അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തില്‍നിന്ന് അത്ഭുതങ്ങളും അനുഗ്രഹങ്ങളും എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങളും അത്ഭുതങ്ങളും പ്രാപിക്കുന്നതിനുള്ള മുഖാന്തരങ്ങളെക്കുറിച്ച് പലരും ചിന്തിക്കാറില്ല. യോപ്പാപട്ടണത്തില്‍ കര്‍ത്താവില്‍ വിശ്വസിച്ച് അവനുവേണ്ടി അനേകര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ആ വിശ്വാസികളുടെ സമൂഹത്തില്‍ തബീഥായുടെ വൈശിഷ്ട്യം തിരുവചനം എടുത്തുകാട്ടുന്നു ''അവള്‍ വളരെ സല്‍പ്രവൃത്തികളും ദാനധര്‍മ്മങ്ങളും ചെയ്തിരുന്നു'' (അപ്പൊ. പ്ര. 9 : 36). അവള്‍ രോഗം ബാധിച്ചു മരിച്ചപ്പോള്‍ അവളുടെ മൃതദേഹം കുളിപ്പിച്ച് മാളികമുറിയില്‍ കിടത്തിയിട്ട് ശിഷ്യന്മാര്‍ യോപ്പായ്ക്ക് സമീപം ലുദ്ദയിലുണ്ടായിരുന്ന പത്രൊസിന് ആളയച്ചു. പത്രൊസ് വന്നപ്പോള്‍ അനേക വിധവമാര്‍ കണ്ണുനീരോടെ, തബീഥാ ജീവിച്ചിരുന്നപ്പോള്‍ അവള്‍ തങ്ങള്‍ക്കായി ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ട് അവന്റെ ചുറ്റും കൂടി. എല്ലാവരാലും അവഗണിക്കപ്പെട്ട വിധവമാര്‍ക്ക് കുപ്പായങ്ങളും ഉടുപ്പുകളും തുന്നിക്കൊടുത്തത് സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയായിരുന്നില്ല. തയ്യല്‍മെഷീന്‍ ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ ആരോരുമില്ലാത്ത വിധവമാര്‍ക്കുവേണ്ടി കുപ്പായങ്ങളും ഉടുപ്പുകളും തുന്നിക്കൊടുത്ത് സമൂഹത്തിന്റെ മദ്ധ്യേ അവര്‍ക്കു മാന്യമായി ജീവിക്കുവാന്‍ തബീഥാ മുഖാന്തരമൊരുക്കി. പത്രൊസ് അവരെയൊക്കെ പുറത്തിറക്കി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചശേഷം മൃതദേഹത്തിനുനേരേ തിരിഞ്ഞ് ''തബീഥായേ, എഴുന്നേല്ക്കുക'' എന്നു പറഞ്ഞപ്പോള്‍ മരിച്ച തബീഥാ കണ്ണു തുറന്നു. പത്രൊസ് കൈ കൊടുത്ത് അവളെ എഴുന്നേല്പിച്ചു ജീവനുള്ളവളായി ''വിശുദ്ധന്മാരെയും വിധവമാരെയും ഏല്പിച്ചു'' (അപ്പൊ. പ്ര. 9 : 41).
ദൈവത്തിന്റെ പൈതലേ! കര്‍ത്താവിനെ രുചിച്ചറിഞ്ഞ അനേക വിശ്വാസികളുടെ നടുവില്‍ സാധുസ്ത്രീയായ തബീഥായുടെ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും അറിയുവാന്‍ കഴിയാത്ത, എളിയ രീതിയില്‍ ആയിരുന്നു. അവളുടെ ഗുണഭോക്താക്കള്‍ ആരോരുമില്ലാത്ത ഒരു പറ്റം വിധവകള്‍ ആയിരുന്നുവെങ്കിലും ദൈവം അതു ശ്രദ്ധിച്ചിരുന്നു. നീ ചെയ്യുന്ന നന്മകള്‍ ഭൂമിയിലെ മനുഷ്യര്‍ ശ്രദ്ധിക്കുന്നില്ലെങ്കിലും സ്വര്‍ഗ്ഗത്തിലെ ദൈവം ശ്രദ്ധിക്കുന്നുവെന്ന് നീ ഓര്‍മ്മിക്കുമോ?
ആശയറ്റോര്‍ അദ്ധ്വാനിപ്പോര്‍
ആയിരമായിരമായി
ആശ്വാസത്തിന്‍ ആശ്രയമായ
അങ്ങേ കണ്ടെത്തിടുവാന്‍... ശിഷ്യരാക്കി...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com