അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

തങ്ങളുടെ ജീവന്‍ അടുത്തനിമിഷം എങ്ങനെയുള്ളതെന്നറിയാതെ, അനേക സഹോദരങ്ങള്‍ നാളെയ്ക്കുവേണ്ടി തങ്ങള്‍ മെനഞ്ഞെടുക്കുന്ന സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി ദൈവത്തെക്കൂടാതെ രാപ്പകലില്ലാതെ അവിശ്രമം പ്രയത്‌നിക്കുന്നു. തങ്ങളുടെ ജീവനെ സൂക്ഷിക്കുവാനും രക്ഷിക്കുവാനും നിലനിര്‍ത്തുവാനും ജീവദാതാവായ ദൈവത്തിനു മാത്രമേ കഴിയുകയുള്ളു എന്നു മനസ്സിലാക്കാതെ ദൈവാശ്രയമോ, ദൈവഭയമോ ഇല്ലാതെ മുന്നോട്ടോടുന്ന സഹോദരങ്ങളോട് ''നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളത്?'' എന്ന് ചോദിക്കുന്ന യാക്കോബ്ശ്ലീഹാ, ''അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയാണ് '' ഏതൊരു മനുഷ്യന്റെയും ജീവന്‍ എന്ന് ഓര്‍മ്മിപ്പിക്കുന്നു. തങ്ങളുടെ ആയുസ്സിന്റെ ക്ഷണികത മനസ്സിലാക്കാതെയാണ് അനേകര്‍ നാളെയ്ക്കുവേണ്ടിയുള്ള സ്വപ്‌നങ്ങള്‍ കെട്ടിപ്പൊക്കുന്നത്. ലോകത്തിലെ അത്യന്താധുനിക വൈദ്യശാസ്ത്രത്തിനോ, പ്രസിദ്ധരായ ഭിഷഗ്വരന്മാര്‍ക്കോ, ദൈവത്തെ കൂടാതെ സമ്പാദിച്ചുകൂട്ടുന്ന ധനത്തിനോ, സഭയിലും സമൂഹത്തിലുമുള്ള സ്ഥാനമാനങ്ങള്‍ക്കോ, ഭൂമിയിലുള്ള മറ്റു യാതൊന്നിനുമോ തന്റെ ജീവനെ രക്ഷിക്കുവാന്‍ കഴിയുകയില്ലെന്ന് ദൈവത്തെ മറന്ന്, ലോകസുഖസൗഖ്യങ്ങള്‍ ആസ്വദിച്ച്, മുന്നോട്ട് ഓടുന്ന മനുഷ്യന് മനസ്സിലാക്കുവാന്‍ കഴിയുകയില്ല. അല്പനേരം മാത്രം നഗ്‌നനേത്രങ്ങള്‍കൊണ്ടു കാണുവാന്‍ കഴിയുന്നതും, പിന്നീടൊരിക്കലും കാണുവാന്‍ കഴിയാത്തവണ്ണം അന്തരീക്ഷത്തില്‍ അലിഞ്ഞുചേരുന്നതുമായ ആവിയെപ്പോലെയാകുന്നു തങ്ങളുടെ ജീവന്‍ എന്ന് ദൈവത്തെ മറക്കുന്നവര്‍ മനസ്സിലാക്കുമ്പോഴേക്കും വളരെ വൈകിയിരിക്കും. അത്യുന്നതനായ ദൈവത്തിനു മാത്രമേ അതിനെ രക്ഷിക്കുവാനും സൂക്ഷിക്കുവാനും കഴിയുകയുള്ളു.
സഹോദരാ! സഹോദരീ! നിനക്കും നിന്റെ കുടുംബത്തിനുംവേണ്ടി ദൈവത്തെ കൂടാതെ വലിയ പരിപാടികള്‍ നീ മെനഞ്ഞുണ്ടാക്കുമ്പോള്‍ നിന്റെ ആയുസ്സ്, അല്പനേരംകൊണ്ട് മറഞ്ഞുപോകുന്നതായ ആവിപോലെയാകുന്നു എന്ന് ഈ സമയത്ത് നീ മനസ്സിലാക്കുമോ? ദൈവത്തെ ആശ്രയിക്കാതെയും ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കാതെയും നീ നാളെയ്ക്കുവേണ്ടി പ്രയത്‌നിക്കുമ്പോള്‍ ആവിപോലെയുള്ള നിന്റെ ആയുസ്സ് ദൈവത്തിന്റെ കരങ്ങളിലാണെന്ന് നീ ഓര്‍ക്കുമോ?
അവിടുത്തെ സ്‌നേഹത്തിന്‍ പാത്രമായ്
അങ്ങേ സ്‌നേഹം പകരുവാന്‍
സമര്‍പ്പിക്കുന്നീ സാധു സമ്പൂര്‍ണ്ണമായ്
അവിടുത്തെ പാദങ്ങളില്‍
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com