എപേശിയര് 6
6
തായ് തന്തേരും മക്കളും
1മക്കളേ, നിങ്കെ തായ് തന്തേരുകാട് ചൊല്ലെ കരുത്താവിൽ കോക്കോണും; ഇകനെ ചെയ്യിനത് നായമും താൻ. 2“നിനക്ക് നൽമെ ഒണ്ടാകേക്കും പൂമിനാട്ടിൽ നീ കനേം വരിയം ഉശിരോടെ പിശയ്‌ക്കേക്കും 3നിൻ തായ് തന്തേരെ മാനിച്ചോകോണും” ഒണ്ണത് വാക്കാരെ തന്തെ മുതെ കൽപ്പനതാൻ.
4തന്തേരുകാടേ, നിങ്കെ മക്കാക്ക് കൂശു വരിളെ കാരിയമെ ചെയ്‌വാനില്ലെ; അത്തുക്ക് പകറമാ അവറളെ കരുത്താവ് ആശിക്കിനെ നിലമേൽ ചിട്ടപ്പടീക്കും ഉവതേശത്തിലും വളത്തി കുടക്കോണും.
പണ്ണക്കാറാളും എശമാൻമാരുകാടും
5പണ്ണക്കാറാളേ, നിങ്കെ കിരിശ്ത്തുവെ പാലിക്കിനവോലെ ഉലകത്തിൽ നിങ്കാക്കൊള്ളെ എശമാനൻമാരുകാടെ ബൊകുമാനത്തോടേം പേടിയോടേം കളങ്കം നാത്തെ മനശോടേം പാലിക്കോണും. 6എശമാനൻമാരു പിരിയം കിടയ്‌ക്കിളത്തുക്കുചൂട്ടി അവറളെ കാണ നേരം മട്ടും വേലേ ചെയ്യാതെ, കിരിശ്ത്തു പണ്ണക്കാറാവോലെ നല്ലെ മനശീൽ തെയ്‌വത്തുക്കൊള്ളെ ആശവോലെ ചെയ്യിൻ. 7പണ്ണക്കാറനൊണ്ണാലും പണ്ണക്കാറനല്ലേലും അവനവൻ ചെയ്യിനെ നല്ലതുകാട്ടുക്ക് കരുത്താവിൽ നുൺ നൽമെ കിടയ്‌ക്കുമൊൺ അറിഞ്ച് 8മനിശനുക്ക് ഒണ്ണവോലെ വേലേ ചെയ്യാതെ കരുത്താവുക്ക് ഒണ്ണവോലെ നല്ലെ മനശോടെ വേലേ ചെയ്യോണും. 9എശമാനൻമാരേ, ഇതുവോലെയേ നിങ്കെ പണ്ണക്കാറാകാലും ചെയ്യവേണ്ടെ കാരിയമെ ചെയ്യോണും. നിങ്കാക്കും നിങ്കെ പണ്ണക്കാറാക്കും ഒരേ എശമാനൻ മേലോകത്തിൽ ഒളെള; അവൻ മുകറെ നോക്കാതെ എല്ലാരാം നായമിടിനനാലെ അവറളെ പേടിയ്‌ക്കെ വയ്‌ക്കിനെ വാക്കുകാടെ വുട്ടൊറിയോണും.
തെയ്‌വത്തിലെ ആയുതം
10കടശീക്ക് ഏൻ ചൊന്നത് എന്തനേത്തൊണ്ണാ കരുത്താവിലെ ചക്കതീൽ നിങ്കെ പിലപ്പടിൻ. അവൻ നിങ്കളെ അവനിലെ എപ്പേരുപ്പട്ടെ ചക്കിതീൽ പിലപ്പടുത്തട്ടെ. 11പിശാശ് കോളാരെ എതിരിട്ടു നിപ്പേക്ക് ചക്കിതി ഒള്ളാ ആളത്തുക്ക് തെയ്‌വം തരിനെ എല്ലാ ആയുതങ്കാടാം നിങ്കെ ഇട്ടോകോണും. 12എന്തുനാലയൊണ്ണാ നങ്കാക്ക് പോരാട്ടം ഇരുക്കിനത് മനിശനുക്ക് എതിരായില്ലെ. ഒണ്ണാ കാൺമ്പെ കൂടാത്തെ അതികാരത്തുക്ക് എതിരായും തിശകെട്ടെ ആത്തുമാവിലെ അതികാരീക്ക് എതിരായും ഇം ഇരുട്ടുലകത്തിലെ അതികാരീകാലും വാനത്തിൽ ഒള്ളെ തിശകെട്ടെ ആത്തുമാവിലെ കൂട്ടത്തുകാക്കും താൻ നങ്കാക്ക് പോരാട്ടമൊള്ളത്. 13അതുനാലെ കെട്ടെ നാൾ വരിനവോളെ ഇതുകാടെ എതിരിടുകേക്കും എല്ലാം ചെയ് ഓച്ചവേരായായ് നിപ്പേക്ക് ചക്കിതി ഒള്ളവേരാ ആളത്തുക്ക് തെയ്‌വത്തിലെ എല്ലാ ആയുതങ്കാടാം എടുത്തോനിൻ.
14ചത്തിയം എന്നെ അരപ്പട്ടെ അരേക്ക് ചുത്തുക്കും കെട്ടീം നീതി എന്നെ പടച്ചട്ടെ ഇട്ടും 15നിമതീലെ പുതുവൻ ചേതിയെ വുളിച്ച് ചൊൽകേക്ക് നിങ്കെ ഒരുക്കം എന്നെ ചെരുപ്പെ കാലുക്കു ഇട്ടും 16കുറുപ്പുനാത്തവൻ എയ് വുടുക്കിനെ തീ അമ്പുകാടെ കെടുത്ത് ഒറീകേക്ക് എല്ലാത്തുക്കും മീതെ ഒള്ളെ നമ്പിക്കെ എന്നെ പരിശെ പുടിച്ച് നില്ലിൻ. 17രച്ചെ ഒണ്ണെ പടത്തൊപ്പിയെ വച്ചും തെയ്‌വ വശനമൊണ്ണെ ആത്തുമാവിലെ വാളാം കയ്യിൽ എടുത്തോനിൻ. 18എപ്പണും എല്ലാ വായാത്തുകേലും എല്ലാ കെഞ്ചി കോക്കയിലും ഏതു നേരത്തിലും ആത്തുമാവിൽ വായാതിൻ. അകനെ ചെയ് മനശീൽ പിലപ്പട്ടും എല്ലാ തെയ്‌വ മക്കാക്കുചൂട്ടീം ചെയ്യിനെ വായാത്തുകേൽ അയന്തിരിൻ. 19തെയ്‌വത്തിലെ നല്ലെ ചേതീക്കുചൂട്ടി ചങ്കിലീൽ കെട്ടപ്പട്ട് കിരിശ്‌ത്തുവിലെ പതവിക്കാറനായെ ഏൻ അം നല്ലെ ചേതിയെ കുരവുടിനതുവോലെ പേടിനാതെ കുരവുടുകേക്കും 20ഏൻ എൻ വായെ തുറന്ത് നല്ലെ ചേതീലെ മറുമമെ ചൊൽവിളത്തുക്കൊള്ളെ വാക്കുകാട് കിടയ്‌ക്കിളത്തുക്കും എനക്കുചൂട്ടി വായാതോണും.
കടശി വണക്കം
21ഏൻ എകനെ ഇരുക്കിനതൊണ്ണെ എൻ കാരിയങ്കാടെ നിങ്കകാൽ ചൊൽവിളത്തുക്ക് തുകിക്കോശെ നിങ്കകാക്ക് കടത്തിവുടുക്കിനെ. അവൻ നങ്കാക്ക് പിരിയമാനെ തമ്പീം കരുത്താവിലെ വേലേൽ നേരുമയാനവനും ഒൺ തിക്കിനൊള്ളതാനെ? 22എങ്കെ എല്ലാരും എകനെ ഇരുക്കിനതൊൺ നിൻകാൽ ചൊൽകേക്കും നിങ്കാക്ക് അമയ്‌തിയെ തരുവേക്കും ചൂട്ടിതാൻ ഏൻ അവനെ നിങ്കകാക്ക് കടത്തി വുട്ടിരുക്കിനത്. 23തകപ്പനായെ തെയ്‌വമും കരുത്താവാനെ ഏശുകിരിശ്ത്തുവും നമ്പിക്കെ ഒള്ളെ നിങ്കാക്ക് എല്ലാരുക്കും നിമതീം നമ്പിക്കയോടയൊള്ളെ ആത്തിരമാം തരട്ടെ. 24നങ്കെ കരുത്താവാനെ ഏശുകിരിശ്ത്തുവെ നാശമാകാത്തെ ആത്തിരത്തോടെ വച്ചിരുക്കിനെ എല്ലാരുകാലും ഇരക്കം ഇരുക്കട്ടെ.
Currently Selected:
എപേശിയര് 6: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)