എപേശിയര് 4
4
നമ്പിക്കക്കാറാ എല്ലാം ഏശുകിരിശ്ത്തുവിൽ ഒരു ഉടമ്പായിരുക്കും
1അതുനാലെ കരുത്താവിലെ വേലനാലെ തടവിലായെ ഏൻ നിങ്കകാൽ പുത്തീ ചൊന്നത് എകനയൊണ്ണാ നിങ്കളെ വുളിച്ചിരുക്കിനെ വുളീക്ക് ഓയ്‌ക്കമായ് പിശേൻ. 2എപ്പേരുപ്പട്ടെ അടക്കത്തിലും ഒതുക്കത്തിലും പൊറുപ്പോടെ ഇരുന്ത് ആത്തിരത്തോടെ അക്കുമിക്കും മന്നിച്ച് നടേനിൻ. 3നിങ്കളെ മൊത്തമാക്കിനെ നിമതീൽ ആത്തുമാവിലെ ഒത്തുമെ നിലെ നുറുത്തുകേക്ക് ഉശാരെ കാട്ടോണും. 4തെയ്‌വം നിങ്കളെ വുളിച്ചവോളെ ഒരേയൊരു ആശേക്കുചൂട്ടി താൻ വുളിച്ചത്; അതേവോലെ ഉടമ്പ് ഒണ്ണ്, ആത്തുമാവ് ഒണ്ണ്, 5കരുത്താവ് ഒരയാ, നമ്പിക്കെ ഒണ്ണ്, രാട്ടിപിരാട്ടുകെ ഒണ്ണ്, 6എല്ലാരുക്കും തെയ്‌വമും തകപ്പനുമാനവൻ ഒണ്ണ്. അവൻ എല്ലാരുക്കും മീതേയും എല്ലാരേത്തിലും എല്ലാര് കൂട്ടത്തിലും പിശയ്‌ക്കിനെ.
7ഒണ്ണാ നങ്കളിൽ ഒവ്വൊരാക്കും കിരിശ്‌ത്തുവിലെ എണ്ണി തിട്ടപ്പടുത്തുകേക്ക് കൂടാത്തെ ചൊത്ത് ചുമുത്തിരത്തിലെ അളവുക്ക് ഒത്തവോലെ ഇരക്കം കിടച്ച് ഇരുക്കിനെ. 8അതുനാലെ താൻ തെയ്‌വ വശനത്തിൽ,
“അവൻ മേലോകത്തുക്ക് ഓറി പോയവോളെ തടവുകാറാളെ കൂട്ടി കൊണ്ടോകയും മനിശനുക്ക് താനമെ കൊടുക്കേം ചെയ്യെ”
ഒൺ എളുതി വച്ചിരുക്കിനത്.
9അവൻ മീത്തുക്ക് ഓറിപ്പോയെ ഒണ്ണത്തിലെ പൊരുൾ എന്തൊണ്ണാ അവൻ മുതെ പൂമീക്ക് അടിവരേക്ക് പോയെ ഒൺതാനേ? 10അതുനാലെ കീശുക്ക് ഉറയ്‌ങ്കാളേ താൻ ബൂറാ നുറയ്‌ക്കിളത്തുക്കുചൂട്ടി തെയ്‌വ ലോകത്തുക്കും മീതേ ഓറി പോയത്. 11അതുനാലെ അവൻ ചിലരളെ അപ്പോശ്‌ത്തലരുകാടായും ചിലരളെ പലകപ്പാട്ടുകാറായായും ചിലവേരാളെ നല്ലെ ചേതിയെ വുളിച്ച് ചൊൽനവേരായായും ചിലരളെ ഇടയരുകാടായും#4:11 ഇടയര് ശവേ നോയ്‌ക്കി നടത്തിനവേരാളതാൻ ഇടയര് ഒൺ വുളിക്കിനത്. ചിലവേരാളെ വശനമെ പടിയ്‌ക്കെ വയ്‌ക്കിനവേരാളായും നീമിച്ചിരുക്കിനെ. 12തെയ്‌വ മക്കളെ തെയ്‌വ വേലെ ചെയ്‌വച്ചൂട്ടി ഒരുക്കുകേം അത്തിൽ കിരിശ്‌ത്തുവിലെ ഉടമ്പാനെ ശവേ ആത്തുമീയമായി ഉറപ്പാക്കുവേക്കും താൻ ചേരളെ നീമിച്ചിരുക്കിനത്. 13അന്നേരം നങ്കെ എല്ലാരും തെയ്‌വ മകനിൽ ഒള്ളെ നമ്പിക്കേലും പിന്നെ അറിവിലും മൊത്തമാ ചേന്ത് കിരിശ്‌ത്തുവോലെ തികഞ്ചവേരാളും നികന്തവേരാളുമാകും. 14നങ്കെ ഇനി കുഞ്ചിക്കാടുവോലെ പിശപ്പാനില്ലെ. തങ്കളേ ഒണ്ടായ്‌ക്കി എടുക്കിനെ കോളാരിലും മാനടവനെ വഞ്ചനവലക്കാരമെ ചെയ്യിനവേരാ ചൊന്നെ ഉവതേശമെ കേട്ട് അങ്കോട്ടുക്കുമിങ്കോട്ടുക്കും കാത്തിൽ ഉലേനെ ആളുകെ ആവാനില്ലെ. 15അത്തുക്ക് പകറം ആത്തിരത്തിലെ ചത്തിയമെ പാലിച്ച് തലയാനെ കിരിശ്‌ത്തുവോലെ എല്ലാത്തിലും നങ്കെ വളറുകേക്ക് ഇടയാകും. 16അവൻ നങ്കളെ നടത്തിനനാലെ അവൻ ഉടമ്പിൽ ചേന്ത് വരിനെ തെയ്‌വ മക്കളാനവേരാ മൊത്തമാ കൂടി ഒവ്വൊരാളും ഒവ്വൊരാക്കും തകുന്തെ ഉതവിയെ ചെയ്യിനെ; അകനെ ഒവ്വൊരു പാകമും അതതുകാട് വേലെ നന്തി ഒവ്വൊരാക്കും ആത്തിരത്തോടെ ചെയ്യാ ഉടമ്പ് ബൂറാ വളറുകേക്കും പിലപ്പടുകേക്കുമാകും.
കിരിശ്ത്തുവിൽ പുതുവൻ പിശപ്പ്
17അതുനാലെ ഏശുവെ നമ്പാത്തെ എകൂതരല്ലാത്തവേരാ ഉടവുറാത്തുക്ക് തേവനാത്തെ ചിന്തനേൽ നടക്കിനവോലെ നിങ്കെ ഇനി നടപ്പാനില്ലെ ഒൺ കരുത്താവു ശാച്ചിയായ് ഏൻ നിങ്കകാൽ താക്കലെ തരിനെ. 18എന്തൊണ്ണാ അവറെ മനശ് ഇരുട്ടായ് ഇതയം കടിനപ്പട്ട് അറിവുനാത്തവേരാളായ് തെയ്‌വത്തിലെ ഉശിരുക്ക് പങ്ക് നാത്തവേരായായിരുക്കിനെ. 19അവറെ വെക്കം മാനം നാത്തവേരാളായ് തൂതനുക്ക് തിശകെട്ടെ നടപ്പിൽ ഉടവുറളമേ കൊടുത്തിരുക്കിനതുനാലെ അവറെ ബൂറാ നാശത്തിൽ നടന്തുകിട്ടേ ഇരുക്കിനെ.
20ഒണ്ണാ നിങ്കെ കിരിശ്‌ത്തുവെചൊല്ലി ഇകനെ നാത്തെ പടിച്ചിരുക്കിനത്. 21ഏശുവേത്തിൽ ചത്തിയം ഒള്ളവോലെ ഉറപ്പാ നിങ്കെ അവനെ ചൊല്ലി കോക്കുകേം അവൻ നിങ്കളെ പടിയ്‌ക്കെ വയ്‌ക്കുകേം ചെയ്യെ. 22നിങ്കളെ ചതിവെ ചെയ് മോശമാനെ ആശേ തന്ത് നാശമായ്‌ക്കി വന്തെ പശേ പുത്തികാടാം പശേ പിശപ്പാം വീയ് ഒറിയോണും. 23അകനെ തെയ്‌വ ആത്തുമാവ് നിങ്കെ മനശെ പുതുവനാക്കട്ടെ. 24നേരാനെ നേരുമയിലും ചുത്തത്തിലും തെയ്‌വ ഉരുവത്തിൽ പടച്ചതാനെ പുതുവൻ മനിശനെ കയ്യേക്കോണും.
പുതുവൻ പിശപ്പിലെ ചട്ടമെട്ടം
25നങ്കെ എല്ലാരും ഒരു ഉടമ്പിലെ അവയവങ്കാടായനാലെ നരിയെ ചൊല്ലാതെ ഒവ്വൊരാളും അങ്കോട്ടുക്കും ഇങ്കോട്ടുക്കും ചത്തിയമെ കുരവുടോണും. 26നിങ്കാക്ക് കൂശു വന്താലും പാപമെ ചെയ്‌വാനില്ലെ. പെയ്‌ത് പോനത് വരേക്ക് കൂശെ വച്ചിരുപ്പാനില്ലെ. 27പിശാശുക്ക് ഇടമെ കൊടുപ്പാനില്ലെ. 28കളുക്കിനവൻ ഇനിയിരുന്ത് കളുപ്പാനില്ലെ; കറുമമടഞ്ചി നെരുങ്കിനവനുക്ക് ഉതവിയെ ചെയ്‌കേക്ക് നിങ്കെ കയ്യിൽ തേവയാനത് ഒണ്ടാളത്തുക്ക് ഉടയാ കയ്യിൽ നല്ലവേലേ ചെയ് ചമ്പാരിക്കോണും. 29നിങ്കെ വായിൽ നുൺ തിശനാത്തെ പേച്ച്‌വാത്തെ ഒണ്ണും വരുവാനില്ലെ; കോക്കിനവനുക്ക് ഇരക്കം കിടയ്‌ക്കിളെ നിലമേൽ അവറെ നമ്പിക്കെ വളത്തുകേക്കാനെ നല്ലെ വാക്കുകാടെ മട്ടും ചൊല്ലോണും. 30കടശിനാളിൽ നിങ്കളെ രച്ചിക്കും ഒണ്ണ് നിങ്കാക്ക് അടകാളമായ് തെയ്‌വം തന്തിരുക്കിനെ തെയ്‌വ ആത്തുമാവെ നിങ്കെ കവലപ്പടുത്തുവാനില്ലെ. 31എല്ലാ വുറോതമും കിരുക്കും കൂശും മോശമായ് ചൊന്നതാം നാത്തതെ ചൊല്ലി നടക്കിനെ ഏളെ പുത്തികാടും നിങ്കളെ വുട്ടു പോകട്ടെ. 32കിരിശ്ത്തുവിൽ തെയ്‌വം നിങ്കകാൽ പൊറുത്ത് ഇരുക്കിനതുവോലെ നിങ്കളും അക്കുമിക്കും ഇരക്കത്തിലും മനശലിവോടേം മന്നിക്കോണും.
Currently Selected:
എപേശിയര് 4: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)