YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 8

8
സംഗീതപ്രമാണിക്കു ഗത്ത്യരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.
2 # മത്തായി 21:16 നിന്റെ വൈരികൾനിമിത്തം,
ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാൻ തന്നേ,
നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു ബലം നിയമിച്ചിരിക്കുന്നു.
3നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും
നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
4 # ഇയ്യോബ് 7:17,18; സങ്കീർത്തനങ്ങൾ 144:3; എബ്രായർ 2:6-8 മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻഎന്തു?
മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
5നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി,
തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
6 # 1. കൊരിന്ത്യർ 15:27; എഫെസ്യർ 1:22; എബ്രായർ 2:8 നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി,
സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;
7ആടുകളെയും കാളകളെയും എല്ലാം
കാട്ടിലെ മൃഗങ്ങളെയൊക്കെയും
8ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും
സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.
9ഞങ്ങളുടെ കർത്താവായ യഹോവേ,
നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 8