അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തിനുവേണ്ടി വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിക്കുവാനായി മുമ്പോട്ടിറങ്ങുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങള്‍ക്കു മുമ്പില്‍ പല സഹോദരങ്ങളും അന്ധാളിച്ചുപോകാറുണ്ട്. ദൈവത്തിനായി ഏറ്റെടുത്തിരിക്കുന്ന സംരംഭങ്ങളെ പരാജയപ്പെടുത്തുവാന്‍ സാത്താന്‍ സര്‍വ്വശക്തിയോടെ പരിശ്രമിക്കുമ്പോള്‍, ഇങ്ങനെയൊരു സാഹചര്യത്തില്‍ ദൈവത്തില്‍ സ്വയം സമര്‍പ്പിച്ച് വിജയം നേടിയ സെരുബ്ബാബേല്‍ നമുക്ക് മാതൃകയാകണം. ബാബിലോണില്‍നിന്ന് യെരൂശലേമില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ വളരെ തീക്ഷ്ണതയോടെ ദൈവലായം പണിയുവാനാരംഭിച്ചുവെങ്കിലും വളരെ വേഗം അവരുടെ ആവേശം തണുത്തു പണി നിര്‍ത്തിവയ്ക്കുകയുണ്ടായി. നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം പ്രവാചകന്മാരായ ഹഗ്ഗായിലൂടെയും, സെഖര്യാവിലൂടെയും ദൈവത്തിന്റെ ആത്മാവ് ജനത്തോട്, മുടങ്ങിക്കിടക്കുന്ന ദൈവത്തിന്റെ ആലയം നിമിത്തം അവര്‍ ന്യായം വിധിക്കപ്പെടുമെന്നു മുന്നറിയിപ്പു നല്‍കിയപ്പോള്‍ ദൈവാലയത്തിന്റെ പണി പൂര്‍ത്തിയാക്കുവാന്‍ സെരുബ്ബാബേല്‍ ജനത്തെ ആഹ്വാനം ചെയ്തുകൊണ്ട് പണിയാരംഭിച്ചു. യെഹൂദന്മാരുടെ ശത്രുക്കളായിരുന്ന ശമര്യരും മറ്റും അവന്റെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തിട്ടും നിര്‍ഭയനായി ദൈവാലയത്തിന്റെ പണി തുടര്‍ന്നു. കാരണം സൈന്യബലംകൊണ്ടോ, മാനുഷിക ശക്തികൊണ്ടോ അല്ല, പ്രത്യുത ദൈവത്തിന്റെ ആത്മാവിന്റെ ബലത്തിലും ശക്തിയിലുമാണ് ദൈവത്തിന്റെ ആലയം പണിയപ്പെടുന്നതെന്നും മഹാപര്‍വ്വതത്തെപ്പോലെ അവന്റെ മുമ്പില്‍ വന്നിരിക്കുന്ന തടസ്സങ്ങളെ തകര്‍ത്ത് സമഭൂമിയാക്കിക്കൊണ്ട് 'കൃപ, കൃപ' എന്ന ആര്‍പ്പുവിളിയോടുകൂടി ദൈവാലയത്തിന്റെ പണി പൂര്‍ത്തീകരിക്കുമെന്നും സെരുബ്ബാബേലിനോട് ദൈവം അരുളിച്ചെയ്തു.
ദൈവത്തിന്റെ പൈതലേ! ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ വലിയ പ്രതീക്ഷകളോടെ ഇറങ്ങിത്തിരിച്ച നീ മുമ്പിലുള്ള പ്രതിബന്ധങ്ങള്‍ കണ്ട് നിരാശയില്‍ അന്ധാളിച്ച് നില്‍ക്കുകയാണോ? നിന്റെ കഴിവുകളില്‍ ആശ്രയിക്കാതെ ദൈവത്തിന്റെ കരങ്ങളില്‍ നിന്നെത്തന്നെ സമര്‍പ്പിക്കൂ! അപ്പോള്‍ ദൈവം നിന്നെ പരിശുദ്ധാത്മാവില്‍ നിറച്ച് അവനുവേണ്ടിയുള്ള നിന്റെ സകല പ്രവര്‍ത്തനങ്ങളെയും പൂര്‍ത്തീകരിക്കുവാന്‍ നിനക്കു കൃപയരുളും!
സൈന്യത്താലല്ല ശക്തിയാലുമല്ല
ആത്മാവിനാല്‍ ആത്മാവിനാല്‍
പരിശുദ്ധാത്മാവിനാല്‍ നാം
ജയം നേടിടും
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com