അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

വിവാഹമോചനങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ക്രൈസ്തവ രാജ്യങ്ങളായ പാശ്ചാത്യനാടുകളിലും അമേരിക്കയിലും മറ്റും നടത്തപ്പെടുന്ന വിവാഹങ്ങളുടെ മൂന്നിലൊന്ന് വിവാഹമോചനത്തില്‍ കലാശിക്കുന്നു. വിവാഹമോചനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി പുനര്‍വിവാഹത്തിന് അനുവാദം നല്‍കുന്ന ക്രൈസ്തവസഭകള്‍ പാശ്ചാത്യനാടുകളില്‍ അനവധിയാണ്. പുരോഹിതന്മാര്‍പോലും വിവാഹമോചനം നടത്തുന്നതും പുനര്‍വിവാഹം ചെയ്യുന്നതും അവിടങ്ങളില്‍ സാധാരണമായിത്തീര്‍ന്നിരിക്കുന്നു. അതിന്റെ സ്വാധീനങ്ങള്‍ കേരളത്തിലെ ക്രൈസ്തവഭവനങ്ങളിലും കണ്ടുതുടങ്ങിയിട്ടുണ്ട്. ദാമ്പത്യജീവിതത്തിലേക്കു കടന്നുവരുന്ന പുരുഷനെയും സ്ത്രീയെയുംകുറിച്ച് കര്‍ത്താവ് പറഞ്ഞിരിക്കുന്നത് ''അവര്‍ ഇനിയും രണ്ടല്ല, ഒരു ശരീരമത്രേ'' എന്നാണ്. അത് അന്വര്‍ത്ഥമായിത്തീരണമെങ്കില്‍ പരസ്പര സ്‌നേഹത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ സമ്പൂര്‍ണ്ണമായി അലിഞ്ഞു ചേരണം. അവര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പ്രതികരിക്കുന്നതുമെല്ലാം ഒരു ശരീരമെന്ന നിലയിലാകണം. അതോടൊപ്പംതന്നെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളില്‍ കടുംപിടിത്തം കാണിക്കാതെ പരസ്പരം വിട്ടുവീഴ്ചകള്‍ക്കും പൊരുത്തപ്പെടലുകള്‍ക്കും തയ്യാറാകണം. പുരുഷന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്നു കല്പിച്ച് ദൈവം അവന് തക്ക തുണയെ സൃഷ്ടിച്ചു. ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുതെന്ന കര്‍ത്താവിന്റെ കല്പന, ക്രിസ്തീയ കുടുംബജീവിതത്തിന്റെ മൂലക്കല്ലാണ്. അതു പ്രാവര്‍ത്തികമാക്കുവാന്‍, ഒരുമനസ്സോടെ, ഒരേ ഹൃദയത്തില്‍ പരിശുദ്ധാത്മനിറവില്‍ പ്രവര്‍ത്തിക്കുന്ന ദമ്പതികള്‍ക്കു മാത്രമേ കഴിയൂ.
സഹോദരാ! സഹോദരീ! ദൈവത്തെ അനുസരിച്ചു ജീവിക്കുന്നു, ആത്മീയ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നൊക്കെ അഭിമാനിക്കുന്ന നിനക്ക് കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടോ? പരിശുദ്ധാത്മാവില്‍ നിറയുമ്പോഴാണ് നിനക്കു കൂടുതലായി ക്ഷമിക്കുവാനും സഹിക്കുവാനും സര്‍വ്വോപരി നിന്റെ ഇണയെ ഹൃദയംഗമമായി സ്‌നേഹിക്കുവാനും കഴിയുന്നതെന്ന് നീ മനസ്സിലാക്കുമോ? അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു ശരീരമായിത്തീരുവാന്‍ കഴിയൂ എന്ന് നീ ഓര്‍ക്കുമോ?
സന്തുഷ്ട ഭവനം സന്തോഷ ഭവനം
സ്വപ്‌നം കാണും സോദരരേ
വരുവിന്‍ വരുവിന്‍
യേശുവിന്‍ ചാരെ വരുവിന്‍. സമാധാനത്തിന്‍ പ്രഭുവാം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com