെ ജീവിതാന്ത്യത്തില്‍, ദൈവത്തെ കൂടാതെ സന്തോഷവും സമ്പാദ്യവും കെട്ടിപ്പടുക്കുവാനുള്ള കഠിനാദ്ധ്വാനങ്ങളൊക്കെയും വ്യര്‍ത്ഥമാണെന്ന് ശലോമോന്‍ തന്റെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തില്‍ ഉദ്‌ബോധിപ്പിക്കുന്നു. മാത്രമല്ല, ദൈവത്തെ മാത്രം ആശ്രയിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന തന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടതെല്ലാം ദൈവം ഉറക്കത്തില്‍ നല്‍കുന്നുവെന്ന് ശലോമോന്‍ സാക്ഷിക്കുകയും ചെയ്യുന്നു. 

                     സഹോദരാ! സഹോദരീ! ഊണും ഉറക്കവും വെടിഞ്ഞ് ജീവിതസന്ധാരണത്തിനായുള്ള നിന്റെ അത്യദ്ധ്വാനങ്ങളൊക്കെയും ദൈവത്തെ കൂടാതെയാണെങ്കില്‍ അവ നിഷ്ഫലമാകുമെന്ന് നീ മനസ്സിലാക്കുമോ? അതു നിന്റെ ആരോഗ്യത്തെ നശിപ്പിക്കും! സമാധാനം നഷ്ടപ്പെടുത്തും! ദൈവത്തിന് നിന്നോടുള്ള വാത്സല്യത്തെ നഷ്ടമാക്കും! അങ്ങനെ ദൈവകൃപയില്ലാതെ നീ കെട്ടിപ്പടുക്കുന്നതൊക്കെയും പൊട്ടിത്തകരുമെന്ന് ഓര്‍ക്കുമോ? നീ മറന്നുകളഞ്ഞ സ്‌നേഹവാനായ കര്‍ത്താവിന്റെ കാരുണ്യത്തിനുവേണ്ടി ഈ സമയത്ത് നിനക്കു കേഴുവാന്‍ കഴിയുമോ? 

തന്നിലാശ്രയിക്കുന്നവരേ എന്നുമെന്നേക്കും 

രക്ഷിച്ചീടുമെന്‍ ദൈവത്തിനു സ്‌തോത്രം 

സ്‌തോത്രമെന്‍ ദൈവമേ                                ഭൂതലമെങ്ങും...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com