അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തില്‍ ആശ്രയിച്ച് ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന അനേക സഹോദരങ്ങള്‍, ചില സന്ദര്‍ഭങ്ങളില്‍ ദൈവഹിതമെന്തെന്നറിയുവാന്‍ കൂട്ടാക്കാതെ സ്വന്തം ഇഷ്ടമനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ആ തീരുമാനങ്ങള്‍ എടുക്കുവാന്‍ സാത്താനാണ് തങ്ങള്‍ക്കു പ്രേരണ നല്‍കുന്നതെന്ന് പലരും മനസ്സിലാക്കാറില്ല. മാനുഷിക ബുദ്ധിയില്‍ നല്ലതെന്നു തോന്നിക്കുന്ന ആലോചനകള്‍ പൊന്തി വരുമ്പോള്‍, ദൈവത്തിന്റെ സന്നിധിയില്‍ അവയെ സമര്‍പ്പിക്കാതെ, തങ്ങള്‍ എന്തു തീരുമാനിച്ചിരുന്നാലും അവയ്ക്ക് ദൈവത്തിന്റെ അംഗീകാരമുണ്ടെന്നു കരുതി അവ നടപ്പാക്കുമ്പോള്‍ ദൈവകോപത്തിനും സാത്താന്റെ വിജയത്തിനും അതു വഴിയൊരുക്കുന്നു. അമ്മോന്യരെ തോല്പിച്ച് രബ്ബയെ പിടിച്ചടക്കി ദാവീദ് അവരുടെ രാജാവിന്റെ രത്‌നങ്ങള്‍ പതിച്ച സുവര്‍ണ്ണ കിരീടമണിഞ്ഞപ്പോള്‍, തനിക്ക് ആ വലിയ വിജയം നല്‍കി ഉയര്‍ത്തിയ ദൈവത്തെ മഹത്ത്വപ്പെടുത്താതെ, തന്റെ രാജ്യത്തിന്റെ പ്രതാപവും മഹത്ത്വവും സൈന്യബലവും കാട്ടുവാന്‍ യിസ്രായേലിന്റെ പ്രജകളെ എണ്ണുവാന്‍ ദാവീദിന്റെ ഹൃദയത്തില്‍ തോന്നിപ്പിച്ചത് സാത്താനായിരുന്നു. ദൈവത്തോട് ആലോചന ചോദിക്കാതെ ദാവീദ് യിസ്രായേലിനെ എണ്ണുവാന്‍ തുടങ്ങിയത് ദൈവത്തിന്റെ കോപത്തെ ജ്വലിപ്പിച്ചു. ''ഞാന്‍ മഹാപാപം ചെയ്തിരിക്കുന്നു, എന്നാല്‍ അടിയന്റെ അകൃത്യം ക്ഷമിക്കണമേ'' (1 ദിനവൃ. 21 : 8) എന്ന് ദാവീദ് ദൈവത്തോടു നിലവിളിച്ചുവെങ്കിലും ''യഹോവ യിസ്രായേലില്‍ പകര്‍ച്ചവ്യാധി അയച്ചു; യിസ്രായേലില്‍ 70,000 പേര്‍ വീണുപോയി'' (1 ദിനവൃ. 21 : 14)
ദൈവത്തിന്റെ പൈതലേ! നിന്നെ അനുദിനം വഴിനടത്തുന്ന ദൈവത്തിന്റെ സന്നിധിയില്‍ സമര്‍പ്പിക്കാതെ, ദൈവഹിതമെന്തെന്നാരായുവാന്‍ കൂട്ടാക്കാതെ, പലപ്പോഴും നിന്റെ ബുദ്ധിയിലും യുക്തിയിലും നീ എടുക്കുന്ന തീരുമാനങ്ങള്‍ സാത്താന്റെ പ്രേരണയിലാണെന്ന് നീ മനസ്സിലാക്കുമോ? അങ്ങനെയുള്ള തീരുമാനങ്ങള്‍ ദൈവകൃപയില്‍നിന്ന് നിന്നെ അകറ്റുകയും, ദൈവകോപത്തിന് പാത്രമാക്കുകയും ചെയ്യുമെന്ന് നീ ഓര്‍ക്കുമോ? നിന്റെ ആഗ്രഹങ്ങളും ആലോചനകളും ദൈവസന്നിധിയില്‍ സമര്‍പ്പിക്കുവാന്‍ നീ തീരുമാനിക്കുമോ?
സത്യത്തിന്‍ വഴി കാട്ടിയേ ഏഴയ്‌ക്കെന്നും കൂട്ടായ് നീ
എന്നെ നയിക്കണമേ എന്നും എന്നെ നയിക്കണമേ
എന്നെ നയിക്കണമേ എന്നും എന്നെ നയിക്കണമേ
പാവനമാം പരിപാവനമാം പരിശുദ്ധാത്മാവേ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com