അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തോടും മനുഷ്യരോടും വിശ്വസ്തത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. വിശ്വസ്തനായ ദൈവം നമ്മുടെ വിശ്വസ്തതയെ എങ്ങനെ വിലമതിക്കുന്നുവെന്ന് താലന്തുകളുടെ ഉപമയിലൂടെ വ്യക്തമാക്കുന്നു. ഒരു മനുഷ്യന്‍ പരദേശയാത്രയ്ക്ക് പുറപ്പെടുമ്പോള്‍, തന്നെ വിശ്വസ്തതയോടെ സേവിക്കുകയും പരമാര്‍ത്ഥതയോടെ സ്‌നേഹിക്കുകയും ചെയ്തിരുന്ന തന്റെ മൂന്നു ദാസന്മാര്‍ക്ക് ''അവനവന്റെ പ്രാപ്തിക്കൊത്തവണ്ണം'' തന്റെ സമ്പത്ത് നല്‍കി. വാര്‍ത്താവിനിമയ മാദ്ധ്യമങ്ങളോ തപാല്‍ സംവിധാനങ്ങളോ ഗതാഗത സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ആ കാലഘട്ടത്തില്‍ പരദേശയാത്രയ്ക്ക് പുറപ്പെടുന്നവര്‍ എന്നു തിരിച്ചെത്തുമെന്നും എങ്ങനെ തിരിച്ചെത്തുമെന്നും ആര്‍ക്കും ഉറപ്പിച്ചു പറയാനാവാത്ത കാര്യങ്ങളായിരുന്നു. യാതൊരു വ്യവസ്ഥയുമില്ലാതെയാണ് ആ മനുഷ്യന്‍ തന്റെ സമ്പത്ത് ദാസന്മാര്‍ക്കായി വിഭജിച്ചത്. യജമാനനില്‍നിന്ന് അഞ്ചു താലന്ത് അഥവാ അറുപതു ശതമാനത്തിലധികം സമ്പത്ത് ലഭിച്ച ദാസന്‍ ''ഉടനേ ചെന്ന് വ്യാപാരം ചെയ്ത്'' അഞ്ചു താലന്തുകൂടി സമ്പാദിച്ചു. യജമാനന്‍ വ്യവസ്ഥകൂടാതെ നല്‍കിയ സമ്പത്തായിരുന്നിട്ടും, യജമാനന്റെ സാന്നിദ്ധ്യം ഇല്ലാതിരുന്നിട്ടും, തന്റെ യജമാനനോടുള്ള നിര്‍വ്യാജമായ സ്‌നേഹവും, യജമാനന്റെ അഭിവൃദ്ധിക്കായുള്ള അഭിവാഞ്ഛയുമാണ്, സ്വന്തം താല്പര്യങ്ങളെക്കാളുപരി, യജമാനനുവേണ്ടി വ്യാപാരം ചെയ്യുവാന്‍ അവനെ പ്രേരിപ്പിക്കുന്നത്. യജമാനന്‍ മടങ്ങിയെത്തിയപ്പോള്‍ തന്റെ ദാസന്‍ ഇരട്ടിയാക്കി തിരിച്ചേല്‍പ്പിച്ച സമ്പത്ത് അവനു മടക്കിക്കൊടുക്കുക മാത്രമല്ല അവനെ അധികത്തിന് വിചാരകനാക്കി അധികാര പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു.
സഹോദരാ! സഹോദരീ! കാരുണ്യവാനായ ദൈവം തന്റെ പരിശുദ്ധാത്മാവിനെ എത്രയോ പ്രാവശ്യം നിനക്കു നല്‍കിയിട്ടും അതിനെ വര്‍ദ്ധിപ്പിക്കുവാനോ, യജമാനന്റെ സന്തോഷത്തിന്റെ പൂര്‍ത്തീകരണത്തിനായി ഉപയുക്തമാക്കുവാനോ നിനക്കു കഴിഞ്ഞിട്ടുണ്ടോ? ദൈവം തരുന്ന കൃപകളും കൃപാവരങ്ങളും ദൈവത്തിനുവേണ്ടി വ്യാപാരം ചെയ്ത് വര്‍ദ്ധിപ്പിക്കുവാന്‍ അഥവാ ആത്മാക്കളെ നേടുവാന്‍ നീ കടപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിക്കുമോ?
താലന്തുകള്‍ അഞ്ചു നേടിയ ദാസന്‍
വ്യാപാരം ചെയ്തവ വര്‍ദ്ധിപ്പിച്ചപോല്‍ നേടൂ കൃപയാം....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com