അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 200 ദിവസം

ഉറക്കം മനുഷ്യസഹജമാണ്. എല്ലാ മനുഷ്യരും ഉറങ്ങാറുണ്ട്. എന്നാല്‍ ഒരു വ്യക്തി ഉറങ്ങുന്ന സമയത്തിന്റെ ദൈര്‍ഘ്യം അവന്റെ ജീവിതരീതിയെ വിളിച്ചറിയിക്കുന്നു. മനുഷ്യര്‍ ഉറങ്ങേണ്ടത് രാത്രിയിലാണ്. രാത്രിയില്‍ ഉറങ്ങാതെ പകല്‍ ഉറങ്ങുന്നവരെയും രാത്രിയിലും പകലും ഉറങ്ങുന്നവരെയും അനുദിന ജീവിതത്തില്‍ നാം കണ്ടുമുട്ടാറുണ്ട്. ദൈവജനമെന്ന് അഭിമാനിക്കുന്ന അനേകര്‍ ഉറങ്ങുന്നില്ലെങ്കിലും പ്രാര്‍ത്ഥിക്കുവാന്‍ കൂട്ടാക്കാതെ ഉണര്‍ന്നിരിക്കുന്ന അവര്‍ രാപ്പടങ്ങള്‍ക്കും കായിക വിനോദങ്ങള്‍ക്കുമായി സമയം ചെലവഴിക്കുന്നു. ഒരു ദൈവപൈതലിന്റെ ജീവിതത്തില്‍ പ്രാര്‍ത്ഥന ദൈവവുമായുള്ള അവന്റെ ബന്ധത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നു. എന്തെന്നാല്‍ രാവിന്റെ നിശബ്ദതയില്‍ ലോകം എല്ലാം മറന്നുറങ്ങുമ്പോള്‍, ആ രാവിന്റെ ശാന്തതയും നിശബ്ദതയും, ഉറങ്ങാത്തവനും മയങ്ങാത്തവനുമായ സര്‍വ്വശക്തനായ ദൈവത്തോട് സംസര്‍ഗ്ഗം ചെയ്യുവാന്‍ ഒരു ദൈവപൈതലിന് ലഭിക്കുന്ന വിലപ്പെട്ട സമയമാണ്. അതുകൊണ്ടാണ് ''നാം മറ്റുള്ളവരെപ്പോലെ ഉറങ്ങരുത് '' എന്ന് അപ്പൊസ്തലനായ പൗലൊസ് ഉദ്‌ബോധിപ്പിക്കുന്നത്. നാം ഉറങ്ങാതെ, ഉണര്‍ന്നിരുന്നതുകൊണ്ടു മാത്രം നമ്മുടെ ആത്മീയ ജീവിതം പരിപോഷിപ്പിക്കപ്പെടുകയില്ല. ''പരീക്ഷയില്‍ അകപ്പെടാതിരിക്കുവാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍'' (മത്തായി 26 : 41) എന്ന് ഗെത്ത്‌ശെമനയില്‍വച്ച് കര്‍ത്താവ് തന്റെ ശിഷ്യന്മാരോട് കല്പിക്കുന്നു. ദൈവത്തെ പിന്‍പറ്റുന്നവരെ തകര്‍ക്കുവാനും അവരെ പിന്മാറ്റത്തിലേക്കു വീഴ്ത്തുവാനും പിശാച് സദാ തന്ത്രപൂര്‍വ്വം പരിശ്രമിച്ചുകൊണ്ടിരിക്കും. ആ തന്ത്രങ്ങളില്‍ വീഴാതെ, അവന്റെ പരിശ്രമങ്ങളെ പരാജയപ്പെടുത്തണമെങ്കില്‍ നാം മറ്റുള്ളവരെപ്പോലെ ഉറങ്ങാതെ, ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ ആയിത്തീരണം. ''എന്തെന്നാല്‍ നിങ്ങളുടെ പ്രതിയോഗിയായ പിശാച്, അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങണം എന്നു തിരഞ്ഞ് ചുറ്റി നടക്കുന്നു'' (1 പത്രൊസ് 5 : 8) എന്ന് പത്രൊസ്ശ്ലീഹായും ഉദ്‌ബോധിപ്പിക്കുന്നു. 

                     സഹോദരാ! സഹോദരീ! ദൈവത്തെ രുചിച്ചറിയുവാന്‍ കഴിഞ്ഞ നിനക്ക് രാത്രിയുടെ യാമങ്ങളില്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നുണ്ടോ? പിശാച് സൃഷ്ടിക്കുന്ന പരീക്ഷകളെക്കുറിച്ച് പരാതി പറയുന്ന നിനക്ക് ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ അവന്‍ നിന്റെ ആത്മീയ ജീവിതത്തെ തകര്‍ത്തുകളയുമെന്ന് നീ മനസ്സിലാക്കുമോ? 

ശത്രുവിന്‍ നുകം തകര്‍ത്തിടും 

യേശു നായകന്‍ 

തന്‍ ജനത്തെ വീണ്ടെടുക്കും 

രാജാധിരാജനവന്‍.                       വീരനാം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com