അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ആധുനിക മനുഷ്യന്റെ ബലം അവന്റെ ബുദ്ധിയിലും വിദ്യാഭ്യാസയോഗ്യതകളിലും ധനത്തിലും മക്കളിലുമൊക്കെയാണ്. ലൗകികബലത്തിന്റെ ശൂന്യത മനുഷ്യന്‍ മനസ്സിലാക്കുന്നത് അവന്റെ മാനുഷികമായ കഴിവുകള്‍ പരാജയപ്പെടുമ്പോഴാണ്. യിസ്രായേലിന്റെ രാജാവായ ദാവീദ് ധനവാനായിരുന്നിട്ടും സുശക്തമായ സൈന്യത്തിന്റെ അധിപനായിരുന്നിട്ടും അവന്റെ ബലം എപ്പോഴും തന്റെ ദൈവമായിരുന്നു. ''എന്റെ ബലമായ യഹോവേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'' എന്ന് അവന്‍ പാടുന്നു. യഹോവയാം ദൈവം അവന്റെ ശരണമാണ്; അവന്റെ സങ്കേതസ്ഥാനമാണ്; അവന്റെ സഹായകനാണ്; അവന്റെ മഹത്ത്വമുള്ള അഭയസ്ഥാനമാണ് (സങ്കീര്‍ത്തനങ്ങള്‍ 18 : 1, 2). അങ്ങനെ അവന്റെ ജീവിതത്തിന്റെ എല്ലാ അംശങ്ങളും ദൈവത്തില്‍ അധിഷ്ഠിതമായിരിക്കുന്നു. എഫെസ്യസഭയിലെ വിശ്വാസികളെ അപ്പൊസ്തലനായ പൗലൊസ് ഓര്‍മ്മിപ്പിക്കുവാനാഗ്രഹിക്കുന്നതും ഇതുതന്നെയാണ്. ''അവരുടെ ബലം അവരില്‍ വസിക്കുന്ന ദൈവത്തിന്റെ വലിയ ശക്തിയില്‍നിന്നാകണം'' എന്തെന്നാല്‍ കര്‍ത്താവിന്റെ വിളികേട്ട് അവന്റെ പരിശുദ്ധാത്മ നിറവില്‍ ജീവിതമാരംഭിച്ച് മുമ്പോട്ടു പോകുന്ന അനേകര്‍ ക്രമേണ തങ്ങളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ബലം ത്യജിച്ച് ആത്മീയ ലോകത്തിന്റെ സ്ഥാനങ്ങളിലും, മാനങ്ങളിലും അധികാരങ്ങളിലും ബലം കണ്ടെത്താറുണ്ട്. ദൈവം സിംഹാസനങ്ങളിലേക്ക് ഉയര്‍ത്തുകയും ചെങ്കോലുകള്‍ നല്‍കുകയും ചെയ്യുന്നവര്‍ ദൈവത്തെ മറന്നുകളയുമ്പോള്‍ ദൈവം അവരെ കഠിനമായി ശിക്ഷിക്കുമെന്നതിന്റെ മകുടോദാഹരണമാണ് യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൗലിന്റെ ദുരന്തപൂര്‍ണ്ണമായ അന്ത്യം.
സഹോദരാ! സഹോദരീ! മിടുമിടുക്കരായി പഠിക്കുന്ന മക്കളിലാണോ നീ ബലം കണ്ടെത്തിയിരിക്കുന്നത്? ബുദ്ധിമുട്ടി ക്ലേശങ്ങള്‍ സഹിച്ച് മിച്ചം പിടിച്ച നിന്റെ സമ്പാദ്യമാണോ നിന്റെ ബലം? നീ ആശ്രയം വച്ചിരിക്കുന്ന ലോകത്തിന്റെ ബലങ്ങള്‍ ക്ഷണികമാണെന്ന് നീ ഇനിയുമെങ്കിലും മനസ്സിലാക്കുമോ? ഈ സമയത്ത് യേശുവിനെ നിന്റെ ബലമാക്കുവാന്‍ നിനക്കു കഴിയുമോ?
ശക്തി പകരൂ ശക്തി പകരൂ
പരിശുദ്ധാത്മാവേ ശക്തി പകരൂ
ശക്തിയാല്‍ നിന്‍ ശക്തിയാല്‍ നിറയ്‌ക്കേണം ഏഴയെ
യേശുവേ നിന്‍ സാക്ഷ്യമായ് പാരിതില്‍ പോകുവാന്‍ കൃപ ചൊരിയൂ കൃപ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com