അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ക്രിസ്തുവിലാകുക എന്നത് നൈമിഷിക വികാര വിഭ്രാന്തിയില്‍ ആരംഭിച്ച് ഉടന്‍ അവസാനിക്കുന്ന ഒരു പ്രക്രിയ അല്ല, കണ്‍വെന്‍ഷന്‍പന്തലുകളിലും ഉപവാസപ്രാര്‍ത്ഥനകളിലും അതുപോലെയുള്ള ആത്മീയശുശ്രൂഷകളിലും യേശുക്രിസ്തുവിനെ രക്ഷിതാവായ് സ്വീകരിക്കുവാന്‍ അഥവാ ''ക്രിസ്തുവിലാകുവാന്‍'' ആഹ്വാനമുയരുമ്പോള്‍ അനേകര്‍ സ്വയം സമര്‍പ്പിക്കുന്നതായി പ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്. ''ക്രിസ്തുവിലായി'' എന്നുള്ളത് വാചാപ്രകടനങ്ങള്‍ കൊണ്ടവസാനിക്കുന്ന കാര്യമല്ലെന്ന് അപ്പൊസ്തലന്‍ കൊരിന്ത്യസഭയിലെ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു. അനേക അന്ധവിശ്വാസങ്ങള്‍ നിലനിന്നിരുന്ന കൊരിന്തില്‍ യേശുവിനെ രക്ഷിതാവായി സ്വീകരിക്കുന്ന ഒരുവന്‍ ഒരു പുതിയ സൃഷ്ടി ആകുന്നു എന്നാണ് പൗലൊസ് ഉദ്‌ബോധിപ്പിക്കുന്നത്. എന്താണ് ഈ പുതിയ സൃഷ്ടി? യേശുവിനെ ജീവിതത്തില്‍ കണ്ടെത്തുന്ന ഒരുവന്‍ അവന്റെ കഴിഞ്ഞകാല പാപസ്വഭാവങ്ങളോടും, ആ സ്വഭാവങ്ങളിലേക്ക് അവനെ നയിച്ച സാഹചര്യങ്ങളോടും, ആ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരുന്ന കൂട്ടുകാരോടും വിട പറയണം. ലോകത്തിന്റെ ബുദ്ധിയുടെയും യുക്തിയുടെയും പ്രമാണങ്ങളില്‍ നടന്നിരുന്ന ഒരുവന്‍, യേശുവിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ അഥവാ ക്രിസ്തുവിലായാല്‍ പരിശുദ്ധാത്മാവിനാല്‍ നടത്തപ്പെടുകയും നയിക്കപ്പെടുകയും വേണം. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടണമെങ്കില്‍ ആ നിമിഷംവരെ തന്റെ ജീവിതത്തില്‍ വന്നുപോയ പാപങ്ങളെക്കുറിച്ച് കണ്ണുനീരോടെ അനുതപിച്ച് ഹൃദയത്തെ നിര്‍മ്മലമാക്കി, അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറയണം. പഴയ പാപസ്വഭാവങ്ങള്‍ ഉപേക്ഷിച്ച് യേശുവിന്റെ സന്നിധിയില്‍ സമ്പൂര്‍ണ്ണമായ് സമര്‍പ്പിച്ച് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന മനുഷ്യനാകുന്നു പുതിയ സൃഷ്ടി.
സഹോദരാ! സഹോദരീ! ആത്മീയ ലോകത്ത് ''ക്രിസ്തുവിലായി'' പ്രവര്‍ത്തിക്കുന്ന നീ ഇതുവരെ ഒരു പുതിയ സൃഷ്ടി ആയിത്തീര്‍ന്നിട്ടുണ്ടോ? ദൈവാലയ ആരാധനകളിലും മറ്റു ശുശ്രൂഷകളിലുമൊക്കെ സജീവമായി പങ്കെടുക്കുന്ന നിനക്ക് പഴയ മനുഷ്യന്റെ പാപസ്വഭാവങ്ങള്‍ സമ്പൂര്‍ണ്ണമായി ഉപേക്ഷിച്ച് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു പുതിയ സൃഷ്ടി ആയിത്തീരുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇതുവരെയും അതിനു കഴിഞ്ഞിട്ടില്ലെങ്കില്‍ ഈ നിമിഷങ്ങളില്‍ യേശുവിന്റെ പാദത്തില്‍ നിന്നെത്തന്നെ സമര്‍പ്പിച്ച് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു പുതിയ സൃഷ്ടിയായിത്തീരുവാന്‍ നിനക്കു കഴിയുമോ?
ക്രിസ്തുവിലായി നീ ഇന്നൊരു
പുതുസൃഷ്ടിയായി തീരണം
പരിശുദ്ധാത്മാവാല്‍ നീ
യേശുവിന്‍ സാക്ഷിയാകണം. ആശ്വാസമേശു...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com