അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 190 ദിവസം

അത്യുന്നതനായ ദൈവത്തിന്റെ വിളി കേട്ടാലും അനേക സഹോദരങ്ങള്‍ക്ക് ദൈവത്തിന്റെ മഹത്തും ബൃഹത്തുമായ വേലചെയ്യുവാന്‍ കഴിയാതിരിക്കുന്നത് അവര്‍ക്ക് ധൈര്യമില്ലാത്തതുകൊണ്ടാണ്. മാതൃസഭകളില്‍നിന്നും സമൂഹത്തില്‍നിന്നും കുടുംബത്തില്‍നിന്നുമുണ്ടാകാവുന്ന തിക്തമായ പ്രതികരണങ്ങളെയും പ്രതിസന്ധികളെയും ഭയപ്പെടുന്നതുകൊണ്ടും പലര്‍ക്കും ദൈവത്തിന്റെ വിളി ചെവിക്കൊള്ളുവാന്‍ കഴിയുന്നില്ല. ബലവും ബലഹീനതയും നന്നായി അറിയുന്ന ദൈവമാണ് തങ്ങളെ വിളിക്കുന്നതെന്ന് പലപ്പോഴും അവര്‍ ഓര്‍ക്കാറില്ല. മോശെയുടെ പിന്‍ഗാമിയായി ദൈവം തിരഞ്ഞെടുത്ത യോശുവയോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് യഹോവയാം ദൈവം ''ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക'' എന്നാവശ്യപ്പെടുന്നു. മോശെയുടെ മരണാനന്തരം യിസ്രായേല്‍മക്കളെ കനാനിലേക്കു നയിക്കുവാനുള്ള ദൗത്യമേറ്റെടുക്കുമ്പോഴും, യഹോവയാം ദൈവത്തിന് യോശുവയെ ഓര്‍മ്മിപ്പിക്കുവാനുള്ളത് ശക്തനും ധീരനുമായിരിക്കുവാനാണ്. എന്തെന്നാല്‍ ദൈവത്തിന്റെ ഉഗ്രകോപത്താല്‍ നാല്പതു സംവത്സരങ്ങള്‍ മരുഭൂമിയില്‍ അലഞ്ഞുനടക്കേണ്ടിവന്ന അനുഭവമാണ് അവര്‍ക്കുണ്ടായിരുന്നത്. അതില്‍ നിരാശപ്പെടാതെ കനാനിലേക്കുള്ള പ്രയാണത്തില്‍ കടക്കേണ്ട യോര്‍ദ്ദാനെയും തകര്‍ക്കേണ്ട യെരീഹോമതില്‍ക്കെട്ടിനെയും കീഴടക്കേണ്ട കനാന്യരാജാക്കന്മാരെയും ഭയപ്പെടാതെ ശക്തനും ധീരനുമായി തന്റെ ജനത്തെ കനാനിലേക്കു നയിക്കുവാന്‍ ദൈവം യോശുവയോട് കല്പിക്കുന്നു. ആരെയും ഭയപ്പെടാതെ, തന്റെ ദൗത്യത്തില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളില്‍ അവന് മുന്നേറുവാന്‍ കഴിയണമെങ്കില്‍ അവന് ഉറപ്പും ധൈര്യവും ആവശ്യമാണ്. എന്തെന്നാല്‍ അവന്റെ ദൈവമായ യഹോവ അവന്‍ പോകുന്നിടത്തൊക്കെയും അവന്റെ കൂടെയുണ്ട്. 

                         ദൈവത്തിന്റെ പൈതലേ! ദൈവത്തിന്റെ വിളി കേട്ടിട്ടും മുമ്പില്‍ കടക്കേണ്ടിവരുന്ന യോര്‍ദ്ദാനെയും, തകര്‍ക്കേണ്ട യെരീഹോമതിലിനെയും യുദ്ധം ചെയ്തു തോല്പിക്കേണ്ട കനാന്യരാജാക്കന്മാരെയും ഭയന്ന് ഈ നിമിഷംവരെയും ദൈവത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുവാന്‍ നിനക്ക് കഴിഞ്ഞിട്ടില്ലേ? എങ്കില്‍ ഈ സമയത്ത് ധൈര്യമായി കര്‍ത്താവിന്റെ സാക്ഷിയായ് ഇറങ്ങൂ! ഭയപ്പെടേണ്ട, നീ പോകുന്നിടത്തൊക്കെയും അവന്‍ നിന്നോടു കൂടെയുണ്ടെന്നോര്‍മ്മിക്കുമോ? 

യഹോവാ വഴിനടത്തും.. യഹോവാ വഴിനടത്തും

മേഘസ്തംഭമായ് അഗ്‌നിസ്തംഭമായ്

യഹോവാ നമ്മെ വഴിനടത്തും                     മതിലുകള്‍...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com