YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 149

149
സങ്കീർത്തനം 149
1യഹോവയെ വാഴ്ത്തുക.#149:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 9 കാണുക.
യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക,
അങ്ങയുടെ വിശ്വസ്തരുടെ സഭയിൽ അവിടത്തെ സ്തുതിയും.
2ഇസ്രായേൽ തങ്ങളുടെ സ്രഷ്ടാവിൽ ആനന്ദിക്കട്ടെ;
സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആഹ്ലാദിക്കട്ടെ.
3അവർ നൃത്തമാടിക്കൊണ്ട് തിരുനാമത്തെ സ്തുതിക്കട്ടെ
തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവിടത്തേക്ക് സംഗീതമാലപിക്കട്ടെ.
4കാരണം യഹോവ തന്റെ ജനത്തിൽ സന്തോഷിക്കുന്നു;
അവിടന്ന് വിനയാന്വിതരെ വിജയകിരീടം അണിയിക്കുന്നു.
5അങ്ങയുടെ വിശ്വസ്തർ അവിടത്തെ മഹത്ത്വത്തിൽ ആനന്ദിക്കട്ടെ
അവർ തങ്ങളുടെ കിടക്കകളിൽ ആനന്ദഗീതം ആലപിക്കട്ടെ.
6ദൈവത്തിന്റെ സ്തുതി അവരുടെ വായിലും
ഇരുവായ്ത്തലയുള്ള വാൾ അവരുടെ കൈകളിലും ഉണ്ടായിരിക്കട്ടെ,
7രാഷ്ട്രങ്ങളോട് പ്രതികാരംചെയ്യുന്നതിനും
ജനതകൾക്കു ശിക്ഷ നൽകുന്നതിനും
8അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും
അവരുടെ പ്രഭുക്കന്മാരെ ഇരുമ്പു വിലങ്ങുകളാലും ബന്ധിക്കുന്നതിനും
9അവർക്കെതിരേ എഴുതപ്പെട്ടിരിക്കുന്ന ന്യായവിധി നടപ്പിൽവരുത്തുന്നതിനുംതന്നെ—
ഇത് അവിടത്തെ എല്ലാ വിശ്വസ്തർക്കുമുള്ള ബഹുമതിയാകുന്നു.
യഹോവയെ വാഴ്ത്തുക.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in