അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തെ അറിഞ്ഞ് ദൈവത്തിനായി സ്വയം സമര്‍പ്പിച്ച് ജീവിക്കുന്ന അനേക സഹോദരങ്ങള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ ദൈവഭക്തിയില്‍ വളര്‍ത്തുവാന്‍ കഴിയുന്നില്ല. തല്‍ഫലമായി കാലം കടന്നുപോകുമ്പോള്‍ തങ്ങള്‍ക്ക് ദൈവം തന്ന കുഞ്ഞുങ്ങള്‍ ദൈവത്തെ മറന്നു ജീവിച്ച്, ആത്മികമായും ലൗകികമായും തകര്‍ന്നുപോകുന്ന വ്യസനകരമായ അവസ്ഥ അവര്‍ കാണേണ്ടിവരുന്നു. ബാല്യത്തില്‍ത്തന്നെ ആത്മീയ ശുശ്രൂഷകളിലേക്കു കടന്നുവരുവാന്‍ അവരെ ഉത്സാഹിപ്പിക്കാതെ, ആ സമയത്തും ട്യൂഷനുകള്‍ക്കും, പഠനത്തിന്റെ അഭ്യുന്നതിക്കായുള്ള മറ്റു പരിപാടികള്‍ക്കുംവേണ്ടി കുഞ്ഞുങ്ങളെ നിര്‍ബ്ബന്ധപൂര്‍വ്വം പറഞ്ഞയയ്ക്കുന്ന മാതാപിതാക്കള്‍ ദൈവവിഷയത്തില്‍ അവരെ ദരിദ്രരാക്കുന്നു എന്നു മനസ്സിലാക്കാറില്ല. ദൈവമക്കളെന്നഭിമാനിക്കുന്നവര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ദൈവാശ്രയത്തിലും ഭക്തിയിലും വളര്‍ത്തുന്നില്ലെങ്കില്‍, ദൈവം അവരെ കഠിനായി ശിക്ഷിക്കുമെന്ന് ദൈവത്തിന്റെ പുരോഹിതനായ ഏലിയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. ദൈവം മുന്നറിയിപ്പു നല്‍കിയിട്ടും ഏലി തന്റെ മക്കളെ ശാസനയും ശിക്ഷണവും നല്‍കി വളര്‍ത്തുവാന്‍ കൂട്ടാക്കിയില്ല. തന്നിമിത്തം അവന്റെ മക്കള്‍ ദൈവദൂഷണം പറയുന്നവരും, വ്യഭിചാരികളും ദുര്‍മ്മാര്‍ഗ്ഗികളുമായിത്തീര്‍ന്നപ്പോള്‍ അവരെ ശാസിക്കുവാനോ, ശിക്ഷിച്ച് തിരുത്തുവാനോ ഏലിക്ക് കഴിഞ്ഞില്ല. അവന്‍ ശിക്ഷിക്കാതെ വളര്‍ത്തിയ മക്കളെ ദൈവം ശിക്ഷിച്ചത് ഭയാനകമായ രീതിയിലായിരുന്നു. ഏലിയുടെ മക്കളായ ഹൊഫ്‌നിയും ഫീനെഹാസും ഫെലിസ്ത്യരുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടു. തൊണ്ണൂറ്റെട്ടു വയസ്സുള്ളവനായ ഏലി ആ വാര്‍ത്ത കേട്ട് വീണ് കഴുത്തൊടിഞ്ഞു മരിച്ചു. ഫീനെഹാസിന്റെ ഗര്‍ഭിണിയായ ഭാര്യ ഈ മരണവാര്‍ത്തകള്‍ കേട്ട് നിലത്തുവീണ് പ്രസവത്തോടെ മരിച്ചു. യഹോവയാം ദൈവം ഏലിയുടെ ഭവനത്തെ നാമാവശേഷമാക്കിക്കളഞ്ഞു.
സഹോദരാ! സഹോദരീ! ദൈവഭയത്തിലും ഭക്തിയിലുമാണ് നീ ജീവിക്കുന്നതെന്ന് അഭിമാനിക്കുന്നുവെങ്കില്‍ നിന്റെ മക്കളെ ദൈവഭയത്തിലും ദൈവാശ്രയത്തിലും വളര്‍ത്തുവാന്‍ നിനക്കു കഴിയുന്നുണ്ടോ എന്ന് നീ പരിശോധിക്കേണ്ടിയിരിക്കുന്നു. ശാസനയോടും ശിക്ഷണത്തോടും ദൈവസ്വഭാവത്തില്‍ നിന്റെ മക്കളെ വളര്‍ത്തുവാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെമേല്‍ വരുന്ന ദൈവത്തിന്റെ ശിക്ഷയുടെ വേദന നീ അനുഭവിക്കേണ്ടിവരുമെന്ന് മനസ്സിലാക്കുമോ?
ന്യായാധിപന്മാരെ വിധിക്കുന്നെന്‍ ദൈവം
നീതിമാന്മാരിന്നപേക്ഷ തള്ളിക്കളയില്ല
അന്യായത്തിന്‍നുകത്തെ എന്നെന്നേക്കും തകര്‍ക്കുന്ന
ദൈവത്തിന്റെ ജയക്കൊടി ഉയര്‍ത്തുന്നു ഞാന്‍ കൊടി ഉയര്‍ത്തുന്നു...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com