അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തിന്റെ പുത്രനായിരുന്നിട്ടും കര്‍ത്താവ് തന്റെ ഇഹലോക ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്കായി വളരെയേറെ സമയം ചെലവഴിച്ചിരുന്നു. അതികാലത്തും, തിരക്കേറിയ പകലിന്റെ അന്ത്യത്തിലും രാത്രി മുഴുവനും പ്രാര്‍ത്ഥിച്ചിരുന്ന കര്‍ത്താവ്, നിരന്തരമായി പ്രാര്‍ത്ഥിക്കുവാനും മടുത്തുപോകാതെ പ്രാര്‍ത്ഥിക്കുവാനും ശിഷ്യന്മാരെ പഠിപ്പിച്ചു. ദൈവവുമായുള്ള നിത്യസമ്പര്‍ക്കത്തിലൂടെ മാത്രമേ നമുക്ക് പരിശുദ്ധാത്മ നിയന്ത്രണത്തിലും നടത്തിപ്പിലും അനുനിമിഷം മുമ്പോട്ടു പോകുവാന്‍ കഴിയുകയുള്ളു. സദാ ദൈവവുമായുള്ള സമ്പര്‍ക്കം സാദ്ധ്യമായിത്തീരുന്നത് നിരന്തരമായ പ്രാര്‍ത്ഥനകളിലൂടെയാണ്. പ്രാര്‍ത്ഥിക്കുവാന്‍ കഴിയണമെങ്കില്‍ നമുക്ക് ആത്മനിയന്ത്രണവും സമചിത്തതയും അത്യന്താപേക്ഷിതമാണെന്ന് പത്രൊസ്ശ്ലീഹാ ചൂണ്ടിക്കാണിക്കുന്നു. അനുദിനജീവിതത്തില്‍ നാം പ്രയാസങ്ങളെയും പ്രശ്‌നങ്ങളെയും നേരിടുമ്പോള്‍ നഷ്ടമാകുന്ന ആത്മസംയമനമാണ് നമ്മെ കോപത്തിലേക്കും ക്രോധത്തിലേക്കും വാഗ്വാദങ്ങളിലേക്കും മറ്റു ജഡിക സ്വഭാവങ്ങളിലേക്കും തള്ളിയിടുന്നത്. നമ്മുടെ മനസ്സിന്റെ സന്തുലിതാവസ്ഥ നഷ്ടമാകുമ്പോള്‍ അതു നമ്മെ അസമാധാനത്തിലേക്കും അസന്തുഷ്ടിയിലേക്കും നിരാശയിലേക്കും വഴിനടത്തും.. മനസ്സില്‍ നിരാശ പടന്നുകയറുമ്പോള്‍ പ്രാര്‍ത്ഥിക്കുവാനുള്ള നമ്മുടെ അന്തര്‍ദാഹം നഷ്ടമാകും... പ്രാര്‍ത്ഥനയെക്കുറിച്ച് ഒരു ഭക്തന്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ് : ''ദൈവമക്കളെ പ്രാര്‍ത്ഥിപ്പിക്കാതിരിക്കുക എന്നതാണ് സാത്താന്റെ ഒരു സുപ്രധാന ലക്ഷ്യം. പ്രാര്‍ത്ഥനയില്ലാത്ത പ്രവര്‍ത്തനങ്ങളെയോ, പ്രസംഗങ്ങളെയോ, അവന്‍ ഭയപ്പെടുന്നില്ല. യഹോവാഭക്തന്മാരുടെ പ്രാര്‍ത്ഥനകള്‍ ഭൂമിയില്‍നിന്ന് ഉയരുമ്പോള്‍ അവന്‍ ഭയന്നു വിറയ്ക്കുന്നു.''
ദൈവത്തിന്റെ പൈതലേ! നിന്റെ ആത്മസംയമനം നഷ്ടപ്പെട്ട് നീ കോപത്തിലും ക്രോധത്തിലും വീഴുമ്പോള്‍, ഏഷണിയും ദൂഷണവും നിന്റെ മനസ്സിന്റെ സമാധാനം നഷ്ടമാക്കുമ്പോള്‍ സാത്താന്‍ വളരെ വിദഗ്ദ്ധമായി നിന്റെ പ്രാര്‍ത്ഥനകള്‍ മുടക്കുകയാണെന്ന് നീ ഓര്‍മ്മിക്കുമോ? ഈ നിമിഷംമുതലെങ്കിലും ആത്മസംയമനത്തോടെ പ്രാര്‍ത്ഥിക്കുവാന്‍ നിനക്കു കഴിയുമോ? അത് സാത്താന്റെ സകല തന്ത്രങ്ങളെയും തകര്‍ത്തുകളയുമെന്ന് നീ ഓര്‍ക്കുമോ?
സാത്താനേഴയെ വളഞ്ഞിടും വേളകളില്‍
പീഡകളാല്‍ തളര്‍ത്തിടുവാന്‍ തകര്‍ക്കുവാന്‍ നോക്കിടുമ്പോള്‍
യേശു സാത്താനെ ഭത്സിച്ചിടും
യേശുവിന്‍ രക്തത്താല്‍ ജയം പാടും. ഘോഷിക്കുമേ ഞാന്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com