അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അത്യുന്നതനായ ദൈവത്തിന്റെ സന്നിധിയില്‍ സ്വയം സമര്‍പ്പിച്ച്, പരിശുദ്ധാത്മാവിനെ ജീവിതത്തില്‍ രുചിച്ചറിയുമ്പോള്‍, കര്‍ത്താവിന്റെ സാക്ഷികളായി അനേകരെ തങ്ങള്‍ രുചിച്ചറിയുന്ന കര്‍ത്താവിങ്കലേക്ക് ആകര്‍ഷിക്കുവാനുള്ള ആവേശം പല സഹോദരങ്ങളും പ്രകടമാക്കാറുണ്ട്. ആ ആവേശത്തില്‍ വചനഘോഷണത്തിനിറങ്ങുന്നവരും, അനുഭവസാക്ഷ്യങ്ങള്‍ പറയുന്നവരും, ദൈവത്തിനുവേണ്ടി മറ്റു പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും അനേകരാണ്. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ട് ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ആത്മസംതൃപ്തിയോടെ മുമ്പോട്ടു പോകുന്നവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളാല്‍ എത്ര സഹോദരങ്ങള്‍ക്ക് കര്‍ത്താവിനെ ജീവിതത്തില്‍ രുചിച്ചറിയുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അവലോകനം ചെയ്യാറില്ല. യേശുവിനുവേണ്ടി ഫലം പുറപ്പെടുവിക്കുവാന്‍ കഴിയാതെയുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രമേണ തണുത്തുപോകും. മനുഷ്യരെ യേശുവിന്റെ സന്നിധിയിലേക്കാകര്‍ഷിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ആദ്യമായി ചെയ്യേണ്ടത്, താന്‍ നേടുവാനാഗ്രഹിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി നിരന്തരമായി പ്രാര്‍ത്ഥിക്കുകയെന്നതാണെന്ന് അപ്പൊസ്തലനായ പൗലൊസ് തന്റെ ആത്മീയമകനായ തിമൊഥെയൊസിനെ പഠിപ്പിക്കുന്നു. ''മനുഷ്യരോട് ദൈവത്തെക്കുറിച്ച് പറയുന്നതിനുമുമ്പ് ആ മനുഷ്യരെക്കുറിച്ച് നീ ദൈവത്തോടു പറയുക'' എന്ന് ഒരു ഭക്തന്‍ പറഞ്ഞിട്ടുണ്ട്. കര്‍ത്താവിനുവേണ്ടി നേടുവാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കായി, പ്രാര്‍ത്ഥനകളില്‍ നാം കര്‍ത്താവിനോട് യാചിക്കണം. നമ്മുടെ പ്രാര്‍ത്ഥനകളും യാചനകളും മദ്ധ്യസ്ഥതകളും കൃതജ്ഞതകളും സ്‌തോത്രങ്ങളും നമുക്കു മനുഷ്യരെ പിടിക്കുവാനുള്ള ആത്മീയവലകളാക്കി കര്‍ത്താവ് നമ്മുടെ കരങ്ങളില്‍ തരും. അങ്ങനെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യേശുവിങ്കലേക്ക് ആത്മാക്കളെ ആകര്‍ഷിക്കുവാന്‍ കഴിയും.
ദൈവത്തിന്റെ പൈതലേ! ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അഭിമാനിക്കുന്ന നിനക്ക്, കര്‍ത്താവിന്റെ സന്നിധിയിലേക്ക് എത്ര പേരെ ആകര്‍ഷിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്? മനുഷ്യരെ കര്‍ത്താവിന്റെ സന്നിധിയിലേക്കു നേടുവാന്‍ കഴിയണമെങ്കില്‍ അവര്‍ക്കുവേണ്ടി പരമാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണമെന്ന് നീ ഓര്‍മ്മിക്കുമോ? നീ നേടുവാനാഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്കുവേണ്ടി ഈ നിമിഷം മുതല്‍ പ്രാര്‍ത്ഥിക്കുവാന്‍ നിനക്കു കഴിയുമോ?
പ്രാര്‍ത്ഥിക്കാം പ്രാര്‍ത്ഥിക്കാം
ജാഗ്രതയോടെ പ്രാര്‍ത്ഥിക്കാം
ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാം
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com