അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 179 ദിവസം

കഷ്ടത്തിന്റെയും കണ്ണുനീരിന്റെയും വേര്‍പാടിന്റെയും വേദനയുടെയും താഴ്‌വാരങ്ങളിലൂടെ ദൈവം നമ്മെ കടത്തിവിടുമ്പോള്‍, നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് പെട്ടെന്ന് മറുപടി ലഭിക്കാതെ വരുമ്പോള്‍, പലപ്പോഴും അത്യുന്നതനായ ദൈവത്തിന്റെ നീതിയെക്കുറിച്ചും ന്യായത്തെക്കുറിച്ചും അനേകര്‍ സംശയിച്ചുപോകാറുണ്ട്. എന്നാല്‍ കഷ്ടനഷ്ടങ്ങളുടെ നടുവിലും, ദു:ഖത്തിന്റെയും വേദനയുടെയും അഗാധങ്ങളിലും ദൈവത്തെ മുറുകെ പിടിക്കുമ്പോള്‍ സ്‌നേഹവാനായ ദൈവം അവയുടെ നടുവിലേക്കു കടന്നുവന്നു പുതിയ ദര്‍ശനങ്ങള്‍ നല്‍കി നമ്മെ കരം പിടിച്ചു നടത്തുമെന്ന് യെഹെസ്‌കേലിനുണ്ടായ ദിവ്യദര്‍ശനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. അടിമയായി ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയ പുരോഹിതനായ യെഹെസ്‌കേലിന് അന്യനാട്ടില്‍ ദൈവത്തിന്റെ ശുശ്രൂഷ ചെയ്യുവാന്‍ ദൈവാലയമില്ലായിരുന്നു. മാത്രമല്ല ദൈവത്തെ ആരാധിക്കുവാനും പരിമിതികളുണ്ടായിരുന്നു. കെബാര്‍നദീതീരത്ത് തങ്ങളുടെ കഷ്ടങ്ങളെയും നഷ്ടങ്ങളെയും ഓര്‍ത്തു വിലപിക്കുന്ന പ്രവാസികളായ തന്റെ ജനത്തോടൊപ്പം സ്വര്‍ഗ്ഗത്തിലേക്ക്, തന്റെ പ്രത്യാശയായ ദൈവത്തിങ്കലേക്ക് കണ്ണുകളുയര്‍ത്തി നെടുവീര്‍പ്പിടുമ്പോള്‍ സര്‍വ്വശക്തനായ ദൈവം സ്വര്‍ഗ്ഗം തുറന്ന് അവന് ദിവ്യദര്‍ശനങ്ങള്‍ നല്‍കി. അന്യനാട്ടിലേക്ക് കടത്തിവിട്ടാലും, സ്വാതന്ത്ര്യം നിഷേധിച്ചാലും, അടിമത്തത്തിന്റെ നുകം ചുമലില്‍വച്ചാലും ആരാധനാസൗകര്യങ്ങള്‍ അസാദ്ധ്യമായാലും, തന്നോടു വാസ്തവമായി നിലവിളിക്കുന്ന ജനത്തിന് സ്വര്‍ഗ്ഗം തുറന്ന് ദൈവം ഉത്തരമരുളുമെന്ന് യെഹെസ്‌കേലിന്റെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. കഷ്ടനഷ്ടങ്ങളുടെ നെരിപ്പോടുകളില്‍ നീറിപ്പുകയുമ്പോഴും ദൈവത്തോടു പറ്റി നില്‍ക്കുന്ന തന്റെ ഭക്തന്മാര്‍ക്ക് താന്‍ സമീപസ്ഥനാണെന്ന് ഈ ദിവ്യദര്‍ശനങ്ങള്‍ വെളിപ്പെടുത്തുന്നു. 

                  ദൈവത്തിന്റെ പൈതലേ! എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്, നിസ്സഹായതയുടെ നടുവില്‍, വേര്‍പാടിന്റെയും വേദനയുടെയും മുമ്പില്‍ നീ സങ്കടപ്പെടുന്നുവോ? യെഹെസ്‌കേലിനെപ്പോലെ ഈ സമയത്ത് നിന്റെ കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുമോ? നിന്റെ സങ്കടങ്ങള്‍ കണ്ണുനീരോടെ ദൈവസന്നിധിയില്‍ പകരുമോ? നിന്നെ സ്‌നേഹിക്കുന്ന ദൈവം സ്വര്‍ഗ്ഗം തുറന്ന് നിനക്കുത്തരമരുളും! 

ആരുമില്ലേകനായ് പത്മോസിലായിടുമ്പോള്‍ 

സ്‌നേഹിതരും, സഹചരുമെന്നെ, കൈവിടും നാളുകളില്‍ 

യേശുവിന്‍ പൊന്‍മുഖം കണ്ടിടും ഞാന്‍ 

തന്‍ ദിവ്യദര്‍ശനത്താല്‍ നിറയ്ക്കുമെന്നെ 

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com