അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മധുരം തുളുമ്പുന്ന തേന്മൊഴികളും മനസ്സുകളെ ആനന്ദിപ്പിക്കുന്ന മുഖസ്തുതികളുമായി കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അഭിമാനിക്കുന്ന അനേകരെ ക്രൈസ്തവ സമൂഹത്തില്‍ കാണുവാന്‍ കഴിയും. സാധുക്കളെ പ്രീണിപ്പിച്ച് അവരില്‍നിന്ന് ആനുകൂല്യങ്ങള്‍ പിടിച്ചുപറ്റുകയും, തങ്ങളുടെ സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി ഇടര്‍ച്ചയും ഭിന്നതയും സൃഷ്ടിക്കുന്നതിനായി ''ചക്കരവാക്കും മുഖസ്തുതിയും'' പറയുകയും ചെയ്യുന്നവരെക്കുറിച്ച് റോമിലെ വിശ്വാസികള്‍ക്ക് അപ്പൊസ്തലന്‍ മുന്നറിയിപ്പു നല്‍കുന്നു. ''അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെയല്ല, തങ്ങളുടെ വയറിനെയാകുന്നു സേവിക്കുന്നത്. ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞ് സാധുക്കളുടെ ഹൃദയങ്ങള്‍ അവര്‍ വഞ്ചിക്കുകയും ചെയ്യുന്നു'' (റോമര്‍ 16 : 18). ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന സുവിശേഷത്തിന്റെ പ്രകാശനം തങ്ങളുടെ ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവത്തെ പ്രസാദിപ്പിക്കുന്ന വിധമായിരിക്കണം ഉപയുക്തമാക്കേണ്ടതെന്ന് അപ്പൊസ്തലന്‍ വ്യക്തമാക്കുന്നു. പാപത്തിനും അന്യായത്തിനും അനീതിക്കുമെതിരേ ഒരു ദൈവപൈതല്‍ സംസാരിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. മനുഷ്യരുടെ സ്‌നേഹം സമ്പാദിക്കുവാനും നിലനിര്‍ത്തുവാനും, പാപത്തെ അനുകൂലിച്ചും പാപത്തോട് വിട്ടുവീഴ്ച ചെയ്തും സംസാരിക്കുന്ന ഒരുവന് ഹൃദയങ്ങളെ ശോധന ചെയ്യുന്ന ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുകയില്ല. ഉദരപൂരണത്തിനുവേണ്ടി ദൈവവചനത്തെ വളച്ചൊടിക്കുകയും, സ്വന്തം വ്യാഖ്യാനങ്ങള്‍ നല്‍കി സാധുക്കളെ ചക്കരവാക്കുകള്‍ പറഞ്ഞാകര്‍ഷിക്കുകയും ചെയ്യുന്നവര്‍ക്കും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുകയില്ല. മാനുഷപ്രീതി ആര്‍ജ്ജിക്കുവാനും നിലനിര്‍ത്തുവാനുമായി, സത്യത്തിനെതിരായി ഒത്തുതീര്‍പ്പിനും വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നവര്‍ക്ക് ഒരിക്കലും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുകയില്ല.
സഹോദരാ! സഹോദരീ! ദൈവത്തിനു പ്രസാദകരമായ രീതിയിലാണോ നീ സംസാരിക്കുന്നത്? നിന്റെ വ്യക്തിപരമായ ലാഭങ്ങള്‍ക്കുവേണ്ടി മനുഷ്യരെ പ്രസാദിപ്പിക്കുവാനായി നീ സംസാരിക്കാറുണ്ടോ? എങ്കില്‍ ഹൃദയങ്ങളെ ശോധന ചെയ്യുന്ന കര്‍ത്താവ് നിന്റെ സംസാരങ്ങള്‍ ശ്രദ്ധിക്കുന്നുവെന്ന് ഇനിയുമെങ്കിലും നീ ഓര്‍ക്കുമോ? നിന്റെ സംസാരം ദൈവസന്നിധിയില്‍ പ്രസാദകരമാക്കുവാന്‍ നീ ശ്രദ്ധിക്കുമോ?
ഇന്നെന്‍ വഴികളും മൊഴികളും മുറ്റും
അങ്ങേ മഹത്വത്തിനായിടുവാന്‍
കൂട്ടാളിയായെന്നുമെന്നില്‍ വസിക്കണം
പ്രാണപ്രിയാ പൊന്നേശുനാഥാ. നാള്‍തോറു...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com