അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 150 ദിവസം

മ്ലേച്ഛത നിറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദൈവത്താല്‍ വിളിക്കപ്പെട്ടവരും വേര്‍തിരിക്കപ്പെട്ടവരുമായ അനേകമനേകം സഹോദരങ്ങള്‍ ജീവിതവിശുദ്ധി നഷ്ടപ്പെട്ട് ദൈവകൃപയില്‍നിന്നു വീണുപോകുന്നു. പാട്ടും പ്രസംഗവും പ്രാര്‍ത്ഥനയും ഉപവാസവും ധ്യാനവുമെല്ലാം വിശുദ്ധനായ ദൈവത്തിന്റെ സന്നിധിയില്‍ പൂര്‍ണ്ണ വിശുദ്ധിയോടെ അര്‍പ്പിക്കേണ്ടവയാണെന്ന് അനേക സഹോദരങ്ങള്‍ ഓര്‍ക്കാറില്ല. തന്റെ ജനമായ യിസ്രായേല്‍മക്കളോട് ''ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിക്കണം'' (ലേവ്യ. 11 : 45) എന്ന് യഹോവയാം ദൈവം അരുളിച്ചെയ്യുന്നു. അവരുടെ വിശുദ്ധി നഷ്ടപ്പെട്ടാല്‍ വിശുദ്ധനായ തനിക്ക് അവരോടുകൂടെയിരുന്ന് അവരെ വഴിനടത്തുവാന്‍ സാദ്ധ്യമല്ലെന്ന് ദൈവം അവര്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ്. അസാന്മാര്‍ഗ്ഗികതകളിലേക്കു നമ്മെ നയിക്കുന്ന ദുര്‍മ്മോഹങ്ങളെ ഒഴിവാക്കുവാനും എല്ലാ നടപ്പിലും വിശുദ്ധരായിരിക്കുവാനും പത്രൊസ്ശ്ലീഹാ നമ്മെ ആഹ്വാനം ചെയ്യുന്നു. ''സ്ത്രീയെ കാമാസക്തിയോടെ നോക്കുന്ന ഓരോരുത്തനും ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തിരിക്കുന്നു.'' എന്ന കര്‍ത്തൃവചനം നമ്മുടെ വിശുദ്ധിയെ അശുദ്ധമാക്കുന്ന പാപങ്ങളെ ചൂണ്ടിക്കാണിക്കുന്നു. തെസ്സലൊനീക്യസഭയെ അപ്പൊസ്തലനായ പൗലൊസ് ഉദ്‌ബോധിപ്പിക്കുന്നത് ''ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ വിശുദ്ധീകരണംതന്നെ. നിങ്ങള്‍ സകലവിധ ലൈംഗിക ദുര്‍ന്നടപ്പില്‍നിന്നും അകന്നിരിക്കണം. നിങ്ങളില്‍ ഓരോരുത്തനും വിശുദ്ധിയിലും ബഹുമാനത്തിലും അവനവന്റെ ശരീരത്തെ സൂക്ഷിക്കുവാന്‍ അറിയുന്നവനായിരിക്കണം. അത് ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തില്‍ ആയിരിക്കരുത്.'' (1 തെസ്സലൊനീക്യര്‍ 4 : 3-5) എന്നാണ്. നമ്മുടെ വികാരവിചാരങ്ങളും പ്രവൃത്തികളും വിശുദ്ധമായ അവസ്ഥയിലാകുവാന്‍ നമ്മുടെ സകല പ്രവര്‍ത്തനങ്ങളിലും നാം വിശുദ്ധിയുള്ളവരായിത്തീരണം. 

                 ദൈവത്തിന്റെ പൈതലേ! ദൈവത്തിനുവേണ്ടി പലതും പ്രവര്‍ത്തിക്കുകയും ദൈവത്തിന്റെ സന്നിധിയില്‍ വളരെ പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയുമൊക്കെ ചെയ്യുന്നുവെന്ന് അഭിമാനിക്കുന്ന നിന്റെ ജീവിതം ദൈവസന്നിധിയില്‍ വിശുദ്ധിയുള്ളതാണോ? നിന്റെ പ്രവൃത്തികളും പ്രവര്‍ത്തനങ്ങളുമെല്ലാം വിശുദ്ധനായ ദൈവത്തിന്റെ മുമ്പില്‍ നഗ്‌നവും ഗോചരവുമാണെന്ന് നീ ഓര്‍മ്മിക്കുമോ? 

അശുദ്ധതയകറ്റുവാന്‍ താതാ 

വിശുദ്ധിയില്‍ വളരുവാന്‍ നാഥാ 

നിന്‍ പുണ്യരക്തത്താല്‍ 

ഏഴയെ കഴുകണമേ...               പരിശുദ്ധതാതാ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com