സങ്കീ. 111
111
യഹോവയുടെ പ്രവൃത്തികൾ
1യഹോവയെ സ്തുതിക്കുവിൻ.
ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും
പൂർണ്ണഹൃദയത്തോടുകൂടി യഹോവയ്ക്കു സ്തോത്രം ചെയ്യും.
2യഹോവയുടെ പ്രവൃത്തികൾ വലിയവയും
അവ ഇഷ്ടപ്പെടുന്നവർ എല്ലാവരും പഠിക്കേണ്ടതും ആകുന്നു.
3ദൈവത്തിന്‍റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളത്;
അവിടുത്തെ നീതി എന്നേക്കും നിലനില്ക്കുന്നു.
4ദൈവം തന്‍റെ അത്ഭുതപ്രവൃത്തികൾ ഓർമ്മിക്കപ്പെടുവാൻ ഉണ്ടാക്കിയിരിക്കുന്നു;
യഹോവ കൃപയും കരുണയും ഉള്ളവൻ തന്നെ.
5തന്‍റെ ഭക്തന്മാർക്ക് അവിടുന്ന് ആഹാരം കൊടുക്കുന്നു;
ദൈവം തന്‍റെ ഉടമ്പടി എന്നേക്കും ഓർമ്മിക്കുന്നു.
6ജനതകളുടെ അവകാശം അവിടുന്ന് സ്വജനത്തിന് കൊടുത്തതിനാൽ
തന്‍റെ പ്രവൃത്തികളുടെ ശക്തി അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു.
7ദൈവത്തിന്‍റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു;
അവിടുത്തെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നെ.
8അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു;
അവ വിശ്വസ്തതയോടും നേരോടുംകൂടി അനുഷ്ഠിക്കപ്പെടുന്നു.
9കർത്താവ് തന്‍റെ ജനത്തിന് വീണ്ടെടുപ്പ് അയച്ച്,
തന്‍റെ ഉടമ്പടി എന്നേക്കുമായി കല്പിച്ചിരിക്കുന്നു;
അവിടുത്തെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.
10യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു;
അവന്‍റെ കല്പനകൾ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ട്;
അവിടുത്തെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
Currently Selected:
സങ്കീ. 111: IRVMAL
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.