YouVersion Logo
Search Icon

അപ്പൊശ്തലൻമാര തെയ്‌വവേലകള് 18

18
കൊരിന്തി നാട്
1അത്കെയിഞ്ഞ് പവ്‌ലോശ് അതേനയിനെന്റ് കൊരിന്തി പട്ടണത്ത്ക്ക് പിയ്യാൻ. 2അവട വെച്ച് പൊന്തൊശ്കാറൻ അക്കില്ലാവ് ഇന്റ് പേശന്റ എകൂതനയം അവന്റ വീട്ട്കാറി പ്റ്ശ്ക്കില്ലിനയം കണ്ട്മുട്ടിയാൻ; ഒക്ക എകൂതൻമാരും റോമ പട്ടണം വിട്ട്പോണമിന്റ് ക്ളവ്തിയോശ് രാശാവ് ഉത്തറവിട്ടാൻ; അത്കൊണ്ട് ആ എടക്കി ഇറ്റ്‌ലിയില് നെന്റ് വന്ത വീട്ട്കാറനും വീട്ട്കാറിയും ആഞ്ഞ്ത് അവങ്ങ; പവ്‌ലോശ് അവങ്ങള പിയ്യ് കണ്ടാൻ. 3അവങ്ങ ചെയ്ഞ്ഞത്പേല പവ്‌ലോശ്ക്കും #18:3 വേട്ടി കൊണ്ടോ മ്റ്കത്ത്ന്റ തൊകല് കൊണ്ടോ ഒണ്ടാക്കന്റതാണും കുട്‌ല്‌കുട്‌ലടിയാഞ്ഞ്ത് വേല; അത്കൊണ്ട് അവൻ അവങ്ങള കൂട്ടത്ത് കുടിയിര്ന്ന് കുട്‌ലടിവേല എട്ത്ത് നടന്നാൻ. 4ഇന്റെ ശവത്ത് നാളക്കി ഒക്ക എകൂതപള്ളിയില് പിയ്യ് പടിപ്പിച്ച് എകൂതൻമാരയം കിരീക്ക്കാറയം തിട്ടമാക്കത്തം ചെയ്ഞ്ഞാൻ.
5ശീലാശും തിമ്ത്തിയോശും മക്കതോനിയില് നെന്റ് വന്ത്കെയിഞ്ഞ് പവ്‌ലോശ് ഒക്ക ശമയമം നെല്ലശേതി വിളിച്ച് പേശ്‌വാനിക്കി തൊടങ്ങിയാൻ; ഏശു തിന്നയാണും കിര്ശ്തുവിന്റ് എകൂതൻമാരോട ശാശിയം പേശി വെളിവാക്കിക്കൊടത്താൻ. 6അവങ്ങ അവന്ക്ക് എത്റാഞ്ഞ് പേശത്തം അവനപ്പെറ്റി കെട്ടവാക്ക് പേശത്തം ചെയ്ഞ്ഞാര്; അത്കൊണ്ട് അവന്റ ഉട്പൊടവയില് പൊടി തട്ടി കളഞ്ഞ് അവ്ങ്ങ്ക്ക് എത്റാഞ്ഞ് ഈണ പേശിയാൻ, “നിങ്ങ നയിച്ച് പിയ്യെ അത് എന്റ കുറ്റമില്ല; അത് നിങ്ങള കുറ്റമാണും; ഇന്നിത്തൊട്ട് നാന് എകൂതൻമാരില്ലാത്താള്കള താവ്ക്ക് പോന്റൻ.” 7പിന്ന പവ്‌ലോശ് അവങ്ങള വിട്ട് എകൂതനില്ലാത്തവനും ഇന്റെ തെയ്‌വനോയ്‌മ്പ് ഒള്ളവനം ആഞ്ഞ തീത്തൊശ് ഉശ്ത്തോശ്‌ന്റ വീട്ട്ക്ക് പിയ്യാൻ; അവന്റ വീട് എകൂതപള്ളിക്കി കിട്ടയാഞ്ഞ്ത്. 8എകൂതപള്ളിയിന്റ അതികാരിയാഞ്ഞ കിറ്‌ശ്പോശും അവന്റ വീട്ടീല് ഒള്ള ഒക്കളം കർത്താവീല് നമ്പിയാര്; കൊരിന്തിയിലൊള്ള ഒരിന്നാള്കള് പവ്‌ലോശ് പേശിയ തെയ്‌വവയനം കേക്കത്തം അത് നമ്പത്തം തെയ്‌വകുളി കെയ്യേക്കത്തം ചെയ്ഞ്ഞാര്.
9രായ് ഒര ക്‌നാവീല് കർത്താവ് പവ്‌ലോശോട പേശിയാര്, “നിയ്യ് പേടിക്കേറ് നെല്ലശേതി പേശണം; പേശാണ്ടിയിര്ക്കേറ്ത്; 10എന്തനിന്റെ നാന് നിന്റ കൂട്ടത്തൊണ്ട്; ഒരത്തനം നിന്ന ഒന്റും ചെയ്യ്ത്ത്‌ല; ഈ പട്ടണത്തീല് ഒരിന്നാള്കള് എക്കൊണ്ട്.” 11ആണ പവ്‌ലോശ് ഒര വെര്ശമം ആറ് മാശമം കൊരിന്തിയില് കുടിയിരക്കത്തം തെയ്‌വവയനം പടിപ്പിക്കിത്തം ചെയ്ഞ്ഞാൻ.
12കെല്ലിയോൻ അകായില നാട്‌വായി ആഞ്ഞ് വായന്റപ്പൻ എകൂതൻമാര് പവ്‌ലോശ്ക്ക് എത്റാഞ്ഞ് ഒര മനശോട കൂട്ടം കെട്ടി പവ്‌ലോശ്‌ന കച്ചേരിക്കി എട്ത്ത് പിയ്യ്, 13“ഈ മന്ശൻ നായപ്റ്മാണത്ത്ക്ക് എത്റാഞ്ഞ് തെയ്‌വത്ത്ന കുമ്പ്ട്‌വാനിക്കി ആള്കള ചോട്ടന്റാൻ” ഇന്റ് പേശിയാൻ.
14പവ്‌ലോശ് പിര്പ്പ്ത്തിയിട്‌വാനിക്കി പാത്തപ്പൻ കെല്ലിയോൻ ഈണ പേശിയാൻ, “എകൂതൻമാരേ, എന്തനീങ്കിലും നായം ഇല്ലാത്തതോ വെലി കുറ്റമോ ആണിങ്ങി നിങ്ങ പേശന്റത് നാന് കേപ്പ്നാഞ്ഞ്ത്. 15ഇന്റെ ഇത് ചെല വാക്ക്കളയം പേര്കളയം നിങ്ങളത്തിന്ന നായപ്റ്മാണത്ത്നയും പെറ്റിയാഞ്ഞ്ത്കൊണ്ട് നിങ്ങ തിന്ന പാരൻ; നാന് ഇതീല് നായം പേശ്‌വാനിക്കി വെന്റ്‌ല” 16ഈണ പേശി അവൻ അവങ്ങള കച്ചേരിയില് നെന്റ് അവങ്ങള പൊറത്ത് പേശിവിടത്തം ചെയ്ഞ്ഞാൻ. 17അത്കെയിഞ്ഞ് അവങ്ങ ഒക്കളംകൂടി എകൂതപള്ളിയിന്റ അതികാരിയാഞ്ഞ ശൊശ്ത്തനോശ്‌ന പിടിച്ച് കച്ചേരീന്റ മൊകത്തിട്ട് അടിച്ചാര്; ഇന്റെ കെല്ലിയോൻ അത്ക്ക് ഒന്റും ചെയ്ഞ്ഞ്‌ല.
പവ്‌ലോശ് ശുറിയയിലൊള്ള അന്തിയോക്കിക്കി തിരിച്ച് വെന്റാൻ
18പവ്‌ലോശ് ഒരിന്നകാലം അവട നമ്പ്കാറ കൂട്ടത്ത് കുടിയിരന്നാൻ; പിന്ന അവൻ അവങ്ങള വിട്ട്, കപ്പലേറി പ്റ്ശ്ക്കില്ലീന്റയും അക്കില്ലാവ്ന്റയും കൂട്ടത്ത് ശുറിയിക്കി പിയ്യാൻ; കെങ്കറവിട്ട് (കൊരിന്തി നാട്ടീലൊള്ള കപ്പല് നെർത്തിയിടന്റ ഒര പട്ടണം ആണും കെങ്കറ) പോന്റത്ക്ക് മൊകത്ത് അവൻ #18:18 ഒരത്തൻ തെയ്‌വത്ത്ന്റ മൊകത്ത് എടത്ത തീരമാനം ചെയ്ഞ്ഞാൻ ഇന്റൊള്ളത്ക്ക് അടയാളമാഞ്ഞ് എകൂതൻമാര് ചെയ്യന്റ ഒര ആശാരമാണും തലമൊട്ടയടിക്കന്റത് തെയ്‌വത്തോട പേശിവെച്ച വാക്ക്‌പേല തിന്ന തലയെറക്കിയാൻ. 19എപശോശില് എത്തിയിപ്പൻ പ്റ്ശ്ക്കില്ലയിനയും അക്കില്ലാവ്നയും അവട വിട്ട് പവ്‌ലോശ് അവടയൊള്ള എകൂതപള്ളിയില് പിയ്യ് എകൂതൻമാരോട പയമയിട്ടാൻ. 20ഇത്ത്റി തെവശം കൂടി അവട കുടിയിരപ്പാനിക്കി എപശോശില ആള്കള് പവ്‌ലോശോട പേശിയാര്; ഇന്റെ അവൻ അത് ശമ്മ്തിച്ച്‌ല.
21“തെയ്‌വം ശമ്മ്തിച്ചേ നാന് പിന്നയം വെര്‌വിൻ” ഇന്റ് പേശി അക്കില്ലാവ്നയും പ്റ്ശ്ക്കില്ലയിനയും അവട വിട്ട് പവ്‌ലോശ് എപശോശ്ക്ക് പിയ്യാൻ.
22അവൻ കയ്ശരിയില് വന്ത്കെയിഞ്ഞ് എര്ശലേമില് പിയ്യ് അവടത്തി പള്ളിയില് ഒള്ള ആള്കളോട ശേതി കേട്ട് അന്തിയോക്കിക്കി പിയ്യാൻ. 23പിന്ന അവട ഇത്ത്റിക്കാലം കുടിയിര്ന്ന് കെയിഞ്ഞ് കെലാത്തിയ പ്റ്ക്കിയ ഇന്റ് പേശന്റ താവ്കളീല് ഒക്ക നടന്ന് നമ്പ്കാറ നമ്പീല് ഒറപ്പിക്കത്തം ചെയ്ഞ്ഞാൻ.
അപ്പല്ലോശ് കൊരിന്തീലും എപശോശിലം
24ആ ശമയത്ത് അലശാന്ത്റിയക്കാറനാഞ്ഞ അപ്പല്ലോശിന്റ് പേശന്റ എകൂതൻ എപശോശില് എത്തിയാൻ; നെല്ലത്പേല പേശ്പയമ ഇട്‌വാനിക്കി തിക്കൊള്ളവനം തെയ്‌വവയനത്ത്നപ്പെറ്റി നെല്ല തിക്കൊള്ളവനം ആഞ്ഞ്ത് അവൻ. 25കർത്താവ്ന്റ വെയ്യ്നപ്പെറ്റി നെല്ലപുത്തി കിട്ടീവന്‌മാണും അവൻ ഏശുവ്നപ്പെറ്റി നെല്ല ഉശ്റോട കൂടി പടിപ്പിക്കിന്റവനം ആഞ്ഞ്ത്; ഇന്റെ തെയ്‌വകുളിയില് ഓകന്നാന്റ തെയ്‌വകുളീനപ്പെറ്റി മാട്ട്ക്ക്മേ തിക്കൊണ്ടാഞ്ഞൊള്ള്. 26അവൻ എകൂതപള്ളിയില് തക്‌രിയത്തോട പേശ്‌വാനിക്കി തൊടങ്ങിയാൻ; ഇത് കണ്ട് അക്കില്ലാവും പ്റ്ശ്ക്കില്ലയും അവന വീട്ടീല് കൂട്ടി എട്ത്ത് പിയ്യ് തെയ്‌വത്ത്ന്റ വെയ്യ്നപ്പെറ്റി അവന്ക്ക് കൊള്ള തിട്ടത്തീല് പേശി കൊടത്താര്. 27അപ്പല്ലോശ് അകായിക്കി പോവാനിക്കി നെനച്ച് കൂട്ടിയാൻ; അപ്പിനിക്കി എപശോശില നമ്പ്കാറ് അവന്ക്ക് ഒതവി ചെയ്യ്‌വാനിക്കി വേണ്ടി അകായില നമ്പ്കാറ് അവന കെയ്യേക്കണമിന്റ് എയ്‌ത്ത് എയ്‌തിയാര്; അവൻ അവട എത്തീത് തെയ്‌വ കിറ്പയില് നമ്പ്കാറാഞ്ഞ ആള്കള്ക്ക് നെല്ല ഒതവിയാഞ്ഞാൻ. 28ഏശു തിന്നയാണും കിര്ശ്തുവിന്റ് അപ്പല്ലോശ് എകൂതൻമാരോട തർക്കം നടത്തി തെയ്‌വവയനത്തീല് നെന്റ് തെളിവ് കൊട്ത്ത് ആള്കള മൊകത്ത് വെച്ച് അവങ്ങള തോപ്പിച്ചാൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in