YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 95

95
1വരുവിൻ, നാം യഹോവെക്കു ഉല്ലസിച്ചു ഘോഷിക്ക;
നമ്മുടെ രക്ഷയുടെ പാറെക്കു ആർപ്പിടുക.
2നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക;
സങ്കീർത്തനങ്ങളോടെ അവന്നു ഘോഷിക്ക.
3യഹോവ മഹാദൈവമല്ലോ;
അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നേ.
4ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു;
പർവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.
5സമുദ്രം അവന്നുള്ളതു; അവൻ അതിനെ ഉണ്ടാക്കി;
കരയെയും അവന്റെ കൈകൾ മനെഞ്ഞിരിക്കുന്നു.
6വരുവിൻ, നാം വണങ്ങി നമസ്കരിക്ക;
നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
7 # എബ്രായർ 3:7-11; എബ്രായർ 3:15; 4:7 അവൻ നമ്മുടെ ദൈവമാകുന്നു;
നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.
8 # പുറപ്പാടു 17:1-7; സംഖ്യാപുസ്തകം 20:2-13 ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ,
മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും
നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.
9അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു;
എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു.
10നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു;
അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും
എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാൻ പറഞ്ഞു.
11 # സംഖ്യാപുസ്തകം 14:20-23; ആവർത്തനപുസ്തകം 1:34-36; എബ്രായർ 4:3,5; ആവർത്തനപുസ്തകം 12:9,10 ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്നു
ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സങ്കീർത്തനങ്ങൾ 95