YouVersion Logo
Search Icon

അപ്പൊശ്തലൻമാര തെയ്‌വവേലകള് 19

19
പവ്‌ലോശ് എപശോശില്
1അപ്പല്ലോശ് കൊരിന്തീല് ആഞ്ഞപ്പൻ പവ്‌ലോശ് ഉള്ളീല് ഒള്ള നാട്കളീല് ഒക്ക പിയ്യ് എപശോശില് എത്തി അവട ചെല തെയ്‌വനമ്പ്കാറ കണ്ടാൻ. 2“നിങ്ങ നമ്പ്കാറാഞ്ഞപ്പൻ നിങ്ങ്ക്ക് തെയ്‌വത്ത്ന്റ ഉശ്റ് കിട്ടീതാ?” ഇന്റ് അവൻ അവങ്ങളോട കേട്ടാൻ.
അപ്പിനിക്കി അവങ്ങ പേശിയാര്, “ഇല്ല, തെയ്‌വത്ത്ന്റ ഉശ്റ് ഒണ്ട് ഇന്റ് പോലും എങ്ങ്ക്ക് തിക്ക്‌ലാഞ്ഞ്ത്.”
3“പിന്ന നിങ്ങ ഏത് തെയ്‌വകുളിയാണം കെയ്യേറ്റത്?” ഇന്റ് പവ്‌ലോശ് കേട്ടാൻ.
“ഓകന്നാന്റ കുളി” ഇന്റ് അവങ്ങ തിരിച്ച് പേശിയാര്.
4അത്ക്ക് പവ്‌ലോശ്, “തെറ്റ്കുറ്റത്തീല് നെന്റ് തിരിഞ്ഞ് വെന്റ ആള്കളയാണും ഓകന്നാൻ തെയ്‌വകുളി കുളിപ്പിച്ച്ത്; അവന്റ പിറ്റ വെന്റവനാഞ്ഞ ഏശുവീല് നമ്പണമിന്റ് ഓകന്നാൻ ആള്കളോട പേശിയാൻ.”
5ഇത് കേട്ടപ്പൻ അവങ്ങ കർത്താവാഞ്ഞ ഏശുകിര്ശ്തുവ്ന്റ പേരില് തെയ്‌വകുളി കെയ്യേറ്റാര്. 6പവ്‌ലോശ് അവങ്ങള മീത കെയ് വെച്ചപ്പൻ തെയ്‌വത്ത്ന്റ ഉശ്റ് അവങ്ങള മീത വന്ത്ത്; അപ്പിനിക്കി അവങ്ങ തിക്ക്‌ലാത്ത വേറ പാശകളീല് പേശത്തം ഉത്ത്റ്‌വ് പേശത്തം ചെയ്ഞ്ഞാര്. 7ആ കയര് ഒക്കളംകൂടി പന്തറണ്ട് ആള്കള് ഒണ്ടാഞ്ഞ്ത്.
8പവ്‌ലോശ് എകൂതപള്ളിയില് പിയ്യ് തക്‌രിയത്തോട തെയ്‌വവയനം പേശി തെയ്‌വം വായന്റ ഒലകത്ത്നപ്പെറ്റി ഒള്ള കാരിയങ്ങള് അവ്ങ്ങ്ക്ക് തിട്ടപ്പെട്ത്ത്‌വാനിക്കിവേണ്ടി മൂന്റ് മാശം അവട കുടിയിരക്കത്തം ചെയ്ഞ്ഞാൻ. 9ഇന്റെ ചെല ആള്കള് അത് കേക്കാണ്ടി കർത്താവ്ന്റ വെയ്യ്നപ്പെറ്റി ഒക്കളയം മൊകത്ത് വെച്ച് ചാട്ടാത്ത കാരിയങ്ങള് പേശിയാര്; അത്കൊണ്ട് പവ്‌ലോശ് നമ്പ്കാറ കൂട്ടിയെട്ത്ത് പിയ്യ് തുറന്നോശ്‌ന്റ പടിപ്പ്താവീല് തെയ്‌വവയനം പേശി തിട്ടമാക്കികൊടക്കത്തം ചെയ്ഞ്ഞാൻ. 10ഈണതിന്ന റണ്ട് വെര്ശമം ചെയ്ഞ്ഞത്കൊണ്ട് ഏശിയ താവീല് കുടിയിരന്ന ഒക്ക എകൂതൻമാരും എകൂതൻമാര് ഇല്ലാത്ത കൂട്ടറും കർത്താവ്ന്റ വയനം കേപ്പാനിക്കി എടവന്ത്ത്.
ശ്കേവാവ്ന്റ കയ്യൻമാര്
11ഒരത്തന്ക്കും ചെയ്യ്‌വാനിക്കി പെറ്റാത്ത അത്‌ശകങ്ങള് പവ്‌ലോശ്‌ന കൊണ്ട് തെയ്‌വം ചെയ്യിച്ച്ത്. 12അത്കൊണ്ട് പവ്‌ലോശ് ഇട്ട്‌ര്ന്ന തുണ്ട് വേട്ടിയും കുറിയൻവേട്ടിയും എട്ത്ത് വന്ത് ചീക്ക്കാറ മീത ഇട്ടപ്പൻ ചീക്ക്കാറ് ശൊകമാകത്തം ഇച്ചരാതികള് പിടിച്ച ആള്കള തേകത്തീനെന്റ് പൂതം വിട്ട് പോകത്തം ചെയ്ഞ്ഞത്. 13നാടൊക്ക ചിറ്റി നടന്ന് ഇച്ചരാതികള മാറ്റി വിടന്റ എകൂതൻമാരാഞ്ഞ മന്തറംകെട്ടന്റ ആള്കള്, “പവ്‌ലോശ് പേശന്റ ആ ഏശുവ്ന്റ പേരില് നാന് നിങ്ങളോട പേശന്റൻ ഇവങ്ങള വിട്ട്പോ” ഇന്റ് പേശി ഏശു കർത്താവ്ന്റ പേരില് ഇച്ചരാതികള പൊറത്താക്ക്‌വാനിക്കി തൊടങ്ങിയാര്. 14ശ്കേവ ഇന്റ് പേശന്റ എകൂതാ മകാപുരോകിതന്റ ഏയ് കയ്യൻമാരാണും ഈണ ചെയ്ഞ്ഞത്.
15ഇന്റെ പൂതം അവങ്ങളോട, “ഏശുവ്ന എക്ക് തിക്കൊണ്ട്; പവ്‌ലോശ്‌നയും എക്ക് തിക്കൊണ്ട്; ഇന്റെ നിയ്യ് ഏവനാണും?” ഇന്റ് കേട്ടാൻ.
16പൂതം പിടിച്ച മന്ശൻ അവങ്ങള മീത പച്ചിവീന്ന് അവങ്ങള തോപ്പിച്ചത് കൊണ്ട് തേകത്തൊക്ക വെര്ത്തമാഞ്ഞ് തുണ്ടക്കണ്ടിയോട ആ വീട്ടീനെന്റ് അവങ്ങ തിട്ക്ക്ന ഓടിപ്പിയ്യാര്. 17എപശോശില് കുടിയിരന്ന ഒക്ക എകൂതൻമാരും എകൂതൻമാരില്ലാത്ത ആള്കളും ഈ ശേതി കേട്ടപ്പൻ പേടിച്ച് പിയ്യാര്; ഏശു കർത്താവ്ന്റ പേര്ന ഒരിന്നാള്കള് മകിമപ്പെട്ത്തിയാര്. 18തെയ്‌വത്ത്ന നമ്പിയ പല ആള്കളും വന്ത് അവങ്ങ ചെയ്ഞ്ഞ തെറ്റ്കുറ്റം ഒക്കളയം മൊകത്ത് വെച്ച് പേശിയാര്. 19മന്തറംകെട്ടന്റ കൊള്ള ആള്കള് അവങ്ങള പുത്തകം എട്ത്ത് വന്ത് ഒക്കളയം നെട്‌വീല് ഇട്ട് അത് ചുട്ട് കളഞ്ഞാര്; അത്‌ന്റ വെല കണക്കാക്കി പാത്തപ്പൻ അമ്പത് ആയരം വെള്ളി ഉറവായ് ആഞ്ഞ്ത്. 20ഈണ തെയ്‌വത്ത്ന്റ വയനം ശക്ക്തിയോട പരക്കത്തം കൊള്ള ആള്കള് കർത്താവീല് നമ്പത്തം ചെയ്ഞ്ഞാര്.
എപശോശില എകള
21ഇത്കെയിഞ്ഞ് പവ്‌ലോശ് മക്കതോനിയിലും അകായിലും കടന്ന് എര്ശലേമ്ക്ക് പോണമിന്റും അവട പിയ്‌ക്കെയിഞ്ഞ് റോമ പട്ടണമം കാണണമിന്റും അവൻ മനശീല് നെനച്ചാൻ. 22അവന പെര്കാരിക്കിന്റ ആള്കളാഞ്ഞ തിമ്ത്തിയോശ്‌നയും എര്ശ്ത്തോശ്‌നയും മക്കതോനിയില് വിട്ട് അവൻ ഇത്ത്റി നാളക്കി ഏശിയ താവീല് ഇര്ന്നാൻ. 23കർത്താവ് കാട്ടി തന്ത വെയ്യ്നപ്പെറ്റി അക്കാലത്ത് ഒര വെലീ എകള എപശോശിലൊണ്ടാഞ്ഞ്ത്. 24അവട അറത്തമീശ് തേവീന്റ ചാമിമടത്ത്ന്റ ഉര്‌വം വെള്ളിയിട്ട് ഒണ്ടാക്കന്റ തെമത്ത്റിയോശ് ഇന്റ് പേരൊള്ള ഒര കൊല്ലൻ ഒണ്ടാഞ്ഞ്ത്; ആ വേല എട്ത്ത്‌വന്ത ഒക്ക വേലക്കാറ്ക്കും കൊള്ള ഉറവായ് കിട്ടന്റ വേല ആഞ്ഞ്ത് അത്. 25അവൻ അവങ്ങളയം ആ വേല എട്ത്ത്‌വന്ത കയരയം വിളിച്ച് കൂട്ടി ഈണ പേശിയാൻ, “കയരേ, നമ്മ നമ്മള ഉറവായ്‌ക്ക് ഒള്ള വേലയാണും എടക്കന്റതിന്റ് നിങ്ങ്ക്ക് തിക്കൊള്ളതില്ലയാ? 26പവ്‌ലോശ് ഇന്റ് പേശന്റ ഇവൻ പേശന്റത് നിങ്ങ കാണത്തം കേക്കത്തം ചെയ്ഞ്ഞ്‌ലിയാ? അവൻ പേശന്റാൻ മന്ശൻമാര് ഒണ്ടാക്കന്റ തേവൻമാര് തേവൻമാരില്ല; ആണ അവൻ എപശോശില് മാട്ട്ക്ക്മില്ല ഏശിയ താവീലൊള്ള ഒക്ക ആള്കളയം പേശിത്തിര്ത്തിയാൻ. 27അത്കൊണ്ട് നമ്മള വേല ഇല്ലാണ്ടിയാഞ്ഞ് പോകും; അത്‌മാട്ട്ക്ക്മില്ല അർത്തമീശ് തേവീന്റ ചാമിമടത്ത്ക്കും വെലയില്ലാണ്ടിയാകും; ഏശിയിലും ഒലകം പൂര കുമ്പ്ട്ട് വെന്റ അറത്തമീശ് തേവീന്റ പേരും പെര്മയും നയിച്ച്കെട്ട് പോകത്തം ചെയ്യും” ഇന്റ് പേശിയാൻ.
28ഇത് കേട്ടപ്പൻ ആള്കള്ക്ക്, “ചെനം വന്ത് എപശോശില അർത്തമീശ് തേവീന്റ പേര്ക്ക് മകിമയൊണ്ടാക്‌ട്ട്” ഇന്റ് ആറ്ത്ത് വിളിച്ചാര്. 29ആണ ആ നാട് പൂര പയങ്കര എകളയാഞ്ഞ്ത്; അവങ്ങ പവ്‌ലോശ്‌ന്റ പിറ്റ വന്ത കെയാശ്, അരിശ്തർകോശ് ഇന്റ് പേശന്റ മക്കതോനിക്കാറ പിടിച്ച് ആള്കള് കൂട്ടംകെട്ടന്റ താവ്ക്ക് എട്ത്ത് പിയ്യാര്. 30പവ്‌ലോശ് ആള്കള നെട്വ്ക്ക് പോവാൻ പാത്തപ്പൻ നമ്പ്കാറ് അവന വിട്ട്‌ല. 31ഏശിയ താവീല നാട്‌വായികള് പവ്‌ലോശ്‌ന്റ കൂട്ട് ആഞ്ഞത്കൊണ്ട് അവൻ ആള്കള് കൂട്ടംകെട്ടന്റ താവ്ക്ക് പോകേറ്തിന്റ് ആള വിട്ട് ശേതി പേശിയാര്. 32അവട വന്ത്കൂടിയ ആള്കള നെട്വ്ക്ക് എകള ഒണ്ടാഞ്ഞ്ത്; എന്തനക്കാണും അവങ്ങ അവട വന്തതിന്റ് അവ്ങ്ങ്ക്ക് തിക്ക്‌ലാത്തത് കൊണ്ട് ചെലാള്കള് ഒരശീരിയിലും വേറ ആള്കള് വേറ ശീരിയിലും വിളിച്ച് കൂകിയാര്. 33ആ എകള നെർത്ത്‌വാനിക്കി വേണ്ടി അലശാണ്ടറ് ഇന്റ് പേശന്റ ആള എകൂതൻമാര് മൊകത്തിക്കി ഉന്തിത്തള്ളി വിട്ടാര്. അവൻ മൊകത്ത് വന്ത് കെയ്‌കാട്ടി ആള്കളോട അനങ്ങാണ്ടിയിരപ്പാനിക്കി പേശിയാൻ. 34ഇന്റെ അവൻ എകൂതനിന്റ് തിക്കൊണ്ടാഞ്ഞപ്പൻ, “എപശോശ്കാറ അറത്തമീശ് തേവീന്റ പേര്ക്ക് മകിമയൊണ്ടാകട്ടൻ” ഇന്റ് അവങ്ങ ആറത്താര്; ഇയ്യ അരവം റണ്ട് മണിക്കൂറൊണ്ടാഞ്ഞ്ത്.
35പിന്ന എപശോശില പട്ടണ കാണിക്കാറൻ ആള്കളോട മെല്ല ഇരപ്പാനിക്കി വെലക്കിയാൻ, “എപ്പിയെശിക്കാറേ, അർത്തമീശ് തേവീന്റ ചാമിമടത്ത്നയം മാനത്തീനെന്റ് കിള്ളാൻവീന്ന അവള ഉര്‌വ്ത്ത്നയം പാക്കന്റത് എപശോശ്കാറാണ്‌മിന്റ് ഏവന്ക്കാണും തിക്ക്‌ലാത്തത്? 36ഒരത്തന്ക്കും ഈ കാരിയത്ത്ക്ക് എത്റാഞ്ഞ് നെപ്പാനിക്കി പെറ്റ്ത്ത്‌ല; അത്കൊണ്ട് നിങ്ങ മെല്ലിരവൻ; മിംപുത്തിയില്ലാണ്ടി ഒന്റും കാട്ടേറ്. 37നിങ്ങ പിടിച്ചെട്ത്ത് വന്ത ഇവങ്ങ ശാമിമടത്തീല് നെന്റ് കട്ട് എടക്കന്റ ആള്കളോ നമ്മള തേവിക്കി എത്റാഞ്ഞ് കെട്ടവാക്ക്കള് പേശന്റ ആള്കളോ ഇല്ല. 38നമ്മ്ക്ക് നേമം പാക്കന്റ കച്ചേരിയും നായംനടത്തന്റ ആള്കളും ഒണ്ട്; തെമത്ത്റിയോശ്ക്കും അവന്റ കൂട്ടത്ത് വേലയെടക്കന്റ ആള്കള്ക്കും എന്തനീങ്കിലും പരാതി ഒണ്ടങ്ങി അവട വന്ത് പേശട്ടൻ. 39ഇതീക്കായും എന്തനീങ്കിലും ഒണ്ടങ്ങി അത് വെലിയാള്കള് കൂട്ടംകെട്ടന്റ കൂട്ടത്തീല് തീറ്ത്ത് കളയണം. 40ഇന്റത്തിചണ്ടക്കി ഒര കാറണമം ഇല്ലാഞ്ഞ്ത്; അത്കൊണ്ട് നമ്മള കുറ്റക്കാറാക്ക്‌വാൻ വെലിയാള്കള് പാപ്പ്റ്; കൂട്ടം കെട്ടി നമ്മ അരവം ഒണ്ടാക്കീത് കൊണ്ട് തിരിച്ച് പേശ്‌വാനിക്കി ഒന്റുമില്ല.” 41ഈണ പേശിക്കെയിഞ്ഞ് അവൻ ആള്കളയൊക്ക പേശിവിട്ടാൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in