അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 160 ദിവസം

അനുദിന ജീവിതത്തില്‍ ഇടപഴകുന്നവരോടു വ്യക്തിപരമായി സുവിശേഷം പറയുന്ന സാധാരണ സഹോദരങ്ങളും, സുവിശേഷ പ്രഘോഷണങ്ങള്‍ നടത്തുന്ന സുവിശേഷകന്മാരും തങ്ങളുടെ വചനഘോഷണങ്ങളിലൂടെ ശ്രോതാക്കളെ കര്‍ത്താവിങ്കലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയുന്നുവോ എന്നു ചിന്തിക്കാറില്ല. വ്യക്തികളോടോ സമൂഹത്തോടോ അറിയിക്കുന്ന സുവിശേഷം ഫലം പുറപ്പെടുവിക്കണമെങ്കില്‍ അതിനുണ്ടായിരിക്കേണ്ട ഘടകങ്ങള്‍ അപ്പൊസ്തലനായ പൗലൊസ് ചൂണ്ടിക്കാണിക്കുന്നു. ഒന്നാമതായി ദൈവത്തിന്റെ ശക്തി നമ്മുടെ വാക്കുകളിലൂടെ മറ്റുള്ളവര്‍ക്കു ബോദ്ധ്യമാകണം. കര്‍ത്താവ് സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് തന്റെ വാത്സല്യശിഷ്യന്മാരോട് ''ശക്തി'' ലഭിച്ചശേഷം ലോകത്തിന്റെ അറ്റത്തോളം തന്റെ സാക്ഷികളാകുവാനാണ് ആവശ്യപ്പെടുന്നത്. ഈ ശക്തി ലഭിക്കുന്നത് പരിശുദ്ധാത്മാവ് അവരുടെമേല്‍ വരുമ്പോഴാണെന്നും, അതിനാല്‍ പരിശുദ്ധാത്മനിറവിനായി കാത്തിരിക്കണമെന്നും കര്‍ത്താവ് അവരെ ഉദ്‌ബോധിപ്പിക്കുന്നു (അപ്പൊ. പ്രവൃ. 1 : 8). അപ്രകാരം കാത്തിരുന്ന് പരിശുദ്ധാത്മശക്തി പ്രാപിച്ച വെറും മുക്കുവനായ പത്രൊസിന്റെ കന്നിപ്രസംഗത്തിന് മൂവായിരം പേരെ കര്‍ത്താവിങ്കലേക്ക് ആകര്‍ഷിക്കുവാന്‍ കഴിഞ്ഞു. പരിശുദ്ധാത്മശക്തിയില്ലാത്ത ബുദ്ധിപരമായ നമ്മുടെ സാക്ഷ്യങ്ങള്‍ക്കും, പാണ്ഡിത്യം തുളുമ്പുന്ന പ്രസംഗങ്ങള്‍ക്കും, വിപ്ലവകരമായ പ്രഭാഷണങ്ങള്‍ക്കും, നര്‍മ്മരസം നിറഞ്ഞ വാക്‌ധോരണികള്‍ക്കും വ്യക്തികളെയോ, സമൂഹത്തെയോ കര്‍ത്താവിങ്കലേക്കു നയിക്കുവാന്‍ കഴിയുകയില്ലെന്ന് അപ്പൊസ്തലന്‍ വ്യക്തമാക്കുന്നു. 

                 ദൈവപൈതലേ! നിനക്കു കിട്ടുന്ന അവസരങ്ങളിലെല്ലാം നീ കണ്ടുമുട്ടുന്ന സഹോദരങ്ങളോടു സുവിശേഷം പറയുന്ന ഒരു സാധാരണക്കാരനോ, വലിയ സദസ്സുകളില്‍ സുവിശേഷ പ്രഘോഷണം നടത്തുന്ന ഒരു പ്രസംഗകനോ ആയിരിക്കാം! നിന്റെ വാക്കുകള്‍ കര്‍ത്താവിനായി എത്ര പേരെ നേടുവാന്‍ കഴിയുന്നുണ്ടെന്ന് നീ ചിന്തിക്കാറുണ്ടോ? കഴിയുന്നില്ലെങ്കില്‍ അത് നിന്റെ വാക്കുകളില്‍ പരിശുദ്ധാത്മാവ് പരിവര്‍ത്തിക്കാത്തതുകൊണ്ടാണെന്ന് നീ മനസ്സിലാക്കുമോ? പരിശുദ്ധാത്മനിറവിനായി ഈ സമയംമുതല്‍ നീ കാത്തിരിക്കുമോ? 

പരിശുദ്ധാത്മാവാല്‍ നാം കൃപാവരങ്ങള്‍ നേടിടാം

പ്രാര്‍ത്ഥനയില്‍ പോരാടി നാം ആത്മാക്കളെ നേടീടാം                     സൗഖ്യമാക്കും.....

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com