അപ്പോച്ചോലെര ചെയിദ കാരിയ 17
17
പവുലോച്ചുമു ചീലാച്ചുമു തെച്ചലോനിക്കെ പട്ടണത്തി
1പവുലോച്ചുമു ചീലാച്ചുമു അപ്പിപൊലി അങ്ങടികായെമു അപ്പലോനിയെ അങ്ങടികായെമു പോയികവുഞ്ചിച്ചു തെച്ചലോനിക്കെ പട്ടണത്തെക്കു ബന്തരു. അവുടെ ഒരു ജൂദപള്ളി ഇന്തയ്. 2പവുലോച്ചു താനു ഉളേപ്പുജിനാത്തി ചെയിന്റപല്ലെ ജൂദപള്ളിക്കു പോയിത്തു. അദു മൂന്റു ഉളേപ്പുജിനാമു കിറുത്തുനെപറ്റി ഈച്ചിരന്റ ബുക്കിലി എവുദിന്ത കാരിയമൊക്ക അവുടെ ഇന്തെരണ്ടൊന്റ പറേഞ്ചുകിടാന്തു. 3കിറുത്തു കട്ടപ്പടുവെന്റുമു ചത്തിച്ചു ഉഗിരുപുറാപ്പെന്റുമു പവുലോച്ചു അയിരക്കു പറേഞ്ചുകാട്ടി തെളിപ്പിച്ചുകൊടുത്തു. “നാനു പറേന്റ ഈ ഏച്ചുതന്നെയാന്റു കിറുത്തു” എന്റുമു അയിനു അയിരണ്ടൊന്റ പറേഞ്ചു. 4പവുലോച്ചു പറേഞ്ചെനെ കേട്ടിന്തിച്ചു ബലാബരി നെരേയ ഏച്ചുനെ നമ്പികോണ്ടു പവുലോച്ചുന്റൊന്റമു ചീലാച്ചുന്റൊന്റമു കൂണരു. അയിരളിലി കുറെ മയിച്ചെര ജൂദെരളായിന്തരു. ബാക്കികീന്റെരളിലി ഈച്ചിരനെ തൊവുന്റ ഗിരീക്കുബാക്കു പറേഞ്ചുകിടാക്കിന്റ പെണിയളുമു ബലിയ നിലേമു ബിലേമുകീന്റ പെണിയളുമു ഇന്തരു.
5എന്റെങ്കി അവുടെ ഇന്ത ബേറെ കുറെ ജൂദെരക്കു ഏനെ മെലേഞ്ചിച്ചു അദിഗമെ കറുമ്പെലാനയ്. അയിനെകോണ്ടു അയിര ഗല്ലട്ടിമാടികോണ്ടു നടാക്കിന്റ ഒരുഗുഡ്ഡെ മയിച്ചെരളെ ബുളിച്ചുകൂട്ടിച്ചു ആ പട്ടണത്തി ഗല്ലട്ടിമാടിപ്പിച്ചരു. അയിര പവുലോച്ചുനെമു ചീലാച്ചുനെമു തടാക്കികോണ്ടു ആച്ചോനുന്റ കുള്ളുക്കു പോച്ചു കുള്ളുന്റ ബായെലൊക്ക പിരിച്ചുകാന്റു അഗാത്തെക്കു അത്തിനരു. 6എന്റെങ്കി അയിരക്കു പവുലോച്ചുനെമു ചീലാച്ചുനെമു കണ്ടുകിട്ടുവകാണി. അയിനെകോണ്ടു അയിര ആച്ചോനുനെമു ഏച്ചുനെ നമ്പിന്റ ബേറെ കുറെ മയിച്ചെരളെമു പുടിച്ചരു. എന്റിച്ചു അയിരളെ ബലിച്ചുഗേച്ചൊണ്ടു പട്ടണത്തില അദിഗാരിയണ്ട മുല്ലെലക്കെ കോന്തരു. അയിര ഒക്കായിമു ഗാരിട്ടൊണ്ടു പറേഞ്ചരു: “പവുലോച്ചുമു ചീലാച്ചുമു ലോഗത്തില ഒക്കാ ജാഗത്തിമു ഗല്ലട്ടിമാടികോണ്ടു നടാക്കിന്റെരളാന്റു. അയിര ഇപ്പൊ ഊടെക്കുമു ബന്തുകീന്റൊരു. 7ആച്ചോനു ആന്റു അയിരളെ തന്റ കുള്ളിലി കൂട്ടികോണ്ടുകീന്റെയെയ്. അയിര ഒക്കായിമു ഏച്ചു എന്റു പറേന്റ ബേറൊരുത്തെയ് റാജാവായികീന്റൊയ് എന്റു പറേഞ്ചൊണ്ടു കയിച്ചെരുന്റ നേമത്തെക്കു എദിരാച്ചുകീന്റ കാരിയമൊക്ക ചെയിദൊണ്ടു നടാക്കിന്റൊരു.”
8അയിര പറേഞ്ചെനെ കേട്ടിന്തിച്ചു പട്ടണത്തില അദിഗാരിയമു നെരേയമു അദിഗമെ പേടിച്ചുപോനരു. 9അയിനെകോണ്ടു അദിഗാരിയ ആച്ചോനുനെമു അയിന്റൊന്റ ഇന്തെരളെമു തപ്പു കെട്ടിബെപ്പിച്ചിച്ചു ചൊല്ലിബുട്ടരു.
പവുലോച്ചുമു ചീലാച്ചുമു ബെരോവെ അങ്ങടിലി
10അന്തിയാനചാദിക്കെ ഏച്ചുനെ നമ്പിന്റെര പവുലോച്ചുനെമു ചീലാച്ചുനെമു ബെരോവെ അങ്ങടിക്കു ചൊല്ലിബുട്ടരു. അയിര അവുടെക്കു എത്തികവുഞ്ചിച്ചു ജൂദപള്ളിക്കു പോനരു. 11ബെരോവെ അങ്ങടിലികീന്റ ജൂദെര തെച്ചലോനിക്കെ പട്ടണത്തികീന്റെരളെമുകാട്ടി ഈച്ചിരബാക്കു പറേന്റെനെ കേട്ടിപ്പ നല്ലമനാകീന്റെരളായിന്തരു. അയിനെകോണ്ടു അയിര പവുലോച്ചു ഏച്ചുനെപറ്റി പറേന്റെനെ അലാപ്പലാപ്പെ കേട്ടിന്തരു. പവുലോച്ചു പറേന്റ കാരിയ നേരു തന്നെയോ എന്റു അറിവബേണ്ടിച്ചു അയിരതന്നെ ജിനാലുമു ഈച്ചിരന്റ ബുക്കിലി എവുദികീന്റ കാരിയ ബായിച്ചുനോക്കുവൊരു. 12അങ്ങാണെ ജൂദെരണ്ട ഇണ്ടിലിന്തു ബലാബരി നെരേയ ഏച്ചുനെ നമ്പിനരു. അയിതന്നെയല്ല ഗിരീക്കുബാക്കു പറേഞ്ചുകിടാക്കിന്റ ബലിയ നിലേമു ബിലേമുകീന്റ ബലാബരി ആണങ്കമു പെണിയമു ഏച്ചുനെ നമ്പിനരു.
13പവുലോച്ചു ബെരോവെ പട്ടണത്തിമു ഏച്ചുനെപറ്റികീന്റ ഈച്ചിരന്റ ബാക്കു പറേന്റു എന്റു തെച്ചലോനിക്കെ പട്ടണത്തില ജൂദെര അറിഞ്ചരു. അയിനെകോണ്ടു അയിര ബെരോവെ പട്ടണത്തെക്കു ബന്തിച്ചു അവുടെകീന്റ നെരേയക്കു അരിയ ബരുത്തിച്ചു അയിരളെകോണ്ടു പുവേലുബുളിയിടുപ്പിച്ചരു. 14ഏനെ അറിഞ്ചചാദിക്കെ ഏച്ചുനെ നമ്പിന്റെര പവുലോച്ചുനെ കടേലുകരേക്കു ചൊല്ലിബുട്ടരു. എന്റെങ്കി ചീലാച്ചുമു തിമോത്തിയോച്ചുമു ബെരോവെ പട്ടണത്തിതന്നെ ഇന്തരു. 15പവുലോച്ചുനെ കൂട്ടിബുടുവ പോനെര അദേനെ പട്ടണബരെ അദുന്റൊന്റ പോനരു. പിന്നെ അയിര ബെരോവെ പട്ടണത്തെക്കു മടാങ്കിപോവബേണ്ടി പുറാപ്പടുവടെക്കു പവുലോച്ചു അയിരണ്ടൊന്റ: “ചീലാച്ചുനെമു തിമോത്തിയോച്ചുനെമു എത്തെനെമു ബിരേന്റു എന്നാത്തെക്കു ബരുവ പറേമി” എന്റു പറേഞ്ചു.
പവുലോച്ചു അദേനെ പട്ടണത്തി
16ചീലാച്ചുമു തിമോത്തിയോച്ചുമു ബരോട്ടെന്റു നിനേച്ചൊണ്ടു പവുലോച്ചു അദേനെ പട്ടണത്തി അയിരളെ കാത്തൊണ്ടിന്തു. എമ്മടെക്കു ആ പട്ടണത്തി ബലാബരി കൂടത്തിനെ മാടിബെച്ചുകീന്റെനെ അദു മെലേഞ്ചു. അയിനെ മെലേഞ്ചിച്ചു അദുക്കു മനാത്തെക്കു അദിഗമെ നോവുമു അരിയമു ബന്തു നിറേഞ്ചയ്. 17ഈ കാരിയത്തിനെപറ്റിമു ഏച്ചുനെപറ്റിമു അദു ജൂദപള്ളിക്കു പോച്ചു അവുടെ ഇന്ത ജൂദെരണ്ടൊന്റമു ഈച്ചിരനെ തൊവുന്റ ജൂദെരളല്ലത്ത നെരേയണ്ടൊന്റമു പറേഞ്ചുകിടാന്തു. അയിതന്നെയല്ല ജിനാലുമു ചന്തെക്കു ബന്തിച്ചു അദു പറേന്റെനെ കേട്ടിപ്പ മനാകീന്റെരണ്ടൊന്റമു ഏച്ചുനെപറ്റി പറേഞ്ചുകിടാന്തു.
18എപ്പികുരിയെരമു ചോയിക്കെരമു നായഗാറെരളായിന്തരു. പവുലോച്ചു അയിരണ്ടൊന്റ ഏച്ചുനെപറ്റിമു അദു ഉഗിരുപുറാന്ത കാരിയത്തിനെപറ്റിമു പറേഞ്ചു. എമ്മടെക്കു അയിരളിലി കുറെ മയിച്ചെര ഇങ്ങാണെ കേട്ടരു: “ഈ ബറാവെചൊരിന്റദു എന്നെയെയ് പറേന്റെയെന്റു അദുക്കുതന്നെ ഗൊത്തുകാണി. അദു ഇഞ്ഞി എന്നെനെപറ്റി പറേവ പോന്റോ?” എന്റെങ്കി ബേറെ കുറെ മയിച്ചെര ഇങ്ങാണെ പറേഞ്ചരു: “ഇദു ബേറെ കുറെ ദേവരുവളെ പറ്റിയാന്റു പറേന്റെയെന്റു തോന്റിന്റൊയ്.”
19പിന്നെ അയിര പവുലോച്ചുനെ പട്ടണത്തില മീറ്റിങ്ങെ കൂണ്ട അരയോബെ എന്റു പറേന്റ മൊട്ടെക്കു കൂട്ടികോണ്ടുപോനരു. അയിര അദുന്റൊന്റ പറേഞ്ചരു: “നീ പറേഞ്ചുകിടാക്കിന്റ ഈ പുദിയ കാരിയമൊക്ക എങ്കക്കു കേട്ടിപ്പ അലാപ്പാന്റൊയ്. 20എങ്കട ചൊവുടുകോണ്ടു നാങ്ക ഒരുന്നമു കേട്ടിരാത്ത കാരിയമാന്റു നീ പറേന്റെയെയ്. അയിനു എന്നെയെന്റു നീതന്നെ എങ്കക്കു പറേഞ്ചുതാഗു.” 21(അദേനെ പട്ടണത്തിലെരക്കുമു അവുടെ ബന്തു ബദുക്കിന്റെരക്കുമു എപ്പൊണുമു പുദിയ കാരിയത്തിനെപറ്റി പറേവനുമു കേട്ടിപ്പനുമു മാത്തിരമെ ചമേയ ഇന്തെയെയ്).
22അങ്ങാണെ പവുലോച്ചു അരയോബെക്കു കൂടിബന്തെരണ്ട നടുവെ ഏന്തെച്ചു നിന്റൊണ്ടു പറേവ തൊടാങ്കിത്തു: “അദേനെ പട്ടണത്തികീന്റെരളേ, നീങ്ക ദേവരുവളെ അദിഗമായി നമ്പിന്റെരളെന്റു എനാക്കു ഗൊത്താനയ്. 23നാനു നിങ്കട പട്ടണകായൊക്ക ബളേഞ്ചുമു നടാന്ത ചമേയത്തി നീങ്ക പൂജെ കവുക്കിന്റ ജാഗമൊക്ക മെലേഞ്ചെയ്. അവുടെ നേരിച്ചെ കവുക്കിന്റ ഒരു കല്ലിലി ‘എങ്കക്കു ഗൊത്തുകാണത്ത ദേവരുക്കു’ എന്റു എവുദിബെച്ചുകീന്റെനെമു നാനു മെലേഞ്ചെയ്. നീങ്ക ഗൊത്തുകാണദെ തൊവുന്റ ദേവരുനെപറ്റി തന്നെയാന്റു നാനു നിങ്കടൊന്റ പറേന്റെയെയ്.
24ഈ ലോഗമു അയിലി കണ്ടുബന്റ ഒക്കാത്തിനെമു മാണെയെയ് ഈച്ചിരനാന്റു. അദുക്കു മോടത്തിമു ബൂമിലിമു അദിഗാര കീന്റെനെകോണ്ടു അദു മയിച്ചെരണ്ട കയികോണ്ടു മാടിന്റ അമ്പലത്തി ബദുക്ക. 25ഒക്കാത്തെക്കുമു ജീവമു ഉച്ചിലുമു കൊടുക്കിന്റദു ഈച്ചിരനാന്റു. അയിനെകോണ്ടു അദുക്കു മയിച്ചെരണ്ട കയിലിന്തു ഒരു ചഗായമു ബേണ്ട. ആരുമു അദുനെ നോക്കിമാടിടോണ്ട ആവെച്ചമു കാണി. 26ബൂമില ഒക്കാ ജാഗത്തിമു മയിച്ചെര ബദുക്കുവബേണ്ടി ഈച്ചിര ഒരു മയിച്ചെനിലിന്തു ഒക്കാ നെരേയളെമു മാടിത്തു. ഈച്ചിര മയിച്ചെരളെ മാടിന്റെങ്കു മുല്ലെതന്നെ അയിര ഓരോരുത്തെരമു ഏ ജാഗത്തിയൊക്ക എത്തെനെ കാലബരെ ബദുക്കൊണെന്റുമു അദു മനാത്തി ഉറേപ്പിച്ചുകീന്റു.
27ഒക്കാ മയിച്ചെരമു ഈച്ചിരനെ തടാക്കി കണ്ടുപുടിക്കൊട്ടു എന്റു ഈച്ചിര അലാക്കിന്റു. അയിനെകോണ്ടാന്റു അദു അങ്ങാണെ ചെയിദെയെയ്. എന്റെങ്കി അദു നമിന്റ ഇണ്ടിലിന്തു ദൂരത്തികീന്റ ഈച്ചിരനല്ല. 28എന്നെഗെന്റെങ്കി:
‘നാമു ഉഗിരായികീന്റെനുമു നാമു നടാക്കിന്റെനുമു നാമു നിന്റുകീന്റെനുമു അദുന്റ ബലാകോണ്ടാന്റു.’
നിങ്കട പാട്ടുകാറെരളിലി കുറെ മയിച്ചെര:
‘നാമു അദുന്റ മക്ക’
എന്റുബരെ പറേഞ്ചുകീന്റൊരില്ല. 29നാമു ഈച്ചിരന്റ മക്കളാനെനെകോണ്ടു മയിച്ചെയ് തനാക്കു തോന്റിന്റപല്ലെ പൊന്നുകോണ്ടോ ബെള്ളികോണ്ടോ കല്ലുകോണ്ടോ മാണ കൂടപല്ലെയാന്റു ഈച്ചിര കീന്റെയെന്റു നാമു നിനേപ്പ പാടുകാണി.
30എന്റെങ്കി മയിച്ചെര ഈച്ചിരനെ അറിയദെ ബദുക്കിന കാലത്തിനെപറ്റി ഈച്ചിര നിനേച്ചുബെപ്പകാണി. ഇപ്പൊ അദു ബൂമില ഒക്കാ ജാഗത്തിമുകീന്റ ഒക്കാ നെരേയണ്ടൊന്റമു താങ്ക ചെയിന്റ പാപ്പകറുമ തെറ്റെന്റു ഗൊത്തുമാടിച്ചു അയിനെ ബുട്ടുകാന്റു തന്നാത്തെക്കു ബരുവ പറേന്റു. 31ലോഗത്തികീന്റ ഒക്കാ മയിച്ചെരളെമു ബിദിപ്പബേണ്ടി ഈച്ചിര ഒരു ജിന കണാക്കാക്കിബെച്ചുകീന്റു. ആ ജിനാത്തി അദു താനു തടാക്കിയെടുത്തുകീന്റ ഒരു മയിച്ചെനെകോണ്ടു നമിനെ ഒക്കായിനെമു ബിദിപ്പു. ആ മയിച്ചെയ് നേരുകീന്റദാച്ചു നമിനെ ബിദിപ്പു. ഈച്ചിര ആ മയിച്ചെനെ ചത്തെരളിലിന്തു ഉഗിരുപുറാപ്പിച്ചെനെകോണ്ടു അദു ആരെന്റു ഒക്കായിക്കുമു തെളിവു കൊടുത്തുകീന്റു.”
32ചത്തെരണ്ട ഉഗിരുപുറാപ്പുനെപറ്റി പവുലോച്ചു പറേഞ്ചെനെ കേട്ടിന്തിച്ചു കുറെ മയിച്ചെര അദുനെ കളിയാക്കിനരു. എന്റെങ്കി കുറെ മയിച്ചെര ഇങ്ങാണെ പറേഞ്ചരു: “ഇഞ്ഞി ഒരു കുറികൂടി ഏനെപറ്റി ഇഞ്ച ബായിലിന്തു കേട്ടിപ്പ എങ്കക്കു അലാപ്പാന്റൊയ്.” 33പിന്നെ പവുലോച്ചു അയിരണ്ടവുടിന്തു പോയികട്ടു. 34എന്റെങ്കി കുറെ മയിച്ചെര പവുലോച്ചു പറേഞ്ചെനെ കേട്ടിന്തിച്ചു അദുന്റൊന്റ കൂടികോണ്ടു ഏച്ചുനെ നമ്പിനരു. അയിരളിലി അരയോബെ മീറ്റിങ്ങെ നടാത്തിന്റെരളിലി ഒരുത്തെനാന ദിയൊചോച്ചുമു ദെമരിച്ചു എന്റു പേരുകീന്റ ഒരു പെണിയത്തിമു ബേറെ കുറെ മയിച്ചെരമു ഇന്തരു.
Currently Selected:
അപ്പോച്ചോലെര ചെയിദ കാരിയ 17: റാവുള
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
New Life Computer Institute