അപ്പോശ്‌ത്തലര് തെയ്‌വ വേലെ 16
16
തിമോത്തിയാശ് പവുലോശും ശീലാശും കൂട്ടത്തിൽ പോനെ
1തിമോത്തിയോശ് ഒണ്ണെ ഒരു ശിശിയൻ പിശച്ചിരുന്തെ തെർവായ്‌ക്കും ലുശ്‌ത്തിറാവുക്കും പവുലോശ് പോയെ; കരുത്താവിൽ നമ്പിക്കെ വച്ച് വന്തെ എകൂതാ ചാതീലെ പെൺമ്പുള്ളെ മകൻതാൻ അവൻ; ഒണ്ണാ അവൻ തന്താര് ഒരു കിരീക്കുകാറൻ താൻ. 2ലുശ്‌ത്തിറാവിലും ഇക്കോനിയാവിലും നമ്പിക്കയാ ഇരുക്കിനെ എല്ലാരുക്കും പിരിയമൊള്ളാളും നല്ലവൻ ഒണ്ണെ പേരെടുത്താളും താൻ തിമോത്തിയോശ്. 3തിമോത്തിയോശെ ഉടയാ കൂട്ടത്തിൽ കൂട്ടി കൊണ്ടോകേക്ക് പവുലോശുക്ക് പിരിയമിരുന്തെ; അത്തുക്ക് തിമോത്തിയോശുക്ക് പരിച്ചേതനെ കൊടുത്തെ. എന്തൊണ്ണാ അവൻ തന്താര് ഒരു കിരീക്കുകാറൻ ഒൺ അങ്ക് ഇരുന്തെ എകൂതരുക്കെല്ലാം തിക്കിനൊള്ളനാലെ അവറളെ നിനച്ചുതാൻ പവുലോശ് അകനെ ചെയ്യത്. 4അവറെ പട്ടണത്തിലെല്ലാം പോയ് എരുശലേമിലെ അപ്പോശ്‌ത്തലരുകാടും മൂപ്പരുകാടും തീര്‌പ്പിട്ടെ ചട്ടമെ എല്ലാരും പാലിക്കോണും ഒൺ നമ്പിക്കയാനവേരാകാക്ക് ചൊല്ലിയെ. 5അകനെ ശവെ നമ്പിക്കേൽ ഉറയ്‌ക്കുകേം ഒവ്വൊരുനാളും ആളുകെ പെരികി പെരികി വരുകേം ചെയ്യെ.
തുറുവാശിൽ വച്ച് പവുലോശ് മക്കതോനിയാവെ കനാവെ കാണെ
6ആശിയാവിൽ തെയ്‌വ വശനമെ വുളിച്ച് ചൊൽവെ തെയ്‌വ ആത്തുമാവ് വുടാപ്പോയനാലെ അവറെ അങ്കിളെ ഇടമാനെ പെരുക്കിയാവ് കെലാത്തിയാ ഒണ്ണാനോടേ 7മൂശിയാവ് വശി ബിതിന്നിയാവുക്ക് പോവെ നോയ്‌ക്കെ; ഒണ്ണാ ഏശുവിലെ ആത്തുമാവ് അത്തുക്ക് അവറളെ വുട്ടതില്ലെ. 8അതുനാലെ അവറെ മൂശിയാവ് വശി തുറോവാശുക്ക് പോയെ. 9അണ്ണേക്ക് റാവ് പവുലോശ് ഒരു കനാവെ കണ്ടെ; അത്തിൽ മക്കതോനിയാവുകാറൻ ഒരാ പവുലോശുകാൽ വന്ത്, “നീ മക്കതോനിയാവുക്ക് വന്ത് എങ്കാക്ക് ഉതവിയെ ചെയ്” ഒൺ ഇരക്കിനതെ കണ്ടെ. 10ഇം കനാവെ വെളിയേത്തിയവോളെ, അവറാത്തുകാക്ക് നല്ലെ ചേതിയെ വുളിച്ച് ചൊൽകേക്ക് തെയ്‌വം എങ്കളെ വുളിച്ചിരുക്കിനെ ഒണ്ണതെ എങ്കാക്ക് തിക്കിലൊണ്ടായെ; അതുനാലെ വേമായേ മക്കതോനിയാവുക്ക് പോകേക്ക് പാണപ്പട്ടെ.
ലുതിയാവു തെയ്‌വത്തുകാൽ നമ്പിക്കെ വച്ച് വരിനെ
11അകനെ എങ്കെ തുറോവാശിൽ നുൺ കപ്പലിൽ ഓറി നേരേ ശമൊത്തൊറാവുക്കും പിത്തുനാ നവപൊലീക്കും പോയെ. 12അങ്ക് നുൺ മക്കതോനിയാവ് പട്ടണമും റോമാവിലവേരാ കുടിയോറി പിശയ്‌ക്കിനതുമാനെ പിലിപ്പിയാവുക്ക് #16:12 മക്കതോനിയാ ഊര് നാല് പണ്ണയാ പുറിച്ചിരുക്കിനെ അത്തിൽ ഒരു പണ്ണേൽ കിടക്കിനെ പട്ടണം താൻ പിലിപ്പിയാ പോയെ. അങ്ക് എങ്കെ ബൊകുനാ ഇരുന്തെ. 13ശബത്തുനാ എങ്കെ പട്ടണത്തുക്ക് പുറത്തോളെ ആത്തോരത്തുകാക്ക് പോയെ; അവുടെ എകൂതരുകാട് കുമിടെ വായ്‌ങ്കി വായാതിനെ പണ്ണെ ഒള്ളതൊണ്ണോൺ താൻ പോയത്. അവുടെ വന്തെ പെണ്ണാകാൽ എങ്കെ തെയ്‌വ കാരിയമെ കുരവുട്ടെ. 14എങ്കളെ കെവുനമാ കേട്ട് ഇരുന്തവേരാളിൽ ചരിയാനെ വിലെ ഒള്ളെ ചിവലയാനെ പട്ടുത്തുണിയെ വിത്തുകിട്ടിരുന്താളും തുയത്തയിരാവുകാറത്തിയുമാനെ ലുതിയാ ഒണ്ണെ പെൺമ്പുള്ളേം ഇരുന്തെ. അവെ തെയ്‌വമെ കുമിടെ വാങ്കുമെ പെൺമ്പുള്ളതാൻ. പവുലോശ് ചൊല്ലിയതെ നമ്പുകേക്ക് അപ്പിൺ മനശെ കരുത്താവു തുറന്തെ. 15അപ്പിണും കൂരേലവേരാളും രാടിപിരാടിയോഞ്ച്, “കരുത്താവുകാൽ എനക്ക് നമ്പിക്കെ ഇരുക്കിനെ ഒൺ നിങ്കാക്ക് ഉറപ്പൊള്ളതൊണ്ണാ എൻ കൂരേൽ വന്ത് ഇരിൻ” ഒൺ അവെ ചൊല്ലിയോൺ എങ്കളെ അങ്ക് ഇരുപ്പേക്ക് കട്ടായമാ വിലയ്‌ക്കെ.
പവുലോശും ശീലാശും പിലിപ്പിയാവിലെ ഇരുട്ടറേൽ
16ഒരുനാ എങ്കെ വായാതിനാനുക്ക് പോയവോളെ മുനി പുടിച്ചെ ഒരു അടിമയാനെ പെൺപുള്ളയെ കണ്ടെ; ഒവ്വൊരുത്തനുക്കും ആവേക്കാനെ കാരിയമെ മിന്നേക്കൂട്ടി ഉറഞ്ച് ചൊല്ലി നടന്ത് ഉടയാ അതികാരികേക്ക് കനേം അണയെ ഒണ്ടായ്‌ക്കി കൊടുക്കുമാ താൻ അവെ. 17അവെ പവുലോശുക്കും എങ്കാക്കും പുറകോടേ വന്ത്, “മീതിരുക്കിനെ എല്ലാ തേവാതികാട്ടുക്കും വലിയവനാനെ തെയ്‌വത്തിലെ വേലേ ചെയ്യിനവേരാതാൻ ചേരെ. രച്ചേ നേടിളെ വശിയതാൻ വുളിച്ച് ചൊന്നത്” ഒൺ വലിയെ വായിൽ വുളിച്ച് ചൊല്ലിയെ. 18ബൊകുനാ അവെ ഇകനയേ വുളിച്ച് ചൊല്ലിയെ; ഇതു പവുലോശുക്ക് തിക്കിമുട്ടലായ്‌ക്കെ; അവൻ അപ്പിൺകാക്ക് തിരുമ്പി നുൺ അവളേത്തിൽ നിക്കിനെ പിശാശുകാക്ക്, “അപ്പിണെ വുട്ട് പോ ഒൺ ഏശുകിരിശ്ത്തു നാമത്തിൽ ഏൻ നിൻകാൽ കണ്ടിപ്പാ ചൊന്നെ” ഒണ്ണെ. അന്നേരമേ പിശാശ് അവളേത്തിൽ ഇരുന്ത് ഉറയ്‌ങ്കി പോയെ. 19ഇതോടെ അവറാത്തുക്ക് കിടയ്‌ക്കുമെ ചമ്പാത്തം നിലച്ചേയനാലെ പവുലോശാം ശീലാശാം പുടിച്ച് വലിച്ച് കുടത്ത് പട്ടണത്തിലെ പൊതു ഇടത്തിൽ റോമൻ അതികാരികേക്ക് മില്ലോട്ടുക്ക് കുടത്തെ. 20അവറെ അതികാരീകാക്ക് ഇകനെ ചൊല്ലിയെ, “ചേരനേ എകൂതര്കാട്; നങ്കെ കൂറാ വന്ത് വൻ കലകമെ ഒണ്ടാക്കിനെ. 21റോമാക്കാറായാനെ നങ്കാക്ക് ഏത്തെടുപ്പ കൂടാത്തതും നങ്കെ ചട്ടത്തുക്ക് ബെതിലുമാനെ ചട്ടമതാൻ ചേരെ പടിയ്‌ക്കെ വയ്‌ക്കിനത്.” 22അതുനാലെ പവുലോശുക്കും ശീലാശുക്കും എതിരായ് അങ്ക് ഇരുന്തെ മാനടവൻ ഒത്തേ വന്തുകൂടിയെ.
അവറെ തുണിയെ വലിച്ചുകിച്ചാലെ ചാട്ടവാറിൽ അടിപ്പേക്ക് അതികാരികെ കൽപ്പനയാം ഇട്ടെ. 23അകനെ അവറളെ അടീയടീയൊൺ അടിച്ചാപ്പിലെ അവറളെ ഇരുട്ടറേൽ ഇട്ടെ; അവറളെ കുറിയ്‌പ്പാ കാത്തോകേക്ക് കാവലാളികളിലെ തലവൻകാക്ക് കൽപ്പനയാം ഇട്ടെ. 24ഇം കൽപ്പനേ കേട്ടതും കാവലാളികളിലെ തലവൻ അവറളെ അകത്തോളെ ഇരുട്ടറേൽ ഇട്ടാലെ അവറെ കാല വലിയെ തടിക്കട്ടയകത്തുക്ക് പുകുത്തിയിട്ടെ.
25നടുക്കൂർ ചാമത്തിൽ പവുലോശും ശീലാശും വായാതി തെയ്‌വമെ പാടി മകത്തപ്പടുത്തിയെ. വോറേ തടവുകാറാ ഇതെ നോയ്‌ക്കിതാൻ ഇരുക്കുമെ. 26പെട്ടൊൺ ചരിയാനെ പൂമി കുലുക്കം ഒണ്ടായെ; അത് ഇരുട്ടറേലെ അടിത്താനമെ കൂടി ഉളക്കുമതുതാൻ; പുടീയൊൺ ഇരുട്ടറേലെ എല്ലാ വാതലും തുറന്ത്, എല്ലാരാം കെട്ടിയിരുന്തെ ചങ്കിലീം തൻബാട്ടിൽ പൂഞ്ച് അടീക്ക് കൊട്ടിയെ. 27കാവലാളികളിലെ തലവൻ അയന്തോൺ നോയ്‌ക്കപ്പെ ഇരുട്ടറേലെ വാതലുകാട് എല്ലാം തുറന്ത് ഇരുക്കിനതെ കണ്ടെ. തടവുകാറാ ഓടിമണ്ടിയേയതൊൺ നിനച്ചാലെ അമ്പാൾ വാളെ എടുത്ത് ഉടയാളെ കുത്തി ചാകേക്ക് പാടുവട്ടെ. 28അന്നേരം പവുലോശ് വലിയതാ ഇകനെ വുളിച്ച് ചൊല്ലിയെ, “അമ്മച്ചേ, അമ്മച്ചേ, നീ നിന്നമേ നാശമെ ചെയ്യാതെ; എങ്കെ എല്ലാരും ഇവുടതാൻ ഇരുക്കിനെ” ഒണ്ണെ.
29വിളക്കെ കുടപ്പേക്ക് കാവലാളികെ തലവൻ വുളിച്ച് ചൊല്ലിയാലെ തിടുക്കൊൺ അകത്തുക്ക് പോയ് അരണ്ട് പറന്താപ്പിലെ അവാൾ പവുലോശുക്കും ശീലാശുക്കും കാലുക്ക് ബൂന്തെ. 30പിന്നെ അവറളെ പുറത്തുക്ക് കുടത്താപ്പിലെ ഇകനെ കേട്ടെ, “എശമാൻമാരേ, എണ്ണെണ്ണേക്കുമാനെ പിശപ്പ് കിടയ്‌പ്പേക്ക് ഏൻ എന്തെ ചെയ്യിളെ?”
31അത്തുക്ക് അവറെ, “കരുത്താവാനെ ഏശുവിൽ നമ്പിക്കെ വയ്യിൻ; അപ്പെ നീയും നിൻ കൂരേലവേരാളും രച്ചിക്കപ്പട്ടോകും” ഒൺ വതിലെ ചൊല്ലിയെ. 32പിന്നെ പവുലോശും ശീലാശും കരുത്താവിലെ വശനമെ അമ്പാളുകാലും കൂരക്കാറാകാലും വുളിച്ച് ചൊല്ലിയെ. 33അം റാത്തേക്കുറാവേ അവറളെ കൂട്ടി കൊണ്ടേയ് പുണ്ണയെല്ലാം കശുവിയെ; പിന്നെ അവനും കൂരക്കാറാളും മൊത്തമാ രാടിപിരാടിയെ. 34അത്തുക്ക് പുറകോട് കാവലാളികളിലെ തലവൻ പവുലോശാം ശീലാശാം കൂരേക്ക് കൊണ്ടേയ് തീൻ തണ്ണിയെ കൊടുത്തെ. തെയ്‌വമെ നമ്പിയനാലെ കൂരേലവേരാ ഒത്തേ പിരിയമടഞ്ചെ.
35വാനം ബുടിഞ്ചതും റോമൻ അതികാരികെ മലയാളികാടവുട്ട്, “പവുലോശാം ശീലാശാം കടത്തി വുട്ടാകേക്ക്” ചൊല്ലിയെ.
36“നിന്നാം ശീലാശാം കടത്തി വുട്ടാകേക്ക് റോമൻ അതികാരികെ ചൊല്ലി വുട്ടിരുക്കിനെ; അതുനാലെ പിരിയമാ പരമാത്തിരമാ പോൻ” ഒൺ കാവലാളികളിലെ തലവൻ പവുലോശുകാക്ക് ചൊല്ലിയെ. 37അത്തുക്ക് പവുലോശ് മലയാളികാട്ടുകാക്ക് ഇകനെ ചൊല്ലിയെ, “റോമാക്കാറായാനെ എങ്കളെ ഏളതൊണ്ണാലും കുത്തത്തുക്ക് കുത്തക്കാറാ ഒൺ കാണാതെ എല്ലാരുക്കും മില്ലോടേ അടിയ്‌ക്കെ വച്ചും ഇരുട്ടറേൽ അടച്ചുമിട്ടാലെ ഇപ്പെ ആരുക്കും തിക്കിനാതെ കടത്തി വുടുപ്പേക്ക് നിനയ്‌ക്കിനതീ? അത് ചരിയല്ലെ; റോമാ അതികാരികളേ വന്ത് എങ്കളെ കടത്തി വുടുക്കട്ടെ.”
38മലയാളികെ പോയ് പവുലോശ് ചൊല്ലിയെ ചേതിയെ ചൊല്ലിയെ. അവറെ റോമാവിലവേരാ ഒൺ കേട്ടതും അതികാരികെ നടിയ്ങ്കി പറന്താലെ, 39അവറകാൽ മാപ്പെ കേട്ട്, അവറളെ ഇരുട്ടറേൽ ഇരുന്ത് പുറത്തുക്ക് കുടത്താലെ ഇവ്വിടമെ വുട്ടു പോകോണുമേ ഒൺ ചൊല്ലിയെ. 40പവുലോശും ശീലാശും ഇരുട്ടറേൽ ഇരുന്ത് ലുതിയാവിലെ കൂരേക്ക് പോയെ; അവുടെ വച്ച് ഏശുവെ നമ്പിയവേരാളെ കണ്ട് അവറാത്തുക്ക് ഉശാരേത്തിയാലെ അങ്ക് നുൺ പോയെ.
Currently Selected:
അപ്പോശ്‌ത്തലര് തെയ്‌വ വേലെ 16: മന്നാൻ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)