അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തിനായി നാം കൊടുക്കുന്നത് സങ്കടത്തോടെയാകരുത്. അനേകര്‍ നിര്‍ബ്ബന്ധങ്ങള്‍ക്കു വിധേയരായി കൊടുക്കുന്നു. ചിലര്‍ ഭാര്യമാരുടെ നിരന്തരമായ നിര്‍ബ്ബന്ധത്താലായിരിക്കും ദൈവത്തിനുവേണ്ടി കൊടുക്കുന്നത്. ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുടെ നിര്‍ബ്ബന്ധത്താലായിരിക്കും കൊടുക്കുന്നത്. ചിലപ്പോള്‍ ഭവനസന്ദര്‍ശനത്തിന് എത്തുന്ന ഇടയന്മാരോടും ദൈവത്തിന്റെ ദാസന്മാരോടും ഒഴികഴിവു പറയുവാന്‍ നിര്‍വ്വാഹമില്ലാത്തതുകൊണ്ട് കൊടുക്കുമ്പോഴും, സഭയിലെയും സമൂഹത്തിലെയും സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുവാന്‍ മാത്രം നിര്‍ബ്ബന്ധമായി കൊടുക്കേണ്ടിവരുമ്പോഴും, നാം നിര്‍ബ്ബന്ധത്താല്‍ കൊടുക്കുന്നവരുടെ പട്ടികയില്‍പ്പെടുന്നു. ദൈവത്തെ അഗാധമായി സ്‌നേഹിക്കുന്നതുകൊണ്ടുള്ള നിര്‍ബന്ധമല്ല, പിന്നെയോ നാം നമ്മെത്തന്നെ സ്‌നേഹിക്കുന്നതുകൊണ്ട്, നമ്മെക്കുറിച്ച് മറ്റുള്ളവരില്‍ നല്ല അഭിപ്രായങ്ങള്‍ സൃഷ്ടിക്കുവാനുള്ള അഭിനിവേശംകൊണ്ട്, പൊതുജനാഭിപ്രായം സമ്പാദിക്കുവാനായി നാം കൊടുക്കുന്നു. ദൈവം സ്‌നേഹിക്കുന്നത് സന്തോഷത്തോടെ കൊടുക്കുന്നവരെയാണ്. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്കു മാത്രമേ സമ്മര്‍ദ്ദമില്ലാതെ, നിര്‍ബ്ബന്ധമില്ലാതെ, സങ്കടമില്ലാതെ, പൂര്‍ണ്ണമനസ്സോടെ സന്തോഷത്തോടുകൂടി ദൈവത്തിനായി കൊടുക്കുവാന്‍ കഴിയുകയുള്ളു. നമ്മുടെ ഇടവകയ്ക്കായി, സഭയ്ക്കായി, വിവിധ ക്രൈസ്തവ ശുശ്രൂഷകള്‍ക്കായി, ആതുര ശുശ്രൂഷകള്‍ക്കായി, ദൈവത്തിന്റെ വേലക്കാര്‍ക്കായി തുടങ്ങി മഹാകാരുണ്യവാനായ ദൈവത്തിന്റെ മഹത്ത്വത്തിനായി കൊടുക്കുന്നതൊക്കെയും ദൈവത്തിനാണ് കൊടുക്കുന്നത്. അപ്രകാരം കൊടുക്കുന്നവരുടെ മടിയില്‍ത്തന്നെ നല്ല ഒരു അളവ് കര്‍ത്താവ് മടക്കിക്കൊടുക്കും. ദൈവം ആര്‍ക്കും കടക്കാരനായിരിക്കുകയില്ല.
ദൈവത്തിന്റെ പൈതലേ! സഭയിലെയോ ശുശ്രൂഷയിലെയോ സമൂഹത്തിലെയോ മാന്യത നേടിയെടുക്കുവാനാണോ നീ ദൈവത്തിനായി കൊടുക്കുന്നത്? മറ്റുള്ളവരുടെ സമ്മര്‍ദ്ദംകൊണ്ടും നിര്‍ബ്ബന്ധംകൊണ്ടുമാണോ നീ ദൈവത്തിനുവേണ്ടി കൊടുക്കുന്നത്? ദൈവത്തോടുള്ള നിന്റെ അഗാധസ്‌നേഹം നിമിത്തം നീ ദൈവത്തിനുവേണ്ടി സന്തോഷമായി കൊടുക്കുമ്പോഴാണ് ദൈവം നിന്നെ സ്‌നേഹിക്കുന്നത്... സ്വര്‍ഗ്ഗത്തിന്റെ കിളിവാതില്‍ തുറന്ന് നിന്നെ അനുഗ്രഹിക്കുന്നതെന്ന് നീ ഓര്‍മ്മിക്കുമോ?
എന്തു ഞാന്‍ നിനക്കു നല്‍കുമെന്‍ ദൈവമേ
സര്‍വ്വലോകം സൃഷ്ടിച്ച നിന്‍ സന്നിധേ
സാധുവിന്‍ കാഴ്ചയും ദശാംശവും
സുഗന്ധമായ് തീര്‍ന്നിടേണമേ. സര്‍വ്വശക്തനായ.....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com