അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

തിരക്കേറിയ ജീവിതയാത്രയില്‍ തിരുവചനം വായിക്കുവാനോ, പഠിക്കുവാനോ അതു ധ്യാനിക്കുവാനോ സമയം കണ്ടെത്തുവാന്‍ അനേക ക്രൈസ്തവ സഹോദരങ്ങള്‍ക്കു കഴിയുന്നില്ല. വിശുദ്ധ ലിഖിതം അഥവാ തിരുവചനം പരിശുദ്ധാത്മാവുമൂലം എഴുതപ്പെട്ടതാകുന്നുവെന്ന് അപ്പൊസ്തലനായ പൗലൊസ് തന്റെ ആത്മീയ മകനായ തിമൊഥെയൊസിനെ ഉദ്‌ബോധിപ്പിക്കുന്നു. അത്യുന്നതനായ ദൈവത്തെ മാത്രം ആശ്രയിച്ച് അവന്റെ സ്വഭാവത്തിനും ഹിതത്തിനുമൊത്തവണ്ണം ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന മനുഷ്യനെ പഠിപ്പിക്കുവാനും ശാസിക്കുവാനും തെറ്റുതിരുത്തുവാനും നീതിയിലുള്ള പരിശീലനത്തിനും തിരുവചനം ഉപകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നതോടൊപ്പം ''ദൈവത്തിന്റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തികള്‍ക്കും പരിപൂര്‍ണ്ണനും തികഞ്ഞവനുമായിത്തീരേണ്ടതിനുതന്നെ'' (2 തിമൊ. 3 : 17) എന്നും തിമൊഥെയൊസിനെ മനസ്സിലാക്കുന്നു. എന്തെന്നാല്‍ യഹോവയാം ദൈവം മനുഷ്യനെ സൃഷ്ടിച്ച നാള്‍മുതല്‍ ദൈവത്തോടുള്ള അവന്റെ അനുസരണവും അനുസരണക്കേടും, ആശ്രയവും നിരാശ്രയവും, സമ്പത്തും ദാരിദ്ര്യവും, സുഖവും ദു:ഖവും, സ്ഥാനമാനങ്ങളും സ്വാധീനങ്ങളും അനുഭവിക്കുമ്പോഴുണ്ടാകുന്ന പ്രതികരണങ്ങള്‍ പരിശുദ്ധാത്മാവ് തിരുവചനത്തിലൂടെ വരച്ചുകാട്ടിയിരിക്കുന്നു. പ്രതിദിന തിരുവചന ധ്യാനത്തിലൂടെ രാജാക്കന്മാരുടെയും അടിമകളുടെയും, വേശ്യകളുടെയും വിശുദ്ധസ്ത്രീകളുടെയും, പ്രവാചകന്മാരുടെയും പുരോഹിതന്മാരുടെയും, യുദ്ധങ്ങളുടെയും ക്ഷാമങ്ങളുടെയും അനുഭവങ്ങള്‍ നമ്മുടെ ആത്മീയ ജീവിതത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു. അങ്ങനെ പാപിയായ മനുഷ്യന് മാനസാന്തരത്തിലൂടെ വിശുദ്ധി പ്രാപിച്ച് ദൈവസന്നിധിയിലേക്കു കയറിച്ചെല്ലുവാനുള്ള കവാടമാണ് തിരുവചനം.
സഹോദരാ! സഹോദരീ! അനുദിന ജീവിതത്തില്‍ തിരുവചനത്തില്‍നിന്നും ചില വരികളെങ്കിലും വായിക്കുവാന്‍ നിനക്കു കഴിയുന്നുണ്ടോ? പ്രഭാതത്തില്‍ തിരുവചനം വായിച്ചുകൊണ്ട് നിന്റെ ദിവസമാരംഭിക്കുമ്പോള്‍ പാപാന്ധകാരം നിറഞ്ഞ ഈ ലോകത്തില്‍ അതു നിന്റെ മാര്‍ഗ്ഗദീപമാകുമെന്ന് നീ മനസ്സിലാക്കുമോ? എന്തെന്നാല്‍ ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്കു മാത്രമേ തന്റെ വചനത്തെ തേനിനെക്കാള്‍ മധുരമായി വായിക്കുവാന്‍ കഴിയുകയുള്ളു. അങ്ങനെയുള്ളവര്‍ക്ക് ദൈവം പരിചയും പലകയുമായിരിക്കുമെന്ന് നീ മനസ്സിലാക്കുമോ?
മധുരം മധുരം തിരുവചനം
തേനിലും മധുരം ദൈവത്തിന്റെ വചനം
ഇരുള്‍തിങ്ങും വീഥിയിലെന്‍
പ്രകാശഗോപുരമാം തിരുവചനം
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com